നഗ്ന രംഗം ഉള്ളത് കൊണ്ട് മുൻനിര നായികമാർ ഏറ്റെടുക്കാത്ത വേഷം ;പക്ഷെ ഞാൻ ഓക്കേ പറഞ്ഞു ഒരു നിബന്ധന വച്ചിട്ട് – മീര വാസുദേവ് തുറന്നു പറയുന്നു

മലയാളികൾക്കു എന്നും പ്രിയപ്പെട്ടതാണ് തന്മാത്ര എന്ന ചിത്രം .ആരുടേയും കണ്ണ് നനയിപ്പിക്കുന്ന അഭിനയം ആയിരുന്നു മോഹൻലാൽ എന്ന മഹാ പ്രതിഭ ആ ചിത്രത്തിലൂടെ കാഴ്ചവച്ചത് . മോഹൻലാൽ ചെയ്ത ആ ഒരു കഥാപാത്രം അത്രമാത്രം മനുഷ്യ മനസ്സിന്റെ ആഴങ്ങളിലേക്ക് എത്താൻ പ്രാപ്തി ഉള്ളത് ആയിരുന്നു .അത് പോലെ തന്നെ ആയിരുന്നു നായിക ആയി അഭിനയിച്ച മീര വാസുദേവന്റെ വേഷവും. എന്നാൽ ഈ ഒരു ശക്തമായ വേഷം തന്നിലേക്ക് എത്താനുള്ള കാരണം പറയുകയാണ് മീര വാസുദേവ് .

മോഹന്‍ലാലുമായി ലൈംഗിക രംഗം ഉള്ളതുകൊണ്ട് പല മുന്‍നിര നായികമാരും ഒഴിവാക്കിയ വേഷമായിരുന്നു ഇത്. അല്‍ഷിമേഴ്സ് രോഗബാധിതനായ രമേശന്റെയും കുടുംബത്തിന്റെയും കഥയുമായാണ് ബ്ലസി എത്തിയത്.

മോഹന്‍ലാലിന്റെ നായികയാവാനായാണ് വിളിച്ചതെങ്കിലും ചിത്രത്തിലെ നഗ്നരംഗത്തെക്കുറിച്ച്‌ അറിഞ്ഞതിന് പിന്നാലെയായാണ് പലരും സിനിമയില്‍ നിന്നും പിന്‍വാങ്ങിയതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

സിനിമയിലെ നഗ്‌ന രംഗത്തെക്കുറിച്ച്‌ തന്നോട് മുന്നെ പറഞ്ഞിരുന്നുവെന്നും സിനിമയിലെ പ്രധാനപ്പെട്ട ആളുകള്‍ മാത്രമേ മുറിയില്‍ ഉണ്ടാകാന്‍ പാടുള്ളു എന്ന് നിബന്ധനയാണ് താന്‍ മുന്നോട്ട് വച്ചതെന്നും മീര പറയുന്നു. ആ ചിത്രം കാരണം ആണ് താനിപ്പോഴും ഓര്‍ക്കപ്പെടുന്നതെന്നും മീര വാസുദേവ് പറയുന്നു.

തന്റെ നിബന്ധനകൾ അനുസരിച്ചാണ് അണിയറ പ്രവർത്തർ ചിത്രം ഒരുക്കിയത് .അതിനാൽ തന്നെ ചിത്രം മികവുറ്റ രീതിയിൽ അഭിനയിച്ചു പൂർത്തിയാകാൻ സാധിച്ചു .തനിക്കു ലഭിച്ചതിൽ ശക്മായ വേഷങ്ങളിൽ ഒന്നാണ് തന്മാത്രയിലൂടെ ലഭിച്ചതെന്നും തന്റെ പ്രിയപ്പെട്ട ഒരു വേഷം കൂടെ ആയിരുന്നു അതെന്നുമാണ് മീര വാസുദേവിന്റെ വാക്കുകൾ .

meera vasudev about her role in thanmathra movie

Abhishek G S :