ഒരു കാലത്ത് സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു മേനകയുടെയും സുരേഷ് കുമാറിന്റെയും പ്രണയം. മേനക അക്കാലത്ത് ഹിറ്റ് നായകൻ ശങ്കറുമായി പ്രണയത്തിലാണെന്നാണ് ആരാധകർ കരുതിയത്. ഇവർ ഹിറ്റ് ജോഡിയായിരുന്നു. എന്നാൽ മേനക പ്രണയിച്ചത് സുരേഷ് കുമാറിനെയാണ്. 1987 ലായിരുന്നു ഇവരുടെ വിവാഹം. നായികയായി സജീവമായിരിക്കെയാണ് മേനക വിവാഹിതയാകുന്നത്.
മലയാളത്തിൽ മാത്രം അവർ 110 ൽ കൂടുതൽ ചിത്രങ്ങളിലാണ് മേനക അഭിനയിച്ചിട്ടുള്ളത്. ഒരു തമിഴ് അയ്യൻകാർ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മേനക പിന്നീട് ചലച്ചിത്ര മേഖലയുടെ മിന്നുന്ന താരമാകുകയിരുന്നു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമ ജീവിതത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മേനക പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
സുരേഷുമായി പ്രണയത്തിലായ മേനക നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരാകാൻ തീരുമാനിച്ചത്, തങ്ങളുടെ വിവാഹത്തിന് നിരവധി പേർ എതിർത്തിരുന്നു, ആ കൂട്ടത്തിൽ പ്രധാനി മമ്മൂട്ടി ആയിരുന്നു എന്നാണ് ഇപ്പോൾ മേനക പറയുന്നത്. സുരേഷിനെ നീ വിവാഹം കഴിക്കുകയാണെങ്കിൽ രണ്ടാമത്തെ ദിവസം നിങ്ങൾ വഴക്കിട്ട് പിരിയും.
നിന്നെയും നിന്റെ കുടുംബത്തെയും പോലെ അവനെയും അവന്റെ കുടുംബത്തിനെയും എനിക്ക് അറിയാം. പക്ഷേ ഈ ബന്ധം അത് ശരിയാവില്ല. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസം തന്നെ നിങ്ങൾ തമ്മിൽ തെറ്റി പിരിയും എന്നും കൂടാതെ ഞാൻ ഈ പറയുന്നത് നിന്റെ നന്മയ്ക്ക് വേണ്ടിയാണെന്നും മമ്മൂക്ക എന്നോട് പറഞ്ഞു.
പക്ഷെ അദ്ദേഹത്തിന്റെ ഈ വാക്കുകൾ കേട്ട ശേഷം ഞാൻ മമ്മൂക്കയോട് പറഞ്ഞു ഇല്ല അങ്ങനെ ഒരിക്കലും സംഭവിക്കില്ല. നോക്കിക്കോ, ഞങ്ങൾ നന്നായി ജീവിച്ച് കാണിച്ച് തരാമെന്നായിരുന്നും മമ്മൂട്ടിയോട് വെല്ലുവിളിച്ചു പറഞ്ഞിരുന്നു എന്നും അതുപോലെ തന്നെ ഈശ്വര അനുഗ്രഹത്താൽ ഞങ്ങൾ ഇപ്പോഴും വളരെ വിജയകരമായി ജീവിച്ചു കാണിച്ചു കൊടുത്തുയെന്നും മേനക പറയുന്നു.
പ്രണയ കാലത്ത് മേനകയും സുരേഷ് കുമാറും നേരം വെളുക്കുന്നത് വരെ ഫോൺ ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും അവരെക്കുറിച്ചോർക്കുമ്പോൾ ഇത് മനസിൽ വരുമെന്നും അടുത്തിടെ ആലപ്പി അഷ്റഫ് പറഞ്ഞിരുന്നു. സുരേഷ് എപ്പോഴും സാമ്പത്തിക ഞെരുക്കത്തിലായിരിക്കും. അങ്ങനെ സുരേഷ്-മേനക കല്യാണം വരുന്നു.
കല്യാണത്തിന് ചെല്ലുമ്പോൾ ഞാൻ കാണുന്നത് മേനക പൊന്നിൽ കുളിച്ച് നിൽക്കുന്നതാണ്. താലി കെട്ടാൻ സ്ഥലമില്ല. അത്രയും സ്വർണമണിഞ്ഞാണ് മേനക നിൽക്കുന്നത്. സുരേഷ് വെള്ള ഉടുപ്പിട്ട് നിൽക്കുന്നു. ഞാൻ സുരേഷിനടുത്ത് ചെന്ന് തന്റെ വീടിനടുത്ത് ബോർഡ് വെച്ച് സ്വർണം പണയത്തിന് എടുക്കപ്പെടും എന്ന ബോർഡ് വെച്ച് കട തുടങ്ങിയാലോ എന്ന് ചെവിയിൽ പറഞ്ഞു.
പുള്ളി പോടോ എന്ന് പറഞ്ഞ് ചിരിച്ച് വിട്ടു. രണ്ട് മൂന്ന് മാസം കഴിഞ്ഞ് സുരേഷ് കുമാർ എന്നെ കണ്ടപ്പോൾ തന്റെ നാക്ക് കരിനാക്കാണെന്ന് പറഞ്ഞു. എന്തുപറ്റിയെന്ന് ഞാൻ. താനന്ന് സ്വർണം പണയം വെക്കുമെന്ന് പറഞ്ഞില്ലേ, എല്ലാം അത് പോലെ തന്നെ സംഭവിച്ചു. മിക്കവാറും എല്ലാം പണയത്തിലായി, പടം തീർക്കേണ്ടേ എന്ന് സുരേഷ് കുമാർ പറഞ്ഞെന്നും ആലപ്പി അഷ്റഫ് പറഞ്ഞിരുന്നു.
അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് നിർമാതാവ് ജി സുരേഷ് കുമാർ. താരങ്ങളുടെ അമിത പ്രതിഫലത്തിനെതിരെയും പൊള്ളയായ കലക്ഷൻ വാദങ്ങൾക്കെതിരെയും പരസ്യമായി രംഗത്ത് വന്നതോടെ സുരേഷ് കുമാറിനെതിരെ പലരും രംഗത്തെത്തിയിരുന്നു.
മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും നൂറ് കോടി ക്ലബ്ബുകൾ നിർമാതാക്കളുടെ നുണക്കഥകളുമാണെന്ന സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ കഴിഞ്ഞ ദിവസം നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. പിന്നാലെ ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് കൊണ്ട് പൃഥ്വിരാജും ഉണ്ണിമുകുന്ദനുമെല്ലാം എത്തിയതോടെ സിനിമാലോകത്തിനുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമാകുകയായിരുന്നു.