കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി മേഘ്‌ന വിൻസെന്റും താരത്തിന്റെ വിവാഹ മോചന വർത്തയുമാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. ചന്ദനമഴയെന്ന പരമ്ബരയിലെ അമൃതയായി എത്തി മലയാളികുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന മേഘ്ന വിവാഹ മോചിതയായിയെന്നുള്ള വാർത്ത ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു
ഇതിനെക്കുറിച്ച് മേഘ്‌നയുടെ തുറന്ന് പറച്ചിലുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ വിവാഹം കഴിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമെന്ന് മേഘ്‌ന പറഞ്ഞതായി ചില വാര്‍ത്തകള്‍ വന്നിരുന്നു. ഇത് വ്യാപകമായി വൈറലാവുകയും ചെയ്തു. വിവാഹമോചനത്തെക്കുറിച്ച് പരോക്ഷമായി സൂചിപ്പിച്ചതായിരുന്നു മേഘ്‌ന . ‘പ്രതിസന്ധി ഘട്ടമായിരുന്നില്ല അത്. ജീവിതത്തിന്റെ ഭാഗമായിരുന്നു. ജീവിതത്തിലെ ഒരു പാഠമായാണ് അതിനെ കാണുന്നത്. ജീവിതത്തില്‍ പലവിധ പ്രശ്‌നങ്ങള്‍ തേടിവരാറില്ലേ, അത്തരത്തിലൊരു സംഭവം. പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊക്കെ വരുമ്ബോള്‍ നമ്മള്‍ തന്നെയാണ് നമ്മുടെ ശക്തി. ബിലീവ് ഇന്‍ യുവര്‍സെല്‍ഫ് ഇതാണ് തന്റെ നയമെന്നും’ മേഘ്ന പറയുന്നു.
അത്തരമൊരു വാര്‍ത്ത കണ്ടതോടെ പ്രതികരണം രേഖപ്പെടുത്തി നടി ജീജ സുരേന്ദ്രന്‍ എത്തിയിരിക്കുകയാണ്. ഒരു പോസ്റ്റിന് താഴെ കമന്റിട്ട് കൊണ്ടാണ് ഡോണിനെ തനിക്ക് അറിയാമെന്ന കാര്യം ജീജ വ്യക്തമാക്കിയത്.
‘അബദ്ധം എന്നോ? മനസാക്ഷിയുണ്ടോ കുട്ടിക്ക്. നിന്റെ ഭര്‍ത്താവിനെ എനിക്കറിയാം. ഫാമിലി അറിയാം. നാണമില്ലേ അങ്ങനെ പറയാന്‍. നല്ല കുടുംബക്കാര്‍, നല്ല പയ്യന്‍, വല്ലതും വിളിച്ച് പറയുമ്പോള്‍ ഓര്‍ത്തോളൂ ഇതൊക്കെ എന്നെ പോലുള്ളവര്‍ കാണുന്നുണ്ട എന്ന്’. എന്ന് പറഞ്ഞ് കൊണ്ടാണ് ജീജ എത്തിയത്. നേരത്തെ ആദിത്യന്‍ ജയന്‍-അമ്പിളി ദേവി വിവാഹത്തിന് ശേഷം ജീജ പറഞ്ഞ വാക്കുകളും ഇതുപോലെ ശ്രദ്ധിക്കപ്പെടുകയും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.
വിവാഹമോചന വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ പ്രതികരണവുമായി ഡോണ്‍ രംഗത്ത് എത്തിയിരുന്നു. മേഘ്‌നയുമായുള്ള വിവാഹത്തിന് ഒരു വര്‍ഷത്തെ ആയുസ്സേയുണ്ടായിരുന്നുള്ളൂവെന്നും എട്ടു മാസങ്ങള്‍ക്ക് മുന്പ് നിയമപരമായി വേര്‍പിരിഞ്ഞെന്നും ഡോണ്‍ വെളിപ്പെടുത്തി. ഡോണിന്റെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെയാണ് മേഘ്‌നയും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്.
ചന്ദനമഴയിലെ അമൃതയായിട്ടായിരുന്നു മേഘ്‌ന ശ്രദ്ധ നേടിയത്. അഭിനേത്രിയായ ഡിംപിള്‍ റോസിന്റെ സഹോദരനായ ഡോണിനെയായിരുന്നു മേഘ്‌ന വിവാഹം കഴിച്ചത്. 2017 ഏപ്രില്‍ 30നായിരുന്നുഇരുവരുടെയും വിവാഹം.
സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സ്വാമി അയ്യപ്പ എന്ന പരമ്പരയിൽ നിന്നാണ് ടെലിവിഷൻ ലോകത്തിലേക്ക് മേഘ്ന പ്രവേശിച്ചത്. പിന്നീട് പത്തോളം മലയാള തമിഴ് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് വയസ്സിൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ മേഘ്ന നൃത്തവേദികളിലും സജീവമായിരുന്നു.
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കൃഷ്ണപക്ഷ കിളികൾ എന്ന സിനിമയിലൂടെയാണ് അഭിനയജീവിതത്തിലേക്ക് താരം കടന്നത്.അമ്മയ്‌ക്കൊപ്പം ചെന്നൈയിലാണ് മേഘ്ന താമസിക്കുന്നത്. മേഘ്‌നാ സ്റ്റുഡിയോ ബോക്‌സ് എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലിലൂടെ നടി ആരാധകരുമായി സംവദിക്കാറുണ്ട്
മേഘ്നയുടെ അമ്മ നിമ്മി പഴയകാല സിനിമ നടി ആയിരുന്നു. മകളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിച്ചു കൂടെ നിന്നത് നിമ്മി ആയിരുന്നു
megna vincent