പ്രേക്ഷകരെ ചിരിക്കെണിയിൽ വീഴ്ത്തി ഷാജിമാർ !

മേരാ നാം ഷാജി തീർത്ത ചിരിപ്പൂരം കാണാൻ തിയേറ്ററുകളിലേക്ക് ആളുകൾ ഒഴുകുകയാണ്. മികച്ച അഭിപ്രായത്തോടെയാണ് ചിത്രം മുന്നേറുന്നത്. നാദിർഷ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. മൂന്നു ഷാജിമാരുടെ കഥ പറഞ്ഞ മേരാ നാം ഷാജിയുടെ തിരക്കഥ ദിലീപ് പൊന്നന്റേതാണ് . മൂന്നു ഷാജിമാരും ചിരിപ്പിച്ചു കൊന്നുവെന്ന് വേണം പറയാൻ.

മൂന്നു പേരും മൂന്ന് പശ്ചാത്തലത്തിൽ ജീവിക്കുന്നവർ. ഒരാൾ കോഴിക്കോട്ടെ ലോക്കൽ ഗുണ്ട ഷാജി ഉസ്മാൻ ( ബിജു മേനോൻ ) , മറ്റൊരാൾ കൊച്ചിയിലെ ഫ്രീക്കൻ ഷാജി ജോർജ്ജ് ( ആസിഫ് അലി ) , മൂന്നാമൻ തിരുവനന്തപുരത്തുകാരനായ ഡ്രൈവർ ഷാജി സുകുമാരൻ ( ബൈജു) , എന്നി മൂന്ന് ഷാജിമാരുടെ കഥയാണിത്.

കൊച്ചിയിലുള്ള ഷാജി ജോർജ് ഫ്രീക്കനാണ്. എല്ലാവരും അദ്ദേഹത്തെ വിളിക്കുന്നത് ഉഡായിപ്പ് ഷാജി എന്നാണ്. രാഷ്ടിയ നേതാവായ സഖാവ് ഡൊമനിക്ക് ( ഗണേഷ് കുമാർ ) സഹോദരനാണ്. ഉഡായിപ്പ് ഷാജിയുടെ കുട്ടുകാരൻ കുന്ദീശനാണ് ( ധർമ്മജൻ ബോൾഗാട്ടി ) .അഡ്വ. ലോറൻസായും ( ശ്രീനിവാസൻ) ,നീനു തോമസായി ( നിഖില വിമൽ ) വേഷമിടുന്നു.

കോഴിക്കോട്ടെ പേരെടുത്ത ഗുണ്ടകളിലൊരാളാണ് ഷാജി ഉസ്മാൻ .കാഴ്ചയിൽ ഭയങ്കരനാണെന്ന് തോന്നിപ്പിക്കുന്ന ഗുണ്ടാ ഷാജി കോഴിക്കോട്ടുനിന്നു കിട്ടിയ നല്ലൊരു ക്വട്ടേഷനുമായാണ് കൊച്ചിയിൽ എത്തുന്നത്. മൂന്ന് ഷാജിമാരും ഒരിടത്ത് എത്തിച്ചേരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമ പറയുന്നത്. സിനിമയിൽ മൂവർക്കും തുല്യ പ്രധാന്യം കൊടുക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്.

ഉർവ്വശി സിനിമാസിന്റെ ബാനറിൽ ബി. രാകേഷ് സിനിമ നിർമ്മിക്കുന്നു . ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളിയും ,എഡിറ്റിംഗ് ജോൺക്കുട്ടിയും, സംഗീതം എമിൽ മുഹമ്മദും, കലാ സംവിധാനം ത്യാഗ തവനൂരും, കോസ്റ്റുംസ് സമീറ സനീഷും , മേക്കപ്പ് പി.വി. ശങ്കറും, പ്രൊഡക്ഷൻ കൺട്രോളറായി ബാദുഷായും ,പി.ആർ. ഓ ആയി മഞ്ജു ഗോപിനാഥും , പശ്ചാത്തല സംഗീതം ജാക്ക്സ് ബിജോയും , ഗാനരചന സന്തോഷ് വർമ്മയും, മുന്ന ഷൗക്കത്ത് അലിയും ,സാബു അരക്കുഴും നിർവ്വഹിക്കുന്നു. അന്തരിച്ച ഷഫീർ സേട്ട് പ്രൊഡക്ഷൻ ഏക്സിക്യുട്ടിവായും പ്രവർത്തിച്ചിട്ടുണ്ട്.

മൈഥിലി, സുരഭി ലക്ഷ്മി, ആശാ അരവിന്ദ് , ടിനി ടോം, സാദ്ദിഖ് , ജാഫർ ഇടുക്കി, സുരേഷ് കുമാർ, ഷഫീക്ക് റഹ്മാൻ , ഹരിശ്രീ മാർട്ടിൻ , അരുൺ പുനലുർ ,ഭീമൻ രഘു, ജോമോൻ കെ. ജോൺ ,കലാഭവൻ നവാസ്, എലുർ ജോർജ്ജ്, രമേശ് കുറുമശ്ശേരി, നിർമ്മൽ പാലാഴി , സലിം മുളവുക്കാട്, രഞ്ജിനി ഹരിദാസ് , സാവിത്രി ശശിധരൻ , ആതിര എസ് ,കുമാരി ദിയാ കുർബാൻ എന്നിവരോടൊപ്പം സൗബിൻ സാഹിർ, ഹരീഷ് കണാരൻ എന്നിവർ അതിഥിതാരങ്ങളായും അഭിനയിക്കുന്നു.

mera naam shaji – audience review

Sruthi S :