അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ സുല്‍ഫത്ത് കുറച്ച് കടുംപിടുത്തം പിടിച്ചിരുന്നു, 42 വര്‍ഷമായി ഞാന്‍ സിനിമാ മേഖലയില്‍ ഉണ്ട്, അത്രയും കാലമായി അവള്‍ എന്നെയും സഹിക്കുന്നുണ്ട്; മമ്മൂട്ടി

മമ്മൂട്ടി എന്നാല്‍ സിനിമാ പ്രേമികള്‍ക്ക് അതൊരു വികാരമാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച്, ആരാധകരുടെ ഇടനെഞ്ചില്‍ ഇടംപിടിച്ച മമ്മൂക്കയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അടുത്തിടെ അദ്ദേഹത്തിന്റേതായി പുറത്തെത്തിയ ഭ്രമയുഗത്തിലും ടര്‍ബോയിലുമടക്കം പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു മമ്മൂട്ടിയുടേത്. 73ാം വയസില്‍ ഫൈറ്റ് സീനൊന്നും ചെയ്യാനാകാതെ അച്ഛന്‍, അപ്പുപ്പന്‍ റോളുകള്‍ ചെയ്യാമെന്ന് പരിഹസിച്ചവര്‍ക്കുള്ള ചുട്ട മറുപടിയായിരുന്നു മമ്മൂട്ടിയുടെ ടര്‍ബോയിലെ പ്രകടനം. ഇന്നത്തെ യുവനടന്മാര്‍ക്ക് പോലും പറ്റാത്ത ഫൈറ്റ് സീനുകള്‍ മമ്മൂട്ടി അനായാസമായി ആണ് ചെയ്തത്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ നടനെന്ന നിലയില്‍ തന്റെ കരിയര്‍ ആരംഭിച്ചതിനെക്കുറിച്ചും തന്റെ ഭാര്യ സുല്‍ഫത്തിനെക്കുറിച്ചുമൊക്കെ മനസു തുറുക്കുകയാണ് നടന്‍. ഭാര്യ സുല്‍ഫത്തിന് ആദ്യം താന്‍ അഭിനയിക്കാന്‍ പോകുന്നതില്‍ ചെറിയ ആഗ്രഹമില്ലായ്മ ഉണ്ടായിരുന്നതായും പിന്നീട് തന്നെ പിന്തുണയ്ക്കാന്‍ തുടങ്ങിയെന്നും മമ്മൂട്ടി പറഞ്ഞു. ഖാലിദ് അല്‍ അമേരിയുമായുള്ള അഭിമുഖത്തിലാണ് വ്യക്തി ജീവിതത്തെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞത്.

കുഞ്ഞായിരിക്കുമ്പോള്‍ താന്‍ ആദ്യം കണ്ട സിനിമ തൊട്ട് തന്റെയുള്ളില്‍ ഒരു അഭിനേതാവുണ്ടായിരുന്നെന്നും മമ്മൂട്ടി അഭിമുഖത്തില്‍ പറയുന്നു. ഒരു ഏഴോ എട്ടോ വയസുള്ളപ്പോള്‍ മുതല്‍ എനിക്ക് ഒരു അഭിനേതാവാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതേ ആഗ്രഹവും പാഷനും ഇന്‍ഡസ്ട്രയില്‍ എത്തുന്നത് വരെ ഉണ്ടായിരുന്നു. താന്‍ നിയമമായിരുന്നു പഠിച്ചിരുന്നത്. അതിന് പിന്നാലെ തന്നെ വീണ്ടും അഭിനയ മോഹം വീണ്ടും തലപൊക്കി.

1979ല്‍ വിവാഹിതനുമായി. എന്നാല്‍ അതിന് ശേഷം പതുക്കെ സിനിമയില്‍ ലീഡ് കഥാപാത്രങ്ങള്‍ ചെയ്തു തുടങ്ങുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. എംടി വാസുദേവന്‍നായരുമായി അവിചാരിതമായി ഒരു കൂടിക്കാഴ്ച നടന്നതിന് പിന്നാലെയാണ് തനിക്ക് സിനിമയില്‍ നായകനായി അവസരം ലഭിച്ചു തുടങ്ങിയതെന്നും മമ്മൂട്ടി പറഞ്ഞു. എം.ടിയുമായി സംസാരിക്കുന്നതിനിടെ അദ്ദേഹത്തിന് തന്റെ അഭിനയിക്കാനുള്ള ആഗ്രഹവും കാര്യങ്ങളും കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു. അദ്ദേഹം തനിക്ക് അവസരങ്ങള്‍ തന്നു.

അങ്ങനെയാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്നും മമ്മൂട്ടി പറഞ്ഞു. താന്‍ ഒരു അഭിഭാഷകനായി ജോലി ചെയ്തിരുന്ന കാലത്ത് ആണ് തനിക്ക് അഭിനയ മോഹം കൂടുതലും വന്നതെന്നും മമ്മൂട്ടി അഭിമുഖത്തില്‍ പറഞ്ഞു. ‘തുടക്കത്തില്‍ അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ സുല്‍ഫത്ത് കുറച്ച് കടുംപിടുത്തം പിടിച്ചിരുന്നു. എന്നാല്‍ അവള്‍ക്കെന്നെ ഇഷ്ടമാണ്. സ്വാഭാവികമായും ഞാന്‍ ചെയ്യുന്ന കാര്യങ്ങളും ഇഷ്ടപ്പെടും.42 വര്‍ഷമായി ഞാന്‍ സിനിമാ മേഖലയില്‍ ഉണ്ട്. അത്രയും കാലമായി അവള്‍ എന്നെയും സഹിക്കുന്നുണ്ട്,’ മമ്മൂട്ടി പറഞ്ഞു.

വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു മമ്മൂട്ടിയുടേതും സുല്‍ഫത്തിന്റെതും. 1979ലാണ് ഇരുവരും വിവാഹിതരായത്. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. സുറുമിയും ദുല്‍ഖര്‍ സല്‍മാനും. ഇക്കഴിഞ്ഞ മെയ് ആറിനായിരുന്നു മമ്മൂട്ടിയുടെ സുല്‍ഫത്തും തങ്ങളുടെ 45ാം വിവാഹ വാര്‍ഷികം ആഘോഷമാക്കിയത്. നിങ്ങളുണ്ടാക്കിയ ചെറിയ പ്രപഞ്ചത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നു എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.

ലോകത്തിന് നിങ്ങള്‍ രണ്ട് പേരും ലക്ഷ്യങ്ങള്‍ നല്‍കാന്‍ തുടങ്ങിയിട്ട് 45 വര്‍ഷമായി. നിങ്ങളുടേതായ രീതിയില്‍ നിങ്ങള്‍ നിങ്ങളുടെ സ്വന്തം ചെറിയ പ്രപഞ്ചം സൃഷ്ടിച്ചു. അതിന്റെ ഭാഗമാകാനും അതിന്റെ സ്‌നേഹത്തിലും ഊഷ്മളതയും അനുഭവിക്കാന്‍ കഴിഞ്ഞതിലൂടെ ഞങ്ങളാണ് അനുഗ്രഹിക്കപ്പെട്ടത് എന്ന് ദുല്‍ഖര്‍ കുറിച്ചിരുന്നു.

സുല്‍ഫത്ത് വിവാഹം കഴിച്ചത് ഒരു വക്കീലിനെയാണ് അല്ലാതെ സിനിമനടനെ അല്ലെന്ന് മമ്മൂട്ടി പറയാറുണ്ട്. അഭിഭാഷകനായി ജോലി ചെയ്തിരുന്ന സമയത്തായിരുന്നു വിവാഹം. വിവാഹശേഷമാണ് അദ്ദേഹം സിനിമയിലെത്തിയത്. വക്കീല്‍ ജോലി വിട്ട് സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹത്തിന് സുല്‍ഫത്തും പിന്തുണ അറിയിക്കുകയായിരുന്നു. പ്രണയവിവാഹമായിരുന്നില്ല ഞങ്ങളുടേത്. സുലുവിനെ ഞാന്‍ നേരത്തെ കണ്ടിട്ടില്ല. പെണ്ണുകാണലിന്റെ സമയത്താണ് ആദ്യം കണ്ടതെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. മൂന്നാമത്തെ പെണ്ണുകാണലായിരുന്നു അത് എന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

Vijayasree Vijayasree :