ആസിഡ് ആക്രമണ ഭീഷണിയും വധഭീഷണിയും മുഴക്കി;ബിഗ്‌ബോസ് താരം മീര മിഥുനെതിരെ പരാതിയുമായി നടി ശാലു ശമ്മു!

ബിഗ്‌ബോസ് താരം മീര മിഥുനെതിരെ പരാതിയുമായി നടി ശാലു ശമ്മു. ആസിഡ് ആക്രമണ ഭീഷണിയും വധഭീഷണിയും മുഴക്കിയെന്നാണ് ശാലുവിന്റെ പരാതി. ചെന്നൈ പോലീസ് കമ്മീഷണര്‍ക്കാണ് നടി പരാതി നല്‍കിയത്. മീര മിഥുനും ആരാധകരും സോഷ്യല്‍ മീഡിയകളിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നതായും ശാലു ആരോപിച്ചു.

മീര മിഥുന്‍ ഇതിനോടകം നിരവധി വിവാദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. സൂപ്പര്‍താരങ്ങളായ വിജയ്, സൂര്യ എന്നിവര്‍ക്കെതിരെ മീര രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്തിന് സൂര്യയ്ക്ക് പങ്കുണ്ടെന്നുവരെ ആരോപണം ഉന്നയിച്ചു. തുടര്‍ന്ന് മീരയെ വിമര്‍ശിച്ചുകൊണ്ട് നടി ശാലു രംഗത്തുവന്നു. ഇതോടെയാണ് ഭീഷണി രൂക്ഷമായത്.
മീരയുടെ ആരാധകര്‍ സോഷ്യല്‍മീഡിയയിലൂടെയും അജ്ഞാത ഫോണ്‍കോളുകളുകളിലൂടെയും തന്നെ വേട്ടയാടുകയാണ്. നിയമപരമല്ലാത്ത ചില സൈറ്റുകളില്‍ തന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച്‌ അശ്ലീല ട്രോളുകള്‍ ഇറക്കുന്നതായും നടി പരാതിപ്പെടുന്നു. തന്റെ കരിയര്‍ നശിപ്പിക്കാനുള്ള നീക്കമാണ് മീരയുടേതെന്നും ശാലു ആരോപിക്കുന്നു.

meera midun

Vyshnavi Raj Raj :