നൃത്ത അദ്ധ്യാപിക, ഇന്‍ഫ്ലുവെന്‍സര്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയിട്ടുള്ള ആളാണ് മേതില്‍ ദേവിക. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് താരം. ദേവികയോട് എന്നും ഒരു പ്രത്യേക ഇഷ്ടമുണ്ട് മലയാളികള്‍ക്ക്. നടന് മുകേഷിനെ വിവാഹം ചെയ്തതോടെയാണ് മേതില്‍ ദേവിക മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇവര്‍ ഈ ബന്ധം അവസാനിപ്പിച്ചിരുന്നു. എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. 2013 ലാണ് മുകേഷും ദേവികയും വിവാഹം കഴിക്കുന്നത്. ഇവരുടെ വിവാഹമോചനമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരുന്നു.

ഇപ്പോഴിതാ തന്റെ ആദ്യ വിവാഹ ബന്ധത്തെക്കുറിച്ചും രണ്ടാം വിവാഹത്തെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് മേതില്‍ ദേവിക. പലപ്പോഴും ആള്ക്കാര് വിചാരിക്കുന്നത് എഴുത്തുകാരന് രാജീവ് നായരാണ് തന്റെ മുന്‍ ഭര്‍ത്താവെന്നാണ്. എന്നാല്‍ അദ്ദേഹമല്ലെന്ന് മേതില്‍ ദേവിക വ്യക്തമാക്കി. അദ്ദേഹം വേറെ പ്രൊഫഷനാണ് സോഷ്യല്‍ മീഡിയയിലേ ഇല്ല. പിരിയുമ്പോള്‍ പോലും ഐക്യം ഉണ്ടാകണം.
കുട്ടിയുടെ കാര്യത്തില്‍ അങ്ങനെയൊന്നും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. ഞാനാണ് അമ്മ. അമ്മയുടെ കൂടെ തന്നെയാണല്ലോ കുറേക്കാലം കുട്ടി. ഇപ്പോള്‍ ദേവാംഗ് ബാംഗ്ലൂരില്‍ പഠിക്കുന്നു. വീക്കെന്റില്‍ അച്ഛനെ കാണും. അതുമൊരു അനുഗ്രഹമാണെന്ന് മേതില്‍ ദേവിക വ്യക്തമാക്കി. മുകേഷുമായുള്ള രണ്ടാം വിവാഹം വേണ്ടെന്ന് തോന്നിയിട്ടില്ലെന്നും മേതില്‍ ദേവിക പറയുന്നു. എല്ലാം നല്ലതിനാണ്. വഴക്കിടാതിരിക്കലാണ് തന്റെ വഴി.
അതേസമയം വഴക്കിടേണ്ടിത്ത് അത് ചെയ്യാനറിയാം. പാവമേയല്ല. ശാന്തത എല്ലായിടത്തും എപ്പോഴും കാണിക്കേണ്ടതില്ല. നമുക്ക് നമ്മളോട് ഒരു ഉത്തരവാദിത്വം ഉണ്ട്. പ്രൊഫഷണലി ആയാലും വീട്ടിലായാലും കുട്ടികളുടെ അടുത്തായാലും നമ്മളോട് നമ്മള് കാണിക്കേണ്ട ഉത്തരവാദിത്വമുണ്ട്. കലാകാരി എന്ന നിലയിലുള്ള സ്വാതന്ത്ര്യമായിരിക്കണം വ്യക്തി ജീവിതത്തെ ബാധിച്ചു. ചെറുപ്പത്തിലേ ഞാന്‍ പ്രോഗ്രസീവാണ്. കല തരുന്ന ഫ്രീ തിംങ്കിഗ് ഉണ്ടെന്നും മേതില്‍ ദേവിക വ്യക്തമാക്കി. വിവാഹ മോചനത്തിന്റെ കാരണത്തെക്കുറിച്ച് വന്ന ചോദ്യത്തിനും മേതില്‍ ദേവിക മറുപടി നല്കി.

വളരെ പുരുഷാധിപത്യപരവും സാഡിസ്റ്റിക്കുമായ സമീപനമാണ് മുകേഷില്‍ നിന്നുണ്ടായതെന്ന അറിയാന്‍ കഴിഞ്ഞു. അത് സത്യമാണോ എന്നായിരുന്നു അഭിമുഖം ചെയ്ത ഷാജന് സക്കറിയയുടെ ചോദ്യം. ഇത് കേട്ട് കുറച്ച് നിമിഷം നിശബ്ദയായിരുന്ന മേതില്‍ ദേവിക കട്ട് എന്ന് പറഞ്ഞു. ഞാന്‍ നോ എന്ന് പറഞ്ഞാല്‍ അതില്‍ സത്യമില്ല. യെസ് എന്ന് പറഞ്ഞാലും അതൊക്കെ നമ്മള് നില്‍ക്കുന്നത് പോലെയിരിക്കുമെന്നും മേതില്‍ ദേവിക മറുപടി നല്കി.
അടുത്തിടെ മേദില്‍ ദേവിക മുകേഷിനെ കുറിച്ച് പറയുന്ന ചില വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മേതില്‍ ദേവികയുടെ വാക്കുകള്‍ വൈറലായതോടെ ദേവികയെ അഭിനന്ദിച്ചും നിരവധി പേര് എത്തിയിരുന്നു. മുകേഷിനെ അഭിസംബോധന ചെയ്യുന്നതും അദ്ദേഹത്തെ കുറിച്ച് ഒരു കുറ്റവും പറയാത്തതുമാണ് സോഷ്യല്‍ മീഡിയയില്‍ ദേവിക കയ്യടി നേടാന്‍ കാരണം.

എന്റെ പേര്‍സണല്‍ അനുഭവത്തില്‍ ഞാന്‍ എന്നെ തന്നെ മാറ്റിയിരിക്കുന്നു. മുകേഷേട്ടന് നല്ലൊരു ഭര്‍ത്താവല്ല. പക്ഷേ.., ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കംപ്ലീറ്റ് സപ്പോര്‍ട്ടാണ്. അതായിരുന്നല്ലോ ഞാന്‍ നോക്കിയത് എന്ന് പറയുന്ന ദേവിക മുകേഷിന്റെ കൂടെ തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നു പറയുന്നു. ആരോടും ഒരു വൈരാഗ്യവും വേണ്ടെന്ന് മനസിലാക്കിയത് അവിടെ നിന്നുമാണെന്നും അദ്ദേഹത്തിന് എല്ലാത്തിനോടും ഒരു കമിറ്റ്മെന്റ് ഉണ്ടെന്നും ദേവിക പറയുന്നു.
വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ ബന്ധം പിരിയാന്‍ തീരുമാനിച്ചത് എന്നും ഒരാളുടെ കുടുംബത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ കഴിയില്ലല്ലോ എന്നുമാണ് ദേവിക പറഞ്ഞത്. മാത്രമല്ല, അദ്ദേഹം എന്റെ ഭര്‍ത്താവ് കൂടിയാണ്. അതിനാല്‍ വ്യക്തപരമായി വേര്‍പിരിയാനുള്ള കാരണങ്ങള്‍ തുറന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഞാന്‍ മാധ്യമങ്ങളോട് വിശദീകരണം നല്‍കേണ്ട ആവശ്യമില്ല. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്ഥാനം കണക്കിലെടുത്താണ് ഞാന്‍ വിശദീകരണം നല്കാന് നിര്ബന്ധിതയാവുന്നതെന്നുമാണ് മേതില്‍ ദേവി അന്ന് പറഞ്ഞിരുന്നത്.
