ഈ അവധിക്കാലം ഷാജിമാർ കൊണ്ടുപോയി ! ബൈജുവിനിത് ഗംഭീര തിരിച്ചുവരവ് – തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത മേരാ നാം ഷാജി റിവ്യൂ വായിക്കാം..

മൂന്നാം വരവിൽ ഗംഭീര ഹിറ്റ് ചരിത്രം ആവർത്തിക്കുകയാണ് നാദിർഷ . അമർ അക്ബർ അന്തോണിക്കും കട്ടപ്പനയിലെ ഹൃതിക് റോഷനും കിട്ടിയ കയ്യടികൾ മേരാ നാം ഷാജിയും വാങ്ങിക്കൂട്ടുകയാണ് . കാരണം പ്രേക്ഷകന്റെ പൾസ് അറിഞ്ഞു സിനിമ പിടിച്ചിരിക്കുകയാണ് നാദിർഷ . മൂന്നു ഷാജിമാരുടെ കഥ പറഞ്ഞു വന്ന ചിത്രം തിയേറ്ററുകൾ ചിരിയുടെ പൂരപ്പറമ്പായി മാറ്റി .

ഒരു നാദിര്‍ഷാ മൂവിയിൽ നിന്ന് പ്രേക്ഷകൻ എന്ത് പ്രതീക്ഷിക്കുന്നുവോ അതിന് ഉള്ളത് എല്ലാം ഒത്തിണങ്ങിയ ഒരു എന്റർടൈനറാണ് മേരാ നാം ഷാജി. ഗുണ്ടാ ഷാജിയായി ബിജു മേനോനും അലവലാതി ഫ്രീക്കൻ ഷാജിയായി ആസിഫ് അലിയും ഡ്രൈവർ ഷാജിയായി ബൈജു സന്തോഷ് കുമാറും തകർത്തഭിനയിച്ചു . യഥാർത്ഥത്തിൽ ബൈജുവിന്റെ തിരിച്ചുവരവ് തന്നെയാണ് ഈ ചിത്രം.

കോഴിക്കോടുകാരൻ ഗുണ്ടാ ഷാജിയും എറണാകുളംകാരൻ അലവലാതി ഷാജിയും തിരുവന്തപുരത്തു നിന്നുള്ള ഡ്രൈവർ ഷാജിയും യാതൊരു ബന്ധവുമില്ലാത്തവരാണ് . ഇവർക്ക് പൊതുവായുള്ള ഒരു ഘടകം ആ പേര് മാത്രമാണ് , ഷാജി. അതുണ്ടാക്കുന്ന പ്രശ്നങ്ങളും അതെ തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കാതൽ .

ഷാജി ഉസ്മാൻ എന്ന ഗുണ്ടയാണ്‌ ബിജു മേനോൻ . അത്യാവശ്യം കൊട്ടെഷൻ ഒക്കെയായി ഭാര്യക്കും മക്കൾക്കും ഒപ്പമാണ് കോഴിക്കോട്ടുകാരനായ ഇയാൾ ജീവിക്കുന്നത്. താൻ ഏറ്റെടുത്ത ഒരു ജോലിയുടെ ഭാഗമായി കൊച്ചിയിലേക്ക് എത്തുകയാണ് ഷാജി ഉസ്മാൻ. അതെ സമയം അവിടെ തന്നെ ഉള്ള ഉഡായിപ്പിന്റെ ആശാനായ ഷാജിയും കുന്തീശൻ എന്ന കൂട്ടുകാരനും പിന്നെ ഒരു ട്രിപ്പിന് കൊച്ചിയിലേക്ക് എത്തിയ മര്യാദക്കാരനായ ഡ്രൈവർ ഷാജിയും കണ്ടു മുട്ടുന്നു.

പിന്നെ ഷാജി ഉസ്മാൻ ഏറ്റെടുത്ത കൊട്ടെഷന്റെ ഭാഗമാകുകയാണ് ബാക്കിയുള്ളവർ. അവിടെയാണ് കഥ രസകരമാകുന്നതും. സത്യം പറഞ്ഞാൽ മൂന്നു പേരും മികച്ച വച്ചുവെങ്കിലും ഏറിയ പങ്കു ആളുകളുടെ ഉള്ളിലും തങ്ങി നിൽക്കുക ഡ്രൈവർ ഷാജിയെ ആയിരിക്കും. ബൈജു നല്ലൊരു തിരിച്ചു വരവാണ് മീരാ നാം ഷാജിയിൽ നടത്തിയിരിക്കുന്നത്. ഓൺസ്‌ക്രീൻ ബ്യുട്ടി ഇത്രക്കുള്ള മറ്റൊരു നായിക മലയാളത്തിൽ ഇന്നുണ്ടോ എന്ന് തോന്നിപോകും നിഖില വിമലിനെ കാണുമ്പൊൾ.

തമാശയും നല്ല ഗാനങ്ങളും എല്ലാം ഒത്തിണങ്ങിയ ഒരു ആഘോഷ ചിത്രം എന്ന് വേണമെങ്കിൽ ഒറ്റ വാക്കിൽ പറയാം.സാധാരണക്കാരന്റെ പൾസറിഞ്ഞ് സിനിമ ചെയ്യുന്നതിൽ മൂന്നാം തവണയും നാദിര്‍ഷാ വിജയിച്ചു എന്നതിന് ഉദാഹരണം ആയിരുന്നു അവസാനം തിയേറ്ററിൽ ഉയർന്ന കയ്യടികൾ. ചിരിക്കില്ലന്നു നിര്ബന്ധമുള്ളവർ കാണരുത് എന്നാണ് പറയേണ്ടത്.കാരണം അത്രക്ക് സംന്ദർഭോചിതമായാണ് തമാശകൾ കോർത്തിണക്കിയിരിക്കുന്നത്.

mera naam shaji review

Sruthi S :