ഞാന്‍ വിശ്വാസിയല്ല, മനസിന്റെ നന്മയാണ് ഏറ്റവും പ്രധാനം; മീര ജാസ്മിന്‍

നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളില്‍ സജീവമാകുന്നതിനിടെയായിരുന്നു നടിയുടെ അച്ഛന്റെ വിയോഗം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ജോസഫ് ഫിലിപ്പ് തന്റെ 83ാം വയസിലാണ് ഈ ലോകത്ത് നിന്നും വിട പറഞ്ഞത്. അച്ഛന്റെ വേര്‍പാട് താങ്ങാനാകാതെ കരഞ്ഞ് തളര്‍ന്ന കണ്ണുകളുമായിരിക്കുന്ന മീരയുടെ ചിത്രങ്ങളും വീഡിയോകളും അന്ന് സോഷ്യല്‍ മീഡിയയെ വേദനിപ്പിച്ചിരുന്നു.

ഇപ്പോഴിതാ നടി തനിക്കെതിരെ വരുന്ന ഗോസിപ്പുകള്‍, ദൈവ വിശ്വാസം തുടങ്ങിയ കാര്യങ്ങളില്‍ മറുപടി പറയുന്ന വീഡിയോആണ് വൈറല്‍ ആകുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മീര ജാസ്മിന്‍ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. മീര ജാസ്മിന്‍ ഇപ്പോള്‍ ഒരു വിശ്വാസിയായിട്ടുള്ള വ്യക്തിയല്ല. ഞാന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. പക്ഷെ ഞാന്‍ വിശ്വാസിയല്ല.

എനിക്ക് പോസിറ്റിവിറ്റി ഇഷ്ടമാണ്. എനിക്ക് നല്ല ചിന്താഗതികള്‍ ഇഷ്ടമാണ്. ആ ഒരു ചിന്താഗതിയാണ് എനിക്ക് എപ്പോഴും. ഞാന്‍ ഒരു ആചാര അനുഷ്ഠാനത്തിന്റെയും പിന്നാലെ പോകാറില്ല. എനിക്ക് മനുഷ്യരിലാണ് വിശ്വാസം, എന്നും മീര ജാസ്മിന്‍ പറഞ്ഞു. എനിക്ക് ഇഷ്ടമുണ്ട്. ഞാന്‍ ബൈബിള്‍ വായിക്കും. എനിക്ക് ദുബായില്‍ ഒരു സുഹൃത്തുണ്ട്. അയാള്‍ വഴി ഖുര്‍ ആന്‍ വായിച്ച് കേള്‍പ്പിക്കും. ഞാന്‍ അങ്ങനേ അത് കേട്ടിരിക്കും.

എനിക്ക് ഇഷ്ടമാണ് അത് കേട്ടിരിക്കാന്‍. ബൈബിളിലെയും ഖുര്‍ ആനിലെയും ചില വാക്കുകളൊക്കെ ചിലത് വളരെ അടുത്ത ബന്ധമുള്ളതായി തോന്നിയിട്ടുണ്ടെന്നും മീര പറയുന്നു. ഭഗവത് ഗീതയുടെ ഇംഗ്ലീഷ് ട്രാന്‍സിലേഷന്‍ ഇടയ്ക്ക് വായിക്കും. ഇതില്‍ നിന്നെല്ലാം ഞാന്‍ മനസിലാക്കുന്നത് നിങ്ങള്‍ ഒരു നല്ല മനുഷ്യന്‍ ആയി ഇരിക്കുക എന്നതാണ്. മനസിന്റെ നന്മയാണ് ഏറ്റവും പ്രധാനം. ആ നന്മയിലെ സ്‌നേഹം തന്നെയാണ് ദൈവം എന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നും മീര ജാസ്മിന്‍ പറഞ്ഞു. നൂറ് ശതമാനവും അതിലാണ് ഞാന്‍ വിശ്വസിക്കുന്നത്.

മാത്രമല്ല, ഞാന്‍ എന്റെ ജീവിതത്തില്‍ ഹാപ്പിയാണ്, എന്റെ പണികള്‍ എടുത്തുകൊണ്ട് തിരക്കിലാണ്. എനിക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ ചെയ്യാനുണ്ട്. എനിക്കെതിരെ വരുന്ന ഗോസിപ്പുകളും മറ്റു കാര്യങ്ങളും ഒക്കെ ഞാന്‍ അവഗണിച്ച് വിടാറാണ് പതിവ്. കാരണം എനിക്ക് അതിന് സമയമില്ല. ചിന്തിക്കുമ്പോള്‍ എന്ത് അന്യായമാണ് ഇത് എന്ന് തോന്നിപോകും.

അടുത്തിടെ ആരോ എന്നോട് ചോദിച്ചു, നിങ്ങള്‍ നല്ല ആളാണല്ലോ. അപ്പോള്‍ എനിക്ക് ചിരിവന്നു. ഞാന്‍ എന്താ പിന്നെ ഇവരെ കടിച്ച് തിന്നാന്‍ പോകുന്ന ആളാണോ? ഞാന്‍ കേട്ടിട്ടുണ്ട്, ഞാന്‍ ഭയങ്കര ദേഷ്യക്കാരിയാണ് എന്നൊക്കെ. എന്നോട് നന്നായി നിന്നാല്‍ ഞാനും നന്നായി നില്‍ക്കും. എന്നോട് കടിച്ചുകീറാന്‍ വന്നു കഴിഞ്ഞാല്‍ ഞാന്‍ റിയാക്ട് ചെയ്യും.

ഇവിടെ ഇരുന്നു കൊണ്ട്, സെറ്റില്‍ ഞാന്‍ ലേറ്റ് ആയി വരും തുടങ്ങിയ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ താത്പര്യമില്ല. കാരണം അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. ഇവര്‍ ഇതൊക്കെ പറയുമ്പോഴും ഞാന്‍ എന്റെ ജീവിതത്തില്‍ കുറേ മറ്റു കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഞാന്‍ എന്റെ ലൈഫില്‍ കുറേ കാര്യങ്ങള്‍ ചെയ്ത് ഇരിക്കുമ്പോള്‍ ഇതുപോലെ ഉള്ള കാര്യങ്ങള്‍ കേള്‍ക്കുന്നത് വളരെ സില്ലി ആയിട്ടാ തോന്നുന്നത്.

എന്നെക്കുറിച്ച് അങ്ങനെ ആരെങ്കിലും എന്തെങ്കിലും അങ്ങനെ പറയുന്നുണ്ടെങ്കില്‍ അതിന് ഉറപ്പായും എന്തെങ്കിലും ഹിഡ്ഡണ്‍ അജണ്ട കാണുമല്ലോ. ഞാന്‍ എന്നും ഉറങ്ങാന്‍ പോകുമ്പോള്‍ എന്റെ മനസാക്ഷിയോട് സംസാരിച്ചിട്ടേ ഞാന്‍ പോകാറുള്ളു. ആ ഒരു തൃപ്തി ഇല്ലെങ്കില്‍ എനിക്ക് സമാനാം കിട്ടില്ല. ഞാനാരോടും ഒരു തെറ്റും ചെയ്തിട്ടില്ല. അവര്‍ ഇങ്ങനെ കാലും കൈയ്യും ഇട്ട് അടിച്ച് പറയണമെങ്കില്‍ അത് പറയുന്നവര്‍ക്കാണ് കുഴപ്പം എന്നും മീര ജാസ്മിന്‍ പറയുന്നു.

അതേസമയം, ശ്രീവിദ്യക്ക് ശേഷം നായികയായി അഭിനയിച്ച എല്ലാ മലയാളം ചിത്രങ്ങളിലും സ്വന്തം ശബ്ദത്തില്‍ അഭിനയിച്ച നടിയാണ് മീര ജാസ്മിന്‍. മഞ്ജു വാര്യര്‍ക്കുപോലും തുടക്കസമയത്തുള്ള സിനിമകളില്‍ മറ്റ് പലരുമാണ് ശബ്ദം നല്‍കിയിരുന്നതത്രെ. അവിടെയാണ് മീര ജാസ്മിന്‍ ഞെട്ടിച്ചത്. ആദ്യ സിനിമ മുതല്‍ സ്വന്തം ശബ്ദമാണ് ഉപയോഗിച്ചത്. പിന്നീട് ഇറങ്ങിയ ഗ്രാമഫോണ്‍, കസ്തൂരിമാന്‍, പാഠം ഒരു വിലാപം, പെരുമഴകാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, ഒരേ കടല്‍, വിനോദയാത്ര തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്.

Vijayasree Vijayasree :