പ്രായം കുറഞ്ഞ ആ നടനുമായി കീർത്തിയ്ക്ക് പ്രണയം! അഞ്ച് പൈസ വീട്ടിൽ തരില്ല! പൊട്ടിത്തെറിച്ച് കീർത്തി സുരേഷിൻറെ അച്ഛൻ, കലിയിളകി മേനക…!

തെന്നിന്ത്യയുടെ ഇഷ്ട്ട നായികയായിരിക്കുകയാണ് കീർത്തി സുരേഷ്. ഇതിനകം തന്നെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കീർത്തി സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. മകളുടെ പേരിൽ അറിയപ്പെടുന്നതിൽ സന്തോഷമേയുള്ളൂവെന്നാണ് നടി മേനക പറയുന്നത്. ശ്രീകണ്ഠൻ നായരുടെ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു മേനക കീർത്തിയെ കുറിച്ച് വാചാലയായത്.

അതേസമയം ഇതേ പരിപാടിയിൽ നേരത്തെ സുരേഷ് കുമാർ വന്നതിനെ കുറിച്ചും ശ്രീകണ്ഠൻ നായർ സംസാരിച്ചു. ”ഇനിയിപ്പോൾ പണിക്കൊന്നും പോവണ്ടല്ലേ, മകൾ ഇന്ത്യ അറിയപ്പെടുന്ന നായികയല്ലേ, കോടികളൊക്കെ വീട്ടിൽ വരുമല്ലോ എന്ന് ഞാനൊരിക്കൽ സുരേഷ് കുമാറിനോട് ചോദിച്ചിരുന്നു. അതിന് അവളൊരു പൈസയും എനിക്ക് തരില്ലെന്നായിരുന്നു സുരേഷ് കുമാറിന്റെ മറുപടി എന്നായിരുന്നു ശ്രീകണ്ഠൻ നായർ മേനകയോട് പറഞ്ഞത്.”

എന്നാൽ ഇതിനു മേനക നൽകിയ ഉത്തരം വളരെ രസകരമായിരുന്നു. ” അവൾക്ക് കിട്ടുന്നത് അവൾ എടുക്കട്ടെ. അവളുടെ കൂടെ ഞങ്ങൾ അങ്ങനെ പോവാറൊന്നുമില്ല. ഞാൻ അഭിനയിച്ചിരുന്ന കാലത്ത് അമ്മ എപ്പോഴും എന്റെ കൂടെ വരാറുണ്ടായിരുന്നു. അന്ന് കാരവാനൊന്നും ഇല്ല. എന്നാൽ ഇപ്പോൾ കാരവാനൊക്കെയുണ്ടല്ലോയെന്നാണ് മേനക ഉത്തരം നൽകിയത്.

”മാത്രമല്ല പണ്ടേ താൻ മാളിലോ, പുറത്തോ ഒക്കെ പോവുമ്പോൾ ആളുകൾ എന്റെ കൂടെ വന്ന് നിന്ന് ഫോട്ടോ എടുക്കുന്നതും, ഓട്ടോ ഗ്രാഫ് ചോദിക്കുന്നതുമെല്ലാം കീർത്തി ശ്രദ്ധിക്കാറുണ്ടെന്നും തന്നെ ആരേലും ഫോട്ടോ എടുക്കുകയാണെങ്കിൽ കീർത്തി അടുത്ത് വന്ന് കൂടെ നിൽക്കുമെന്നും മേനക പറഞ്ഞു. രണ്ടാമത്തെയാൾ രേവതിയാണെങ്കിൽ വിളിച്ചാൽ മാത്രമേ വരൂ. എല്ലാവരും അമ്മയെ തന്നെ നോക്കും എന്ന് പറഞ്ഞ് പരാതിപ്പെടാറുണ്ട്. അവൾക്കെപ്പോഴും അവളെ എല്ലാവരും നോക്കണമെന്നും ശ്രദ്ധിക്കപ്പെടണമെന്നുമുള്ള ആഗ്രഹം പണ്ടേയുണ്ടായിരുന്നെന്നുമാണ് കീർത്തിയെ കുറിച്ച് മേനക പറഞ്ഞത്.

അതേസമയം ഇപ്പോൾ ഒരു അഭ്യൂഹവും കീർത്തിയ്‌ക്കെതിരെ എത്തുന്നുണ്ട്. തന്നേക്കാൾ പ്രായം കുറഞ്ഞ ഒരു നടനുമായി കീർത്തി സുരേഷ് പ്രണയത്തിലാണെന്നാണ് പ്രചരിക്കുന്നത്. പക്ഷേ ഈ ​ഗോസിപ്പുകളോട് കീർത്തി സുരേഷ് പ്രതികരിച്ച് രംഗത്തെത്തുകയും ചെയ്തു. “ദളപതി സ്റ്റൈലിൽ പറയുകയാണെങ്കിൽ ഇത്തരം അഭ്യൂഹങ്ങളോട് പ്രതികരിച്ചാൽ അത് തീർച്ചയായും സത്യമാവുമെന്നും അതിനാൽ അത്തരം സംസാരങ്ങൾ ഒഴിവാക്കുക എന്നതാണ് ശരിയായ രീതിയെന്നുമാണ്.” കീർത്തി സുരേഷ് പറഞ്ഞത്.

Vismaya Venkitesh :