മലയാളികൾക്ക് ഇഷ്ട്ടമുള്ള നടിയാണ് മീര നന്ദൻ. താരത്തിന്റെ വിവാഹം വലിയ വാർത്തയായിരുന്നു. തനിക്ക് ഒരു വിവാഹം നടന്നാൽ അത് കണ്ണന് മുൻപിൽ വച്ചാകണം എന്ന് ഓർമ്മ വച്ച നാള് മുതൽ മീര ആഗ്രഹിച്ചതാണ്.
പിന്നാലെ ശ്രീജുവുമായുള്ള വിവാഹം ആ ആഗ്രഹ സഫലീകരണം കൂടി ആയിരുന്നു. വിവാഹ ദിവസം മീരയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
കഴിഞ്ഞ ജൂണ്‍ 29-നായിരുന്നു മീരയുടെ വിവാഹം. എന്നാൽ വിവാഹ ശേഷം വിദേശത്ത് പോയ മീര ഇപ്പോൾ വീണ്ടും കണ്ണന് മുൻപിൽ എത്തി.കല്യാണത്തിന് ശേഷം ആദ്യമായി കണ്ണനെ കണ്ടു! എന്ന ക്യാപ്ഷ്യനോടെയാണ് മീര തന്റെ സന്തോഷം പങ്കുവച്ചത്.