സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ തന്നെ ഈ അടുത്താണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. എപ്പോഴാണ് താരം സിനിമയിലേയ്ക്ക് വരുന്നതെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
നിലവില്‍ മെഡിസിന് പഠിച്ച് കൊണ്ടിരിക്കുകയാണെങ്കിലും അടുത്തിടെ മീനാക്ഷിയും അഭിനയത്തിലേക്ക് ചുവടുവെക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന മീനാക്ഷി വളരെ കുറച്ച് നാളുകള്‍ മാത്രമേ ആയിട്ടുള്ളൂ ഇന്‍സ്റ്റാഗ്രാമില്‍ സജീവമായിട്ട്.
വിശേഷ ദിവസങ്ങളില്‍ തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളെല്ലാം തന്നെ മീനാക്ഷി പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ദിലീപും മഞ്ജു വാര്യരും വേര് പിരിഞ്ഞ ശേഷം അച്ഛന് ദിലീപിനൊപ്പമാണ് മീനാക്ഷി. അതുകൊണ്ടു തന്നെ മഞ്ജുവിനൊപ്പമുള്ള ചിത്രങ്ങളോ ഒന്നും തന്നെ മീനാക്ഷി പങ്കുവെയ്ക്കാറില്ല.
ഇപ്പോഴിതാ മീനാക്ഷിയെ കുറിച്ചുള്ള ഒരു കുറിപ്പാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഫാന്‍സ് പേജിലൂടെയാണ് കുറിപ്പ് പുറത്തെത്തിയത്. പലര്‍ക്കുമുള്ള മറുപടി ഒരു ചിരിയിലൂടെ എന്ന ക്യാപ്ഷനോടെയാണ് മീനാക്ഷിയെക്കുറിച്ചുള്ള പോസ്റ്റ്. ദിലീപിന്റെയും കാവ്യ മാധവന്റെയും ഫാന്‍സ് പേജിലൂടെയാണ് പോസ്റ്റ് വൈറലായത്. ദിലീപിന്റെയും കാവ്യയുടെയും വിവാഹ ദിവസത്തെ ഫോട്ടോയായിരുന്നു കുറിപ്പിനൊപ്പമുള്ളത്.
തുളസിമാലയണിഞ്ഞ് നില്ക്കുന്ന ഇരുവരേയും നോക്കി ചിരിക്കുന്ന മീനാക്ഷിയുടെ ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയത്. സ്ക്രീനിലെ മികച്ച ജോഡികളായ ദിലീപും കാവ്യയും ജീവിതത്തില്‍ ഒന്നിച്ചത് വലിയ വാര്‍ത്തയായിരുന്നു. മുഹൂര്‍ത്തത്തിന് തൊട്ടുമുന്‍പായിട്ടായിരുന്നു ദിലീപ് വിവാഹ വാര്‍ത്ത പരസ്യമാക്കിയത്. രണ്ടാമതൊരു വിവാഹത്തിനായി പ്രിയപ്പെട്ടവര്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. എന്റെ പേരില്‍ ബലിയാടായ പെണ്‍കുട്ടിയെ തന്നെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നു. മകളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഈയൊരു തീരുമാനമെന്നും ദിലീപ് അന്ന് പറഞ്ഞിരുന്നു.
ദിലീപും കാവ്യയും വിവാഹിതരായപ്പോള്‍ മീനാക്ഷിയെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. കാവ്യയും മീനൂട്ടിയും സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ വരെ പ്രചരിച്ചിരുന്നു. എന്നാല്‍ ജീവിതത്തിലൂടെ മറുപടി നല്‍കുകയായിരുന്നു ദിലീപ്. വിദേശ യാത്രയില്‍ മീനാക്ഷിയും ഇവരോടൊപ്പമുണ്ടായിരുന്നു. കാവ്യയും മീനൂട്ടിയും നേരത്തെ അറിയാവുന്നവരാണ്, അവര്‍ തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് അടുപ്പമുള്ളവരും പറഞ്ഞിരുന്നു.
മഹാലക്ഷ്മിയെന്ന മാമാട്ടിയ്ക്ക് ഏറെയിഷ്ടമാണ് മീനാക്ഷിയെ. അവര്‍ തമ്മിലുള്ള ബോണ്ട് പറഞ്ഞറിയിക്കാനാവില്ല. എല്ലാ കാര്യത്തിനും മാമാട്ടിയ്ക്ക് ചേച്ചി മതി. മീനാക്ഷിയാണെങ്കില്‍ അനിയത്തിയുടെ മനസറിഞ്ഞ് പെരുമാറുന്ന ആളാണ്. വിശേഷാവസരങ്ങളിലെല്ലാം ദിലീപും കാവ്യയും കുടുംബസമേതമുള്ള ചിത്രങ്ങള്‍ പങ്കിടാറുണ്ട്. മിക്ക ചിത്രങ്ങളിലും മാമാട്ടി മീനാക്ഷിക്കൊപ്പമായിരിക്കും. മീനാക്ഷി എന്തുകൊണ്ട് ദിലീപിനൊപ്പമെന്ന ചര്‍ച്ച വളരെ മുന്‍പേ തന്നെ തുടങ്ങിയതാണ്. അച്ഛനൊപ്പം പോവാനാണ് ഇഷ്ടമെന്ന് വ്യക്തമാക്കിയ മീനൂട്ടി പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അച്ഛനെ പിന്തുണച്ചിരുന്നു.
സിനിമാരംഗങ്ങളെ വെല്ലുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ അരങ്ങേറിയപ്പോഴും പതറാതെ അച്ഛനൊപ്പമായിരുന്നു മകള്‍. അമ്മയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ അരങ്ങേറുമ്പോഴും താരപുത്രി അതേക്കുറിച്ച് പ്രതികരിക്കാറില്ല. തന്റെ സിനിമകള്‍ കണ്ട് കൃത്യമായ അഭിപ്രായം പറയുന്നയാളാണ് മീനാക്ഷി. ചില സിനിമകള്‍ ചെയ്യരുതെന്ന് തന്നെ പറഞ്ഞിട്ടുണ്ട്. മാമാട്ടിയും തന്റെ അഭിനയം കണ്ട് കമന്റുകളൊക്കെ പറഞ്ഞ് തുടങ്ങിയിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞിരുന്നു. കേശുവും സത്യനാഥനുമൊക്കെ അവള്‍ക്ക് ഇഷ്ടപ്പെട്ട സിനിമകളാണെന്നും ദിലീപ് പറഞ്ഞിരുന്നു.
മീനാക്ഷിയുടെ സിനിമാ പ്രവേശനത്തിന് വേണ്ടിയാണ് ദിലീപ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. മകളോട് അത്തരം കാര്യങ്ങള്‍ ചോദിച്ചിട്ടില്ലെന്നും അവള് ഇപ്പോള്‍ പഠനത്തിനാണ് ശ്രദ്ധ കൊടുക്കുന്നത് എന്നുമാണ് മീനാക്ഷിയുടെ സിനിമാ എന്‍ട്രിയെ കുറിച്ച് ചോദിച്ചപ്പോള്‍ ദിലീപ് മുമ്പൊരിക്കല്‍ പറഞ്ഞത്. ഇതേ കുറിച്ച് പറഞ്ഞ മീനാക്ഷിയുടെ ഉറ്റ സുഹൃത്ത് നമിതയുടെ വാക്കുകളും വൈറലായിരുന്നു.
ഇടയ്ക്കിടെ മീനാക്ഷി സിനിമയിലേക്കോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വരാറുണ്ട്. അതൊക്കെ കണ്ടിട്ട് അവള് പുച്ഛിക്കുകയാണ് ചെയ്യുന്നത്. അതുപോലൊരു വാര്‍ത്ത കണ്ടപ്പോള്‍ ഞാനും അവള്‍ക്ക് അയച്ച് കൊടുത്തു. അതിന് മറുപടിയായി പുച്ഛിക്കുന്ന ഒരു സ്മൈലിയാണ് അവളെനിക്ക് അയച്ചതെന്ന് നമിത പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം കാര്യങ്ങളൊന്നും അവള് നോക്കാറില്ല. കാരണം പലതിലും ടോക്സിക്കായ കാര്യങ്ങളാണ്. അവള് വളരെ ഫ്രണ്ട്ലിയാണ്. പുറത്തുള്ളവരോട് അധികം സംസാരിക്കാത്ത, ഭയങ്കര പാവമായിട്ടുള്ള ഒരു കൊച്ചാണ്. ഭയങ്കര ഇന്നസെന്റായിട്ടുള്ള കൊച്ചാണ് മീനാക്ഷിയെന്നും നമിത പറഞ്ഞിരുന്നു.
