ഇത് നമ്മുടെ മീര നന്ദൻ തന്നെ ആണോ;പുതിയ ലുക്കിൽ താരത്തെ കണ്ട് അമ്പരന്ന് ആരാധകർ!

മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ താരമാണ് മീര നന്ദൻ .വളരെ പെട്ടന്ന് തന്നെ താരം ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.എന്നാൽ കുറച്ചു നാളുകളായി താരം സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. ഗ്ലാമർ ചിത്രങ്ങളുടെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വലിയ വിമർശനം ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് മീര നന്ദൻ. എന്നാൽ അതൊന്നും വകവെയ്ക്കാതെ വിമർശിക്കുന്നവർക്ക് തക്ക മറുപടിയും താരം നൽകുന്നുണ്ട്.

ഇപ്പോഴിതാ അൾട്രാ മോഡേൺ ലുക്കിൽ മീര നന്ദൻ എത്തിയിരിക്കുകയാണ്.
ദുബായിൽവച്ചു നടത്തിയ ഫോട്ടോഷൂട്ടിലാണ് ഗ്ലാമർ ലുക്കിൽ താരം പ്രത്യക്ഷപ്പെടുന്നത്. ഫാഷൻ ഫോട്ടോഗ്രഫർ ഷിനിഹാസ് അബുവാണ് ചിത്രങ്ങൾ പകർത്തിയത്.എന്നാൽ മീരയുടെ ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.മലയാളത്തിലെ മുല്ല പുതിയമുഖം തുടങ്ങിയ ചിത്രത്തിൽ ധാവണിക്കാരിയായെത്തി മലയാളികളുടെ ഹൃദയം കവർന്ന താരത്തിന്റെ ഈ പുതിയ ലുക്ക് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.സിനിമയിൽ നിന്നും ഇടവേളയെടുത്ത് ദുബായിയിൽ ആർ.ജെ. ആയി ജോലിനോക്കുകയാണ് നടി ഇപ്പോൾ.

meera nandan new look photos

Sruthi S :