മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മേഘ്ന വിൻസെന്റ്. കൂടുതലും മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ്. ചന്ദനമഴ എന്ന സീരിയലിലൂടെയാണ് മേഘ്‌ന മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയത്. അമൃത എന്ന കഥാപാത്രം വലിയ വിജയമായിരുന്നു.
സാധാരണ സീരിയൽ പ്രേക്ഷകരിൽ ഭൂരിഭാഗവും സ്ത്രീകളായതിനാൽ തന്നെ അവർ കൂടുതലും ശ്രദ്ധിക്കുന്നത് സ്ത്രീ കഥാപാത്രങ്ങളുടെ വസ്ത്രങ്ങളും ആഭരണങ്ങളുടെ ശേഖരവുമാണ്. ചന്ദനമഴയിലെ മേഘ്‌നയുടെ സാരിയ്ക്കെല്ലാം അർദ്ധധർ ഏറെയായിരുന്നു.
ഇപ്പോഴിതാ സീരിയൽ താരങ്ങൾക്ക് ആഭരണങ്ങളോ സാരിയോ ആവർത്തിച്ച് ഉടക്കാനുള്ള അനുവാദം അണിയറപ്രവർത്തകർ നൽകിയിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ് മേഘ്ന വിൻസെന്റ്. ഈ സാഹചര്യത്തിൽ താരങ്ങൾ കയ്യിൽ നിന്നും പണമുടക്കി നൂറ് കണക്കിന് വസ്ത്രങ്ങൾ വാങ്ങുന്നത്.
മാത്രമല്ല സാരികളും ചുരിദാറുകളും മറ്റ് മോഡേൺ വസ്ത്രങ്ങളും കഥാപാത്രങ്ങൾക്കായി തങ്ങൾ തന്നെ വാങ്ങുകയാണ് പതിവെന്ന് മേഘ്‌ന പറയുന്നു. പണ്ട് ചന്ദനമഴയിൽ അഭിനയിക്കുമ്പോൾ മേഘ്നയുടെ കഥാപാത്രം നാട്ടിൻപുറത്തുകാരിയായിരുന്നു.
അതിനാൽ സാരികളായിരുന്നു ഏറെയും ധരിച്ചിരുന്നത്. അന്ന് അമൃതയെന്ന കഥാപാത്രത്തിന് വേണ്ടി ആയിരത്തിന് മുകളിൽ സാരികൾ വാങ്ങികൂട്ടിയെന്ന് മേഘ്‌ന പറയുന്നു. മാത്രമല്ല സീരിയലിൽ അഭിനയിക്കുമ്പോൾ ഒരു ദിവസം താൻ ഇരുപത് സാരി വരെ മാറിയുടുത്തിട്ടുണ്ട്. അതിനാൽ മാസവും നമുക്ക് പുതിയ പുതിയ സാരികൾ വേണം.
നിലവിൽ സീരിയലിന് വേണ്ടി വാങ്ങിയ സാരികളിൽ കുറേയൊക്കെ പലർക്കായി കൊടുതെന്നും അവയിൽ ചിലതൊക്കെ താൻ റീയൂസ് ചെയതെന്നും മേഘ്‌ന പറയുന്നു. ബോർഡർ മാത്രമുള്ള പ്ലെയിൻ സാരികളൊക്കെ പിന്നീട് ചുരിദാറാക്കിയെന്നും ഇപ്പോൾ അഭിനയിക്കുന്ന സീരിയലിലെ ചുരിദാറുകൾ അത്തരത്തിൽ റീയൂസിനായി പഴയ സാരികൾ വെച്ച് തയ്പ്പിച്ചവയാണെന്നും മേഘ്‌ന വെളിപ്പെടുത്തുന്നു.