അങ്ങനെ ആ കൊച്ചിനും കല്ല്യാണമായി.. ആർക്കാണെന്നല്ലേ… കാണാം!!!

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് മീരയുടെ വിവാഹനിശ്ചയം കഴിഞ്ഞു. വിഷ്ണുവാണ് മീരയുടെ ജീവിത പങ്കാളി. മീര സിവില്‍ എഞ്ചിനീയറിങ്ങും ജേര്‍ണലിസവുമെല്ലാം പൂര്‍ത്തിയാക്കിയാണ് അവതരണമേഖലയിലേക്ക് എത്തിച്ചേര്‍ന്നത്.

തിരുവനന്തപുരം സ്വദേശിയായ മീര അനില്‍ ക്രൈസ്റ്റ് നഗറിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1990 മാര്‍ച്ച്‌ 28ന് ജനിച്ച മീര നാലാഞ്ചിറ മാര്‍ ബസേലിയോസ് കോളേജ് ഓഫ് ഇഞ്ചിനീയറിങ്ങില്‍ നിന്നാണ് കോളേജ് സിവില്‍ എഞ്ചനീയറിങ്ങ് പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് മാധ്യമപ്രവര്‍ത്തനത്തിലെ താല്‍പര്യം മൂലം താരം പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസവും പാസായി.


മീര മികച്ച ഒരു നര്‍ത്തകി കൂടിയാണെന്ന് അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്. ഭരതനാട്യവും, മോഹിനിയാട്ടവും എല്ലാം അഭ്യസിച്ചിട്ടുള്ള താരം 2009ല്‍ യൂണിവേഴ്സിറ്റി കലാതിലകമാണ്. ഇതാണ് മീരയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. എഞ്ചിനീയറിങ്ങ് മേഖലയില്‍ ലഭിച്ച ജോലി വേണ്ടെന്ന് വച്ചാണ് ടെലിവിഷന്‍ മേഖലയില്‍ മീര ചുവടുറപ്പിച്ചത്. ടിവി ആങ്കറായിട്ടാണ് മീരയുടെ കരിയര്‍ ആരംഭിച്ചത്. ടോപ് 3 മോഡല്‍സ്, ഹലോ ഗുഡ്‌ഈവനിങ് തുടങ്ങിയ വിവിധ പരിപാടികള്‍ അവതരിപ്പിച്ചെങ്കിലും മീര എത്തിയ കോമഡി സ്റ്റാര്‍സ് ഏറെ ശ്രദ്ധയാണ് നേടിയത്. ഇപ്പോള്‍ ഏഷ്യാനെറ്റിന്റെ പരിപാടികളില്‍ എല്ലാം സ്ഥിരം അവതാരക മീരയാണ്. ഇതിനിടയ്ക്ക് മിലി എന്ന ലാല്‍ ജോസ് ചിത്രത്തിലും മീര വേഷമിട്ടു.

ഇപ്പോള്‍ സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ ഷോകളിലുംഅവാര്‍ഡ് നിശകളിലും തന്റേതായ വ്യക്തിമുദ്ര താരം പതിപ്പിച്ചുകഴിഞ്ഞു. മീരയുടെ വസ്ത്രവും മേയ്ക്കപ്പുമെല്ലാം കോളേജ് പെണ്‍കുട്ടികള്‍ക്കിടയില്‍ ട്രന്‍ഡാണ്.

Meera

Noora T Noora T :