ഇതുവപെ ഹണിമൂൺ പോയില്ല, ഭർത്താവിന് ഏഷ്യൻ കൺട്രി എവിടെയെങ്കിലും പോകണമെന്നാണ്. എനിക്ക് യൂറോപ്പിൽ എവിടേലും പോകണമെന്നും. ഇക്കാരണത്താൽ ഞങ്ങൾ തമ്മിൽ അടി നടക്കുകയാണ്; മീര നന്ദൻ

മലയാളികൾക്കേറെ സുപരിചിതയാണ് മീര നന്ദൻ. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008 ലാണ് മീര വെള്ളിത്തിരയിലെത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് നായികയായി അഭിനയിച്ചത്. ഏറ്റവുമൊടുവിൽ 2017 ൽ പുറത്തിറങ്ങിയ ഗോൾഡ് കോയിൻ എന്ന ചിത്രത്തിലാണ് മീര അഭിനയിച്ചത്. ശേഷം ദുബായിലേക്ക് പോവുകയായിരുന്നു. അഭിനയത്തിൽ ഇപ്പോൾ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെല്ലാം സജീവമാകാറുണ്ട് നടി.

കഴിഞ്‍ വർഷമായിരുന്നു മീരയുടെ വിവാഹം കഴിഞ്ഞത്. ഗുരുവായൂർ ക്ഷേത്ര നടയിൽ കണ്ണന്റെ മുമ്പിൽ വെച്ചായിരുന്നു താലികെട്ട്. പിന്നീട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമെല്ലാമായി വിവാഹസൽക്കാരവും നടത്തിയിരുന്നു. സിനിമ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. വർക്കല ഇടവാ സ്വദേശിയായ ശ്രീജുവാണ് മീരയെ വിവാഹം ചെയ്തത്. ലണ്ടനിൽ അക്കൗണ്ടായി ജോലി ചെയ്യുകയാണ് ശ്രീജു.

മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് മീരയെ നേരിൽ കാണാനായി യുകെയിൽ നിന്നും ശ്രീജു ദുബായിലേയ്ക്ക് എത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ തമ്മിൽ സംസാരിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ ഭർത്താവിനെ കുറിച്ചും തന്റെ പുതിയ ജീവിതത്തെ പറ്റിയും നടി പങ്കുവെച്ച കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കവെയാണ് നടി മനസ് തുറന്നത്. യാത്ര പോകാൻ ഒത്തിരി ഇഷ്ടമാണോ എന്ന ചോദ്യത്തിന് മറുപടി പറയവേ തന്റെ ഹണിമൂൺ പ്ലാനിങ്ങുകളെ കുറിച്ചാണ് മീര പറഞ്ഞത്.

യാത്രകളെ സ്‌നേഹിക്കുന്ന ഒരാളാണ് ഞാൻ. ഇനി പോകാനിഷ്ടം എങ്ങോട്ടാണെന്ന് ചോദിച്ചാൽ നല്ലൊരു സ്ഥലത്ത് ഹണിമൂണിന് പോകാനാണ്. കാരണം ഞങ്ങൾ ഇതുവരെ ഹണിമൂണിന് പോയിട്ടില്ല. ഭർത്താവിന് ഏഷ്യൻ കൺട്രി എവിടെയെങ്കിലും പോകണമെന്നാണ്. എനിക്ക് യൂറോപ്പിൽ എവിടേലും പോകണമെന്നും. ഇക്കാരണത്താൽ ഞങ്ങൾ തമ്മിൽ അടി നടക്കുകയാണ്. ആ ഒരു തീരുമാനത്തിലേക്ക് ഇനിയും എത്തിയിട്ടില്ല. അതുകൊണ്ട് ഹണിമൂൺ ഇതുവരെ നടന്നില്ലെന്നാണ് മീര പറയുന്നത്.

വിവാഹം കഴിക്കണമെന്ന് ഒരാൾക്ക് തോന്നുകയാണെങ്കിൽ മാത്രം വിവാഹിതരാവുക. ഇനി വിവാഹം കഴിക്കണമെന്ന് ആഗ്രഹമില്ലെങ്കിൽ സിംഗിൾ ലൈഫ് ആയിട്ടിരിക്കുക. അങ്ങനെയാണ് നമ്മൾ ചിന്തിക്കേണ്ടത്. നമുക്ക് അതിഷ്ടമാണെന്ന് പറഞ്ഞ് മറ്റൊരാളും അങ്ങനെ ചെയ്യണമെന്ന് നിർബന്ധം പിടിക്കാൻ പാടില്ലെന്നാണ് ഞാൻ ചിന്തിക്കുന്നത്. ആരെങ്കിലും എന്നെ വിളിച്ചിട്ട് കല്യാണം ഉറപ്പിച്ചെന്ന് പറയുമ്പോൾ ഞാൻ അവർക്കാദ്യം ആശംസകളല്ല പറയുന്നത്.

നിങ്ങൾ ഈ കല്യാണത്തിന് തയ്യാറാണോ എന്നായിരിക്കും. ഞാൻ തീരെ കല്യാണം കഴിക്കാൻ ഒട്ടും തയ്യാറല്ലാത്ത സമയത്താണ്, ആ തീരുമാനം എടുത്തത്. എനിക്ക് പറ്റുന്ന ലൈഫ് പാർട്‌നറെ കിട്ടുമെന്ന് കരുതിയില്ല. ആ സമയത്താണ് ശ്രീജു വരുന്നത്. നമ്മൾ റെഡിയായിരിക്കുന്ന സമയത്ത് മാത്രമേ കല്യാണം കഴിക്കാൻ പാടുള്ളു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സമ്മർദ്ദം ഒന്നും നോക്കണ്ട. നമ്മൾ മാനസികമായി വിവാഹം കഴിക്കാൻ തയ്യാറായിരിക്കണം.

നമ്മുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകേണ്ടത് നമ്മൾ മാത്രമാണ്. അപ്പോൾ വിവാഹം പോലെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനവും നമ്മുടെ താൽപര്യം അനുസരിച്ച് ആയിരിക്കണമെന്നും മീര പറയുന്നു. വളരെ ചെറിയ പ്രായത്തിലെ കരിയർ തുടങ്ങിയ ആളാണ് മീര നന്ദൻ. സംഗീത ടെലിവിഷൻ റിയാലിറ്റി ഷോ യിൽ പാട്ട് പാടാനെത്തിയ മീരയ്ക്ക് അതിൽ സെലക്ഷൻ കിട്ടാതെ പോവുകയായിരുന്നു. ശേഷം ആ പരിപാടിയുടെ അവതാരകയായി. പിന്നീട് സ്‌കൂളിൽ പഠിക്കുമ്പോഴാണ് സിനിമയിൽ അഭിനയിക്കാനുള്ള അവസരവും നടിയെ തേടി എത്തുന്നത്.

വിവാഹശേഷം അധികനാൾ ഒരുമിച്ച് നാട്ടിൽ നിൽക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. യുഎഇയിൽ ഗോൾഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായതുകൊണ്ട് തന്നെ മീര ദുബായിലേക്ക് തിരികെ പോയി. ശ്രീജു ലണ്ടനിലേക്കും ‌പോയി. ലീവ് കിട്ടാനില്ലെന്നത് തന്നെയാണ് ഇരുവരും ഒരുമിച്ച് അധികസമയം പിന്നിടാതിരുന്നതിന് പിന്നിലെ പ്രധാന കാരണം. ലീവ് ഇല്ലെന്ന് മീര തന്നെ വിവാഹ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു.

അതേസമയം, വിവാഹത്തിന് മുമ്പ് നൽകിയൊരു അഭിമുഖത്തിൽ ‘അവസാനം അത് സംഭവിക്കുകയാണ്. ഞാൻ വിവാഹിതയാകാൻ പോകുന്നു. വിവാഹം ഇപ്പോഴില്ല. എൻഗേജ്‌മെന്റ് മാത്രമാണ് കഴിഞ്ഞത്. ഒരു വർഷം കഴിഞ്ഞേ വിവാഹമുള്ളൂ. ഒരുപാട് പേർക്കുണ്ടായിരുന്ന ചോദ്യമായിരുന്നു ഇത്. അതിന് ഒരു ഉത്തരമായിരിക്കുകയാണ്. അത് നടക്കേണ്ട സമയത്ത് നടക്കുമെന്നാണ് ഞാൻ പറഞ്ഞിരുന്നത്. അത് തന്നെയാണ് ഞാൻ വിശ്വസിച്ചിരുന്നത്. ഇത് ഇപ്പോൾ ശരിയായ സമയമാണെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഇപ്പോൾ വിവാഹം കഴിക്കാൻ തീരുമാനിച്ചത്’,

‘ശ്രീജു എന്നാണ് അദ്ദേഹത്തിന്റെ പേര്. ജനിച്ചു വളർന്നതെല്ലാം ലണ്ടനിലാണ്. ആൾക്ക് എന്നെ പറ്റി ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാൻ സംസാരിച്ചു തുടങ്ങിയത്. സിനിമയിൽ അഭിനയിച്ചവർക്ക് എളുപ്പമല്ലേ, ആരെ വേണമെങ്കിലും കിട്ടുമല്ലോ എന്നൊക്കെയുള്ള തെറ്റിദ്ധാരണയുണ്ട്. അങ്ങനെയല്ല കാര്യങ്ങൾ. ഞങ്ങളെ പോലുള്ളവർക്ക് വളരെ ബുദ്ധിമുട്ടാണ്. അങ്ങനെയൊരു അവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോയത്’.

‘മീഡിയയിൽ ആണ് നടിയാണ് എന്നൊക്കെ പറയുമ്പോൾ തന്നെ ഫോൺ കട്ട് ചെയ്ത് പോയവരുണ്ട്. ശ്രീജു വന്നത് ഭാഗ്യമായി ഞാൻ കാണുന്നു. അറേഞ്ചഡ് മാര്യേജ് ആണ്. ആദ്യം ഞങ്ങളുടെ അമ്മമാരാണ് സംസാരിച്ചത്. പിന്നീടാണ് ഞങ്ങൾക്ക് നമ്പർ നൽകുന്നത്. ഞങ്ങൾ അങ്ങനെ സംസാരിച്ചു തുടങ്ങി. ആദ്യം എനിക്ക് അത്ര താൽപര്യം ഉണ്ടായിരുന്നില്ല. ലണ്ടനിലേക്ക് പോകേണ്ടി വരുമല്ലോ എന്നൊക്കെയാണ് ചിന്തിച്ചത്. അദ്ദേഹം ലണ്ടനിൽ ജനിച്ചു വളർന്നത് കൊണ്ട് തന്നെ അതിന്റെതായ കൾച്ചറൽ ഡിഫറൻസുകളും ഉണ്ട്’.

‘അതിനുശേഷം ഞങ്ങൾ കണ്ടു. ഞാൻ എന്റെ ഈ കൺസേണുകൾ പറഞ്ഞു. വിവാഹശേഷം ദുബായിൽ നിന്നും മാറേണ്ട കാര്യമില്ല. അക്കൗണ്ടന്റ് ആയ തനിക്ക് ലോകത്തിന്റെ എവിടെ വേണമെങ്കിലും ജോലി ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്. അതോടെയാണ് എനിക്ക് താൽപര്യമായത്, മുന്നോട്ട് പോകാൻ തീരുമാനിച്ചത്.അദ്ദേഹം പിന്നെ ദുബായിലേക്ക് വന്നു. എന്റെ സുഹൃത്തുക്കളെയെല്ലാം പരിചയപ്പെട്ടു. പുള്ളിക്ക് ദുബായിയും ഇഷ്ടപ്പെട്ടു. വിവാഹനിശ്ചയം വളരെ സ്വകാര്യമായ ഒരു ചടങ്ങായി നടത്തണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും മീര അഭിമുഖത്തിൽ പറഞ്ഞു. അതേസമയം തന്റെ ഭാവി വരൻ വിവാഹനിശ്ചയത്തിന് വേണ്ടി പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിൽ വരുന്നതെന്നും മീര നന്ദൻ പറഞ്ഞു.

മീരയെ കണ്ടപ്പോൾ തന്നെ വിവാഹം കഴിക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും ഈ കുട്ടി എന്റെ ഭാര്യയാകണമെന്ന് താൻ ഉറപ്പിച്ചിരുന്നുവെന്നുമാണ് മീരയെ കണ്ട നിമിഷത്തെ കുറിച്ച് സംസാരിക്കവെ ശ്രീജു മുമ്പൊരിക്കൽ പറഞ്ഞത്. ശ്രീജു ജനിച്ചതും വളർന്നതുമെല്ലാം ലണ്ടനിൽ ആണ്. 16 വർഷങ്ങൾക്കുശേഷം സ്വന്തം വിവാഹനിശ്ചയത്തിനാണ് ശ്രീജു കേരളത്തിലെത്തിയത്.

രണ്ടുപേരുടെയും സ്വഭാവം രണ്ടാണെന്നും. തന്നെപ്പോലെ ടെൻഷൻ അടിക്കുന്ന പ്രകൃതമെയല്ല ശ്രീജുവിന്റേതെന്നും അതാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും മീര മുമ്പൊരിക്കൽ ശ്രീജുവിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞിട്ടുണ്ട്. വൈകാതെ ശ്രീജുവും ദുബായിൽ വന്ന് മീരയ്ക്കൊപ്പം സെറ്റിൽഡായേക്കും എന്നും വിവരമുണ്ട്. മീര ഇതേ കുറിച്ച് പറഞ്ഞിട്ടുമുണ്ടായിരുന്നു.

താലികെട്ടിന്റേയും സിന്ദൂരം ചാർത്തുന്നതിന്റേയും ചിത്രങ്ങൾ മീര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നതും വൈറലായിരുന്നു. ഓഫ് വൈറ്റിൽ ഗോൾഡൻ ഡിസൈനുള്ള സാരിയാണ് മീര ധരിച്ചത്. ലൈറ്റ് ലൈലാക് നിറമുള്ള ഹൈനെക്ക് ഹാഫ് സ്ലീവ് ബ്ലൗസ് സാരിയ്ക്ക് അഴക് കൂട്ടി. സാരിയിലും ലൈറ്റ് ലൈലാക് ബോഡർ കാണാമായിരുന്നു. നെക്‌ലേസും മാച്ചിങ് ആയ ലോങ് ചെയിനും ജിമിക്കിയുമായിരുന്നു പ്രധാന ആഭരണങ്ങൾ.

കൈയിൽ വളകളും ചെറിയ നെറ്റിച്ചുട്ടിയും മീരയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടി. മുടിയിൽ മുല്ലപ്പൂ ചൂടിയിരുന്നു. മിനിമൽ മേക്കപ്പായിരുന്നു. തെച്ചിപ്പൂവും തുളസിയും താമരയും ഇടകലർന്ന ഹാരമാണ് ഇരുവരും പരസ്പരം ചാർത്തിയത്. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

ഐഡിയ സ്റ്റാർ സിംഗറിലെ അവതരാകയായിട്ടാണ് മീരയെ മലയാൡകൾ പരിചയപ്പെടുന്നത്. ഗായികയായി മത്സരിക്കാൻ വന്ന മീര പിന്നീട് അവതാരകയായി മാറുകയായിരുന്നു. ദിലീപ് നായകനായ മുല്ല എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് മീരയുടെ അഭിനയ അരങ്ങേറ്റം. മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും അഭിനയിക്കാൻ സാധിച്ചു. ചെറിയ സമയത്തിനുള്ളിൽ തന്നെ ഹിറ്റുകളുടെ ഭാഗമാകാൻ മീരയ്ക്ക് സാധിച്ചു.

Vijayasree Vijayasree :