നർത്തകിയെന്ന നിലയിലും മുകേഷിന്റെ മുൻ ഭാര്യയെന്ന നിലയിലും മലയാളികൾക്ക് സുപരചിതയാണ് മേതിൽ ദേവിക. മുകേഷിനെ വിവാഹം ചെയ്തതോടെയാണ് മേതിൽ ദേവിക മലയാളികൾക്ക് കൂടുതൽ സുപരിചിതയാകുന്നത്. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇവർ ഈ ബന്ധം അവസാനിപ്പിച്ചിരുന്നു. എട്ട് വർഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. 2013 ലാണ് മുകേഷും ദേവികയും വിവാഹം കഴിക്കുന്നത്.
ഇവരുടെ വിവാഹമോചനമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. എന്നാൽ ഇതിൽ നിന്നൊക്കെ അകലം പാലിച്ച് ആവശ്യമുള്ളപ്പോൾ കൃത്യമായ മറുപടി നൽകിയാണ് ദേവിക മുന്നോട്ട് പോയത്. സിനിമകളിൽ നിന്നും നിരവധി അവസരങ്ങൾ വന്നപ്പോഴും മേതിൽ ദേവിക നൃത്തത്തിലേയ്ക്ക് പൂർണ ശ്രദ്ധ നൽകി. നിരവധി പരീക്ഷണങ്ങളും നർത്തകിയെന്ന നിലയിൽ മേതിൽ ദേവിക നടത്തി.
ഇപ്പോഴിതാ മുകേഷിനെക്കുറിച്ച് സംസാരിക്കുകയാണ് മേതിൽ ദേവിക. മുകേഷുമായി തനിക്കിപ്പോഴും സൗഹൃദമുണ്ടെന്നാണ് മേതിൽ ദേവിക പറയുന്നത്. ഭാര്യയുടെ സ്ഥാനത്ത് നിന്നും ഞാൻ പൂർണമായും ഇറങ്ങി. നിയമപരമായുള്ളത് വേറെ കാര്യം. ഭാര്യയുടെ സ്ഥാനത്ത് നിന്ന് മാറിയ ശേഷം ഒരു വ്യക്തിയെ അവരായി കാണുക എളുപ്പമാണ്.
ഭാര്യയായിരിക്കുമ്പോൾ അവരിൽ കാണാതെ പോയ മൂല്യങ്ങൾ കാണാൻ സാധിക്കും. എന്താണ് ഞാൻ ചിന്തിക്കുന്നതെന്ന് ആൾക്കാർക്ക് മനസിലാവില്ല. കേസ് നടക്കുന്നുണ്ട്. ഞാനദ്ദേഹത്തോട് ഇപ്പോഴും സംസാരിക്കുന്നുണ്ട്. ഞാൻ അദ്ദേഹവുമായി സൗഹൃദത്തിലാണ്. ശത്രുതയില്ല. എന്റെ കളരി മുകളിലാണ്. അദ്ദേഹം ഇടയ്ക്ക് താഴെ വന്ന് താമസിക്കുന്നു. ഞങ്ങൾ രണ്ടിടത്താണ് കഴിയുന്നത്.
വേർപിരിഞ്ഞ ശേഷമുള്ള ഈ സാഹചര്യം സാധാരണക്കാർക്ക് മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ഞാൻ ജീവിതത്തിൽ അധികം പ്രശ്നങ്ങളിലൂടെ കടന്ന് പോയിട്ടില്ല. എനിക്ക് കാര്യങ്ങൾ അവഗണിക്കാനുള്ള ആർട്ടറിയാം. പിന്നെ സ്വാഭാവികമായി നമ്മുടെ മുന്നിൽ കൊണ്ട് വരുന്ന കാര്യങ്ങളുണ്ട്. എല്ലാം ഒരു ലേണിംഗ് എക്സ്പീരിയൻസ് അല്ലേ. ഒരു സാഹചര്യവും ഒരു വ്യക്തിയും സ്ഥായി അല്ല എന്നും മേതിൽ ദേവിക പറഞ്ഞു.
മാത്രമല്ല, മുകേഷിനെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്ന ലൈം ഗികാരോപണത്തെക്കുറിച്ചും മേതിൽ ദേവിക സംസാരിച്ചു. എനിക്കൊരുപാട് കാര്യങ്ങൾ പറയാനുണ്ട്. പക്ഷെ ഞാൻ പറയുന്നില്ല. ഇപ്പോൾ വന്ന ആരോപണത്തിന്റെ സത്യം എനിക്കറിയാം. അദ്ദേഹത്തിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ട്. ഇപ്പോൾ വന്ന ആരോപണത്തിന്റെ ലക്ഷ്യം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കോടതിയുണ്ടല്ലോ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഗൗരവം പോകരുത്.
റിപ്പോർട്ട് വന്നതിന്റെ ഉദ്ദേശ്യം ഉണ്ട്. നെയിമിംഗും ഷെയിമിംഗും ആണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. സത്യവും വ്യാജവും മനസിലാക്കാൻ പറ്റുന്നില്ല. കോടതിയാണ് അവസാന വിധി. ഇന്ന് ആർക്ക് വേണമെങ്കിലും വീട്ടിലിരുന്ന് ആർക്കെതിരെയും ആരോപണം ഉന്നയിക്കാവുന്ന സമയമാണ് എന്നും താരം പറഞ്ഞു.
ഇപ്പോൾ സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മേതിൽ ദേവിക. ദേശീയ പുരസ്‌കാരം നേടിയ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹന്റെ ചിത്രത്തിലാണ് നായികയായി ദേവിക എത്തുന്നത്. ‘കഥ ഇന്ന് വരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബിജു മേനോൻ ആണ് നായകൻ ആയി എത്തുന്നത്.