ഭാര്യയുടെ പേരില്‍ അറിയപ്പെടുന്നു ഈഗോ, പൊട്ടിത്തെറിച്ച് സുരേഷ് കുമാർ വിവാഹം കഴിഞ്ഞ് 30 വർഷം, കണ്ണു നിറഞ്ഞ് മേനക, ഞെട്ടി കീർത്തി

മലയാള സിനിമയിൽ ഒരുകാലത്ത് തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു മേനക സുരേഷ്. 27 ഒക്ടോബർ 1987 നായിരുന്നു സുരേഷ് കുമാറിന്റെയും മേനകയുസിയും വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു അത്. ഇന്നും മലയാളികൾക്ക് ഇഷ്ട്ടമുള്ള താരകുടുംബമാണ് നടി മേനക നടനും നിര്‍മ്മാതാവുമായ സുരേഷ് കുമാർ ദമ്പതികളുടേത്. നിലവിൽ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെയായി വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട് മേനക. അടുത്തിടെയായിരുന്നു കീർത്തിയുടെ വിവാഹം കഴിഞ്ഞത്.

ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് വാചാലനായുള്ള സുരേഷ് കുമാറിന്റെ അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മായാവിശ്വനാഥായിരുന്നു വിശേഷങ്ങള്‍ ചോദിച്ചത്. വിവാഹ ശേഷം മേനക അഭിനയം നിർത്തി. അന്നത് ട്രെൻഡായിരുന്നു. സിനിമയിൽ അഭിനയിക്കേണ്ട എന്നൊന്നും എനിക്കില്ലായിരുന്നു. അവളുടെ താൽപര്യമായിരുന്നു. അതുകൊണ്ടുള്ള ഗുണം രണ്ട് കുട്ടികളെയും നന്നായി വളർത്താൻ പറ്റി എന്നതാണ്. ഇപ്പോൾ ആരെങ്കിലും വിളിച്ചാൽ ചിലപ്പോൾ മേനക അഭിനയിക്കും. അല്ലെങ്കിൽ അഭിനയിക്കില്ലെന്നും സുരേഷ് കുമാർ വ്യക്തമാക്കി. മകൾ കീർത്തി സുരേഷിന് ചെറുപ്പത്തിലേ അഭിനയിക്കാൻ താൽപര്യമുണ്ടായിരുന്നു. കുബേരനിൽ ബാലതാരമായി കീർത്തി അഭിനയിച്ചിട്ടുണ്ടെന്നും സുരേഷ് കുമാർ ചൂണ്ടിക്കാട്ടി. 1987 ഒക്ടോബർ 27 നാണ് സുരേഷ് കുമാറും മേനകയും വിവാഹിതരാകുന്നത്.

അതേസമയം ഭാര്യയുടെ പേരില്‍ അറിയപ്പെടുന്നതില്‍ ഈഗോ ഇല്ലേയെന്ന് ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്. മേനകയെ ഞാന്‍ പപ്പി എന്നാണ് വിളിക്കുന്നതെന്ന് സുരേഷ് കുമാർ പറഞ്ഞു. പപ്പി സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് താൻ പ്രൊഡക്ഷനിലേക്ക് വരുന്നത്. മാത്രമല്ല തന്നെ കല്യാണം കഴിക്കുമ്പോള്‍ പപ്പി അറിയപ്പെടുന്ന സ്റ്റാറാണ്. തങ്ങളൊന്നിച്ച് എവിടെ പോവുകയാണെങ്കിലും ആളുകള്‍ വരുന്നത് പപ്പിയുടെ അടുത്തേക്കാണെന്നും പപ്പിയുടെ കൂടെ നിന്നാണ് ഫോട്ടോ എടുക്കാറുള്ളതെന്നും സുരേഷ് വ്യക്തമാക്കുന്നു.

മാത്രമല്ല ക്യാമറയൊക്കെ മേടിച്ച് താനും ഫോട്ടോ എടുത്ത് കൊടുക്കാറുണ്ട്. എന്നാൽ അതിലൊന്നും ഈഗോ വെച്ച് നടക്കേണ്ട കാര്യമില്ലെന്നാണ് നടൻ പറയുന്നത്. നമ്മളേക്കാളും പേരുള്ള ഒരാളെ കല്യാണം കഴിക്കുമ്പോള്‍ നാച്ചുറലി കൂടുതല്‍ ആള്‍ക്കാര്‍ അവരെയായിരിക്കും സമീപിക്കുന്നത്. അതിലെന്തിനാണ് ഈഗോ, ജീവിതത്തില്‍ ഈഗോ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്നും ഈഗോയാണ് മനുഷ്യനെ നശിപ്പിക്കുന്നതെന്നും താനത് പണ്ടേ പഠിച്ചതാണെന്നും ഒരു ടെന്‍ഷനവുമില്ലാതെ ജീവിക്കാന്‍ പറ്റുമെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു.

ശങ്കറും ഞാനും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന സെറ്റിൽ ശങ്കറിനെ കാണാൻ പോകുമ്പോഴാണ് മേനകയെ കാണുന്നത്. പരിചയപ്പെട്ടു. അന്ന് മേനക ഇഷ്ടം പോലെ സിനിമകൾ ചെയ്യുന്നുണ്ട്. എങ്ങനെ നീ മറക്കും എന്ന പടത്തിന് വന്നപ്പോൾ സുകുമാരി ചേച്ചി എന്നെ പരിചയപ്പെടുത്തി. അന്നും ശങ്കറിനെ കാണാനാണ് അവിടെ പോകുന്നത്. ദേവദാരു പൂത്തു എന്ന പാട്ട് ഷൂട്ട് ചെയ്യുമ്പോഴാണ് സുകുമാരി ചേച്ചി പരിചയപ്പെടുത്തുന്നത്.

പിന്നീട് പൂച്ചയ്ക്കൊരു മൂക്കുത്തി എന്ന സിനിമയിൽ അഭിനയിച്ചു. അങ്ങനെ പ്രണയത്തിലേക്ക് മാറി. എന്റെ അച്ഛന് എതിർപ്പില്ലായിരുന്നു. ഈ ആഗ്രഹം വീട്ടിൽ പറഞ്ഞപ്പോൾ അച്ഛൻ അമ്മയോട് പറഞ്ഞത് ഇവൻ ഈ കൊച്ചിനെയും വിളിച്ച് കൊണ്ട് വരുമെന്ന് എനിക്കറിയാമായിരുന്നു എന്നാണ്. വിവാഹ ശേഷം മേനക അഭിനയം നിർത്തി.

നേരത്തെ മേനകയുടെ വാക്കുകളും വൈറലായിരുന്നു. മോഹങ്ങൾ പൂവണിഞ്ഞു എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സിനിടയിൽ വെച്ചാണ് ഞാൻ സുരേഷേട്ടനെ ആദ്യമായി കാണുന്നത്. ദേവദാരു പൂത്തു എന്ന ഗാനചിത്രീകരണത്തിനിടയിൽ സെറ്റിലേക്ക് സുരേഷേട്ടൻ വന്നിരുന്നു. അന്ന് സുകുമാരി ചേച്ചിയിരുന്നു പരിചയപ്പെടുത്തിയതെന്നും അന്നാണ് ശരിക്കും അദ്ദേഹത്തെ താൻ ശ്രദ്ധിച്ചതെന്നും നടി പറഞ്ഞു. നേരത്തെ ഒരു അഭിമുഖത്തിൽ സുരേഷ് കുമാറിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് മേനകയുടെ വെളിപ്പെടുത്തൽ. സുരേഷ് കുമാറുമായുള്ള പ്രണയത്തിനു തടസം നിന്നത് മമ്മൂട്ടിയാണെന്ന് നടി നേരത്തെ പറഞ്ഞിരുന്നു മേനക.

ആദ്യമായി മോഹൻലാലാണ് പ്രണയത്തെ കുറിച്ച് ചോദിക്കുന്നത്. നിങ്ങൾ കല്യാണം കഴിക്കാൻ പോവുകയാണെന്നൊക്കെ കേട്ടല്ലോ, കാര്യങ്ങളൊക്കെ അറിയാല്ലോ എന്നാണ് അദ്ദേഹം ചോദിച്ചത്. എല്ലാം അറിയാം, ഡയറി ഞാൻ വായിച്ചു എന്ന് പറഞ്ഞിരുന്നു. ആ സമയത്ത് സുരേഷേട്ടൻ ഡയറി എഴുതാറുണ്ടായിരുന്നു.

ഓരോ ദിവസവും നടക്കുന്ന കാര്യങ്ങളെക്കുറിച്ചായിരുന്നു എഴുതിയത്. സത്യസന്ധമായാണ് അദ്ദേഹം ഡയറി തനിക്ക് കൈയ്യിൽ തന്നതെന്നും ആ ദിവസങ്ങളിൽ കണ്ട സിനിമയെക്കുറിച്ചെല്ലാം എഴുതിയിരുന്നെന്നും ആ ഡയറി ഞാൻ ഇന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നായിരുന്നു മേനക പറഞ്ഞത്.

അതേസമയം മമ്മൂക്ക പറഞ്ഞത് മറ്റൊന്നായിരുന്നു. സുരേഷ് എന്തുണ്ടെങ്കിലും എടുത്തടിച്ചത് പോലെ പറയും. ആലോചിച്ചിട്ട് ചെയ്യണം, അവനൊത്തിരി ഫ്രണ്ട്‌സുണ്ട്. അവരുടെ കുടുംബത്തിലെ രീതി വേറെയാണ് എന്നാണ് മമ്മുക്ക പറഞ്ഞത്. എന്നാൽ മമ്മൂക്ക സ്‌നേഹം കൊണ്ടാണ് തന്നെ ഉപദേശിച്ചത്. തന്റെ ഫാമിലി ബാക്ക് ഗ്രൗണ്ട് മമ്മുക്കയ്ക്ക് അറിയാമായിരുന്നു എന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഈ വിവാഹം പേടിയായിരുന്നെന്നും മേനക കൂട്ടിച്ചേർത്തു.

മാത്രമല്ല ഇത്ര ട്രെഡീഷ്യണലായിട്ടുള്ള ഫാമിലിയിൽ നിന്നുള്ള താൻ സുരേഷേട്ടനെ വിവാഹം ചെയ്താൽ ഭാവിയിൽ എന്തെങ്കിലും സംഭവിച്ചാലോ എന്ന ഭയമായിരുന്നു മമ്മുക്കയ്ക്ക് എന്നും നല്ല മനസുകൊണ്ട് പറഞ്ഞതാണ് അദ്ദേഹമെന്നും നടി വ്യക്തമാക്കി. അന്ന് മമ്മൂക്കയോട് ഞങ്ങളെങ്ങനെ ജീവിക്കൂ എന്ന് കാണൂ എന്ന് വാശിയോടെ പറഞ്ഞിരുന്നു. പിന്നീടൊരിക്കൽ കണ്ടപ്പോൾ മമ്മുക്ക പറഞ്ഞത് ഇങ്ങനെ ആയിരുന്നു. ”അന്ന് അവളെന്നോട് വാശിയോടെ പറഞ്ഞതാണ്, നിങ്ങൾ ജീവിച്ച് കാണിച്ചുവെന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. മാത്രമല്ല 36 വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടെന്നും ഇപ്പോഴും സന്തോഷത്തോടെയാണ് ഞങ്ങൾ ജീവിക്കുന്നതെന്നായിരുന്നു മേനക സന്തോഷത്തോടെ പറയുന്നു.

Vismaya Venkitesh :