മലയാളികളുട പ്രിയങ്കരിയാണ് നടി മീനാക്ഷി. ഇപ്പോഴിതാ നടിയായ മീനാക്ഷിയും ഗായകൻ കൗശികും പ്രണയത്തിലാണ് എന്ന തരത്തിലാണ് ഇപ്പോൾ വാർത്തകൾ നിറയുന്നത്. കൗശിയ്ക്ക് ജന്മദിനാശംസകൾ നേർന്നെത്തിയ പോസ്റ്റാണ് സംശയങ്ങൾക്ക് ഇടയാക്കിയത്.
”എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട ‘തലവേദന’യ്ക്ക് ജന്മദിനാശംസകള്‍ എന്ന് പറഞ്ഞാണ് മീനാക്ഷി കുറിപ്പ് ആരംഭിക്കുന്നത്. എന്റെ ജീവിതത്തില്‍ ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്ന ഒരേയൊരു ‘പ്രശ്‌നം’ നീയാണ്,” ഇന്നും എന്നെന്നും നിനക്കൊപ്പമുള്ളതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഒരുപാട് ഇഷ്ടം,” എന്നാണ് മീനാക്ഷി കുറിച്ചത്.
അതേസമയം കൗശികിന് ജന്മദിനാശംസകൾ നേർന്ന് മീനാക്ഷി പങ്കുവച്ച ഈ കുറിപ്പിനു പിന്നാലെയാണ് പ്രയാണത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായത് ഈ പ്രണയവാർത്ത മീനാക്ഷിയുടെ അച്ഛന്‍ അനൂപ് തള്ളിക്കളഞ്ഞു. മീനൂട്ടിയും കൗശികും നല്ല കൂട്ടുകാരാണ് എന്നും ഇവർ കുടുംബത്തോടൊപ്പം വീട്ടിൽ വരാറുണ്ടെന്നും അനൂപ് പറഞ്ഞു.