മീനാക്ഷിയ്ക്ക് കല്യാണമായാൽ മഞ്ജു വരുമോ? സോഷ്യൽ മീഡിയയിൽ വൈറലായി ചർച്ചകൾ

സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. റീലുകളും ഡാൻസ് വീഡിയോകളുമെല്ലാം താരം നിരന്തരം പങ്കുവെയ്ക്കാറുണ്ട്. മീനാക്ഷി ഏതൊരു പോസ്റ്റ് അപ്ലോഡ് ചെയ്താലും അത് പെട്ടെന്ന് തന്നെ വൈറലാവാറുമുണ്ട്.

അടുത്തിടെ കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായും മീനാക്ഷി എത്തിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു താരപുത്രിയുടെ 25ാം പിറന്നാൾ. ദിലീപും കാവ്യ മാധവനും മഹാലക്ഷ്മിയുമൊക്കെ ചേർന്ന് പിറന്നാൾ ഗംഭീരമായി ആഘോഷിക്കുകയും ചെയ്തു. ഞങ്ങളുടെ പ്രിയപ്പെട്ട മീനുട്ടി, നിങ്ങൾക്ക് 25-ാം ജന്മദിനം ആശംസിക്കുന്നു എന്നാണ് കാവ്യമാധവൻ കുറിച്ചത്. ഇപ്പോൾ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് വൈറലാകുന്നത്.

സാരി ഉടുത്താണ് ഫങ്ഷന് വേണ്ടി മീനാക്ഷി എത്തിയത്‍. അമ്മക്കോഴി കുഞ്ഞിനെ കരുതും പോലെ കരുതിയ വർഷങ്ങൾ! തന്നോളം വളർന്നു എങ്കിലും ഇന്നും ആ കുഞ്ഞിപ്പെണ്ണാണ് മീനൂട്ടി ദിലീപിന്. എന്തൊരു കരുതലും സ്നേഹവും ആണ് അച്ഛന് മകളോട്.‌ അച്ഛനും മകളുമായാൽ ഇങ്ങനെ വേണം പക്ഷേ ആ അമ്മയെ കൂടെ പരി​ഗണിക്കണം അച്ഛനും മകൾക്കും വേണ്ടി കരിയറിലെ 14 വർഷങ്ങൾ ആണ് അവർ മാറ്റി വെച്ചത്. അന്ന് ബ്രേക്ക് എടുത്തില്ലായിരുന്നുവെങ്കിൽ മഞ്ജു ഏത് ലെവലിൽ എത്തിയേനേ.

മീനാക്ഷി ഓർമ്മ വെച്ച കാലം മുതൽ കാണുന്നത് സ്റ്റാർ ആയ അച്ഛനെയാണ് വീട്ടമ്മയായ അമ്മയെയും. പക്ഷേ ശരിക്കും സ്റ്റാർ മഞ്ജു വാര്യരാണെന്ന് സ്വന്തം മകൾ പോലും തിരിച്ചറിയുന്നില്ല, ഒരു അമ്മയെന്ന നിലയിൽ മഞ്ജു എത്രത്തോളം വേദനിക്കുന്നുണ്ടാകും, പൊന്നു പോലെ നോക്കിയ മകൾ തിരിഞ്ഞ് പോലും നോക്കുന്നില്ല എന്നാണ് ഒരു ആരാധിക കുറിച്ചിരുന്നത്.

ഇതിന് പിന്നാലെ മീനാക്ഷിയുടെ വിവാഹത്തെ കുറിച്ചും പലരും ചോദിക്കുന്നുണ്ട്. മീനാക്ഷിയ്ക്ക വിവാഹമായാൽ മഞ്ജു ആയിരിക്കുമോ കാവ്യ ആയിരിക്കുമോ അമ്മയുടെ സ്ഥാനത്ത്, മഞ്ജു അപ്പോഴെങ്കിലും മകളുടെ അടുത്ത് വരുമോ, കല്യാണത്തിന് പങ്കെടുക്കുമോ എന്നെല്ലാമാണ് പലരും ചോദിക്കുന്നത്. ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിന് ദിലീപും കുടുംബവും എത്തിയിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, അന്ന് സാരിയിൽ അതി സുന്ദരിയായി എത്തിയ മീനാക്ഷിയെ കണ്ട് പലരും മീനാക്ഷിയ്ക്ക് വിവാഹം ഉണ്ടാകുമോ എന്ന് ചോദിച്ചിരുന്നു.

അന്ന് ദിലീപ് ഇതേ കുറിച്ച് പ്രതികരിച്ചതും വാർത്തയായിരുന്നു. ചക്കിയുടെ വിവാഹത്തിന് പിന്നാലെ മകൾ മീനാക്ഷിയെ വിവാഹം കഴിപ്പിക്കാനുള്ള പ്ലാനുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ദിലീപ്. ചക്കിയുടെ കല്യാണത്തിന് പോയപ്പോൾ മമ്മൂക്ക ചോദിച്ചു, എന്നാണ് ഇനി ദിലീപിന്റെ വീട്ടിലൊരു കല്യാണമെന്ന്. ഞാൻ തമാശക്ക് പറഞ്ഞ് ഞാൻ നിർത്തിയിരിക്കുകയാണെന്ന്. എന്റെ എല്ലാ കല്ല്യാണത്തിനും വന്ന ആളാണല്ലോ മമ്മൂക്ക, ചിരിച്ച് കൊണ്ട് ദിലീപ് പറഞ്ഞു.

മീനാക്ഷിയുടെ വിവാഹമൊക്കെ അവൾ തീരുമാനിക്കുമ്പോൾ നടക്കും. ഇന്നയാളെ വിവാഹം കഴിക്കണം എന്ന് നമ്മുക്ക് പറയാനാകില്ലല്ലോ. തിരിച്ചെങ്ങാനും വല്ല ചോദ്യം ചോദിച്ചാലോ’, എന്നായിരുന്നു തമാശാരൂപേണ ദിലീപിന്റെ പ്രതികരണം. മീനാക്ഷിയെ കുറിച്ച് പറയാൻ നൂറ് നാവാണ് ദിലീപിന്. തന്റെ അഭിമുഖങ്ങളിലെല്ലാം ദിലീപ് മീനാക്ഷിയെ കുറിച്ച് പറയാറുണ്ട്. പാവം മോളാണ്… അവൾ വളരെ സൈലന്റാണ്. അവളുടെ ഇമോഷൻസൊന്നും അവൾ ആരുടെ മുമ്പിലും കാണിക്കാറില്ല. അവൾ കൂളായി എല്ലാം കണ്ടും കേട്ടും നിൽക്കും. എന്റെ അടുത്ത് മാത്രമാണ് അവൾ അവളുടെ ഇമോഷൻസ് കാണിക്കാറുള്ളത്.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവെന്നൊക്കെയുള്ള സങ്കടം അവളോട് പറഞ്ഞാൽ അവൾ പറയും അതൊന്നും കാര്യമാക്കേണ്ടെന്ന്. മോള് ഒരുപാട് കാര്യങ്ങൾ ലൈഫിൽ ഫേസ് ചെയ്ത ആളാണ്. അതിനെ കുറിച്ച് കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല. മീനാക്ഷിയെന്റെ സുഹൃത്താണ്. അവൾ ആഗ്രഹിക്കുന്നതെല്ലാം അവൾക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാൻ പറ്റില്ല.

എന്റെ അച്ഛന് എന്നെ അഭിഭാഷകനാക്കാനായിരുന്നു താത്പര്യം. പക്ഷേ ഞാൻ വേറെ വഴിക്കല്ലേ പോയത്. മീനാക്ഷി ഇപ്പോൾ പഠിക്കുകയാണ്. അവൾ ഡോക്ടർ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെ. മീനാക്ഷിയെ ഇന്നേവരെ എനിക്ക് തല്ലേണ്ടി വന്നിട്ടില്ല. എന്റെ ടോൺ മാറിയാൽ അവൾക്ക് മനസിലാകും. മീനാക്ഷി വളരെ സൈലന്റാണ്. എല്ലായിടത്തും ലിസണറാണ്. എന്നെപ്പോലെയാണ് എന്നും ദിലീപ് മുമ്പ് പറഞ്ഞിരുന്നു.

മകളെക്കുറിച്ച് അഭിമാനം തോന്നിയ കാര്യത്തെക്കുറിച്ചും ദിലീപ് തുറന്ന് സംസാരിച്ചിരുന്നു. മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അവളേറ്റവും വലിയ പ്രശ്‌നം അഭിമുഖീകരിച്ചത്. എനിക്കവളോടുള്ള ബഹുമാനമെന്തെന്നാൽ ആ സമയത്താണ് അവൾ നല്ല മാർക്കോടെ പാസായത്. ഒരു വർഷമാണ് നീറ്റിന് വേണ്ടി പഠിക്കേണ്ടത്. മൂന്ന് മാസം ക്രാഷ് കോഴ്‌സ് ചെയ്ത് അവൾ എൻട്രൻസ് പാസായി. അവൾക്കറിയാത്ത വഴിയിലൂടെയാണ് പോയത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു.

കുഴപ്പമില്ല, പോയി നോക്കെന്ന് ഞാൻ പറഞ്ഞു. പതുക്കെ പരീക്ഷകളാെക്കെ പിടിക്കാൻ തുടങ്ങി. ഒരിക്കൽ പോലും അവളോട് പഠിക്ക് എന്ന് പറയേണ്ടി വന്നിട്ടില്ല. കഴിഞ്ഞ ദിവസം അവൾ സർജറി ചെയ്യുന്ന ഫോട്ടോയിട്ടു. അതൊക്കെ കാണുമ്പോൾ അഭിമാനമാണ്. എന്റെ മകൾ മാത്രമല്ല, ഇതുപോലെ ഒരുപാട് കുട്ടികൾ പഠിക്കുന്നുണ്ട്. ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ് മക്കൾ. നമ്മൾ ജീവിക്കുന്നത് മക്കൾക്ക് വേണ്ടിയാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി.

മകളോട് സുഹൃത്തെന്ന പോലെയാണ് പെരുമാറാറെന്നും ദിലീപ് വ്യക്തമാക്കി. മീനാക്ഷിയെ പോലെ മഹാലക്ഷ്മിയും എന്റെ സുഹൃത്താണ്. അച്ഛാ, അതെനിക്ക് ചെയ്ത് തന്നില്ലെങ്കിൽ അയാം നോട്ട് യുവർ ഫ്രണ്ട് എന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. രണ്ട് പേരും നല്ല ഹ്യൂമർസെൻസുള്ളവരാണ്. ഒരാൾ ഇത്തിരി സൈലന്റാണ്. മറ്റെയാൾ വയലന്റാണെന്നും ദിലീപ് ചിരിച്ച് കൊണ്ട് പറഞ്ഞു.

ബാന്ദ്രയിലെ ഗാനം ഷൂട്ട് ചെയ്യാൻ പോവുന്ന സമയത്ത് മീനാക്ഷി പറഞ്ഞ് കാര്യങ്ങളെ കുറിച്ചും ദിലീപ് പറഞ്ഞിരുന്നു. ഷൂട്ടിംഗിന് മുമ്പ് ഞാൻ മീനൂട്ടിയെ വിളിച്ചിരുന്നു. അച്ഛൻ ഷൂട്ടിന് പോവുകയാണെന്ന് പറഞ്ഞപ്പോൾ ഇന്നെന്താണെന്നായിരുന്നു മീനാക്ഷിയുടെ ചോദ്യം. ഡാൻസാണെന്ന് പറഞ്ഞപ്പോൾ ആരൊക്കെയെന്നായിരുന്നു അവളുടെ ചോദ്യം.

തമന്ന ഭാട്യയ്‌ക്കൊപ്പം എന്ന് പറഞ്ഞപ്പോൾ അച്ഛാ, ആ പരിസരത്തൊന്നും പോവണ്ട കേട്ടോ, ദൂരെ മാറിനിന്ന് നടക്കുന്നതോ, എത്തിനിൽക്കുന്നതോ ആയ പരിപാടി വല്ലതും ചെയ്‌തോളൂട്ടോ. ഞാനൊക്കെ എവിടെയേലും ജീവിച്ചോട്ടെ എന്നായിരുന്നു മീനൂട്ടി പറഞ്ഞത്. അത് കേട്ടതും ഞാൻ ആകെ തകർന്നുപോയി എന്നും ദിലീപ് പറഞ്ഞു.

അടുത്തിടെ, നടി ജീജ സുരേന്ദ്രൻ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. അച്ഛനോട് കാണിക്കുന്ന സ്‌നേഹം കണ്ടാൽ ഇങ്ങനെ സ്‌നേഹം ഉണ്ടാവുമോന്ന് തോന്നും. അതുപോലെയാണ് ദിലീപും മീനൂട്ടിയും. മകളുടെ മനസ് വേദനിപ്പിക്കാൻ മഞ്ജു ആഗ്രഹിക്കുന്നില്ല.

ആ കുട്ടിയെ അമ്മയുടെ കൂടെയെന്ന് പറഞ്ഞ് നിർബന്ധപൂർവ്വം കൊണ്ട് വന്നാൽ അവളുടെ മനസ് വേദനിക്കും. ആ കുട്ടി അമ്മയെക്കാളും കൂടുതൽ സന്തോഷമായിരിക്കുന്നത് അച്ഛനൊപ്പമാണ്. അച്ഛനെ കാത്തിരിക്കുകയും അച്ഛനൊപ്പം ഉറങ്ങുകയും ഭക്ഷണം കഴിക്കാനുമൊക്കെ ആഗ്രഹിക്കുന്ന കുട്ടിയാണ് മീനാക്ഷി. അപ്പോൾ മഞ്ജുവിന്റെ വേദനയില്ലേ എന്ന് ചോദിച്ചാൽ അവർ എല്ലാം സഹിക്കുകയാണ്. ഇപ്പോൾ മഞ്ജുവിന്റെ മകൾ വളർന്ന് സന്തോഷമായിരിക്കുന്നുണ്ട്. ഇനി ആ കുട്ടി അമ്മയെ കുറിച്ചും ചിന്തിക്കും.

വളരെ മുൻപ് മഞ്ജു കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം തിരിച്ച് വന്നപ്പോൾ താൻ ഡാൻസ് കളിക്കുമെന്ന് പോലും മകൾക്ക് അറിയില്ലെന്നാണ് പറഞ്ഞത്. ആ കുട്ടി അതൊന്നും കണ്ടിട്ടില്ല. ഇപ്പോഴാണ് മഞ്ജുവിന്റെ കഴിവുകളൊക്കെ മകൾ കണ്ടിട്ടുണ്ടാവുക. സ്വയം കുട്ടി ചിന്തിക്കും. പിന്നെ അവർ ബുദ്ധിയുള്ള കുടുംബമാണ്. യൂട്യൂബർമാർക്ക് കളിക്കാനുള്ളത് അവരാരും തരില്ല. അമ്മയും മകളും തമ്മിൽ വിളിക്കാറുണ്ടോ കാണാറുണ്ടോ എന്നൊന്നും ആർക്കും അറിയില്ല. പിന്നെ അവരുടെ ഉള്ളിൽ നടക്കുന്നതെന്താണെന്നും അറിയില്ല. അവരെല്ലാവരും ഹാപ്പിയാണ്. പിന്നെ എന്തിന് ഇതൊക്കെ വീണ്ടും പറഞ്ഞ് നടക്കുന്നതെന്നും ജീജസുരേന്ദ്രൻ ചോദിക്കുന്നു.

അതേസമയം, കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ബിരുദദാന ചടങ്ങ്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ദിലീപും കാവ്യയും പങ്കുവെച്ചിരുന്നു.സിംപിൾ ലുക്കിൽ അതീവ സുന്ദരിയായി എത്തി സർട്ടിഫിക്കറ്റ് കയ്യിൽ വാങ്ങി നടന്ന് പോകുന്ന മീനാക്ഷിയെയാണ് വീഡിയോയിൽ കാണാനാകുക.

ഡെർമറ്റോളജിയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന മീനാക്ഷി അടുത്തിടെയാണ് ഹൗസ് സർജൻസി പൂർത്തിയാക്കിയത്.ചെന്നൈയിലെ ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽ നിന്നാണ് മീനാക്ഷി എംബിബിഎസ് എടുത്തിരിക്കുന്നത്.

ബിരുദദാന ചടങ്ങിന് പിന്നാലെ മഞ്ജുവും മകളും ഇൻസ്റ്റാഗ്രമിൽ പരസ്പരം ‌കൂടി ചെയ്തതോടെ അമ്മയും മകളും പിണക്കങ്ങൾ എല്ലാം മറന്നു എന്നും ഒന്നിച്ചുവെന്നുമാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു. അതോടെ അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പുറമേ സന്തോഷവും സ്നേഹവും കാണിക്കാത്തതാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് വലിയ വാർത്തയായതോടെ മീനാക്ഷി മഞ്ജുവിനെ അൺഫോളൊ ചെയ്തു. എന്നാവ്‍ മഞ്ജു ഇപ്പോഴും മീനാക്ഷിയെ പിന്തുടരുന്നുണ്ട്.

Vijayasree Vijayasree :