നടന് സൂര്യയ്ക്കെതിരെ പുതിയ ആരോപണവുമായി നടി മീര മിഥുന്. കേരളത്തിലെ സ്വര്‍ണക്കടത്തില്‍ താരത്തിനും കുടുംബത്തിനും ബന്ധമുണ്ടെന്നാണ് മീര പറയുന്നത്. ‘അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവില്‍ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണ്. കേരളത്തിലെ സ്വര്‍ണക്കടത്തില്‍ സൂര്യയ്ക്ക് ബന്ധമുണ്ട്’ എന്നായിരുന്നു മീരയുടെ ആരോപണം.
ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ ആരാധകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മീരയ്ക്കെതിരേ കടുത്ത ആക്രമണവുമായി രംഗത്ത് എത്തി. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പൂര്‍ണ ഉത്തരവാദികള്‍ സൂര്യയും വിജയുമായിരിക്കും എന്നാണ് മീര പറയുന്നത്.