സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ ഈ അടുത്താണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.
മീനാക്ഷി എംബിബിഎസിനാണ് പഠിക്കുന്നതെന്നും ഹൗസ് സർജൻസി ചെയ്ത് വരികയാണെന്നുമുള്ള വിവരങ്ങളെല്ലാം ദിലീപ് തന്നെ നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം തന്റെ സ്വപ്നം യാഥാർത്ഥ്യമായെന്നും മകൾ ഡോക്ടറായെന്നുമുള്ള സന്തോഷം പങ്കുവെച്ച് ദിലീപ് എത്തിയിരുന്നു. നിരവധി പേരാണ് മകളെ നല്ല നിലയിൽ പഠിപ്പിച്ച് ഉയരത്തിലേയ്ക്ക് എത്തിച്ച ദിലീപ് എന്ന അച്ഛന് ആശംസകളുമായി എത്തിയിരുന്നത്.
കുടുംബത്തിൽ ഒട്ടനവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടായിരുന്നു മീനാക്ഷിയുടെ പഠനം. മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ വിവാഹമോചനവും കാവ്യയുമായുള്ള വിവാഹവും നടി ആക്രമിക്കപ്പെട്ട കേസും സൈബർ ആക്രമണങ്ങളും അങ്ങനെ ഒത്തിരിയൊത്തിരി പ്രശ്നങ്ങളെ നേരിട്ടുകൊണ്ടായിരുന്നു മീനാക്ഷി തന്റെ മുന്നോട്ടുള്ള യാത്രയിൽ അഭിമുഖീകരിക്കേണ്ടി വന്നത്. ഇതിനൊക്കെയിടയിലും മനസ് കൈവിടാതെ വിജയത്തിലേയ്ക്ക് എത്താൻ മീനാക്ഷിയ്ക്കായല്ലോ എന്നാണ് ആരാധകരും പറയുന്നത്.
ദിലീപിനും മഞ്ജുവിനും ഏറെ അഭിമാനിക്കാവുന്ന നിമിഷമായിരുന്നു മീനാക്ഷി നൽകിയത്. മീനൂട്ടിയുടെ ബിരുദദാന ചടങ്ങിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ദിലീപും കാവ്യയും തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ സന്തോഷത്തോടെ അഭിമാനത്തോടെ പങ്കുവെച്ചിരുന്നു. ഈ വേളയിൽ മഞ്ജു സ്വന്തം മകളുടെ ഉയർച്ചയിൽ എങ്കിലും ഒരു പോസ്റ്റോ വിഷോ എങ്കിലും ചെയ്യാമായിരുന്നുവെന്നാണ് പറയുന്നവരിൽ ഏറെയും.
പേർസണൽ സ്റ്റാഫിന്റെയും സുഹൃത്തുക്കളുടെ മക്കളുടെ വരെ വിശേഷങ്ങൾ പങ്കുവെയക്കാറുള്ള മഞ്ജു തന്റെ മകളുടെ വിജയത്തിൽ സന്തോഷം പങ്കുവെയ്ക്കാത്തതിൽ ആരാധകരും നിരാശ പങ്കുവെയ്ക്കാറുണ്ട്. മീനാക്ഷിയുടെ വളർച്ചയുടെ ഏറിയ പങ്കും മഞ്ജു ഒപ്പം തന്നെ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മകളുടെ ഈ വിജയത്തിന് പിന്നിൽ അമ്മയുടെ ആ പതിനാലു വര്ഷം കൂടി ഉണ്ട് എന്നാണ് ആരാധകർ പറയുന്നത്.
അതേസമയം, മഞ്ജു ചെന്നൈയിൽ ഉണ്ടായിരുന്നു, അതും തൊട്ട് അടുത്ത് തന്നെ ഉണ്ടായിരുന്നുവെന്നാണ് ആരാധകരിൽ ചിലർ പറയുന്നത്. ചടങ്ങിൽ പങ്കെടുക്കാൻ അമ്മ എത്തിയിരുന്ന് കാണും ചിത്രങ്ങൾ പങ്കുവെയ്ക്കാത്തത് ആകും, ദൂരെ മാറി നിന്ന് എല്ലാം കണ്ട ശേഷം മടങ്ങിപ്പോയിട്ടുണ്ടാകുമെന്നെല്ലാമാണ് ആരാധകർ പറയുന്നത്.
അതേസമയം മഞ്ജുവിന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് മഞ്ജു ചെന്നൈയിൽ എത്തിയതെന്നാണ് വിവരം. ബിരുദദാനച്ചടങ്ങിന്റെ ചിത്രങ്ങൾ വൈറൽ ആകുമ്പോൾ അതിൽ നിറയെ പേരാണ് ഇത്തരത്തിലുള്ള കമന്റുകളുമായി എത്തുന്നത്. മകൾക്ക് വേണ്ടി അമ്മ വഴി മാറുന്നു എന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.
അതേസമയം മീനാക്ഷിക്കായി ദിലീപ് ആശുപത്രി പണിയുമോ എന്നുള്ള സംശയം ആരാധകർക്കുണ്ടായിരുന്നു. എന്നാൽ ഞാൻ അങ്ങനെ ഉള്ള ഒരു കാര്യവും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ഹോസ്പിറ്റാലിറ്റി ഉണ്ട് എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ദിലീപിന്റെ മറുപടി. തനിക്ക് ഒരു തിട്ടവുമില്ലാത്ത മേഖലയിലൂടെയാണ് മകൾ നിശ്ചയദാർഢ്യത്തോടെ മുന്നേറിയതെന്ന് ദിലീപ് പലപ്പോഴും പറയാറുണ്ട്.
‘പാവം മോളാണ്… അവൾ വളരെ സൈലന്റാണ്. അവളുടെ ഇമോഷൻസൊന്നും അവൾ ആരുടെ മുമ്പിലും കാണിക്കാറില്ല. അവൾ കൂളായി എല്ലാം കണ്ടും കേട്ടും നിൽക്കും. എന്റെ അടുത്ത് മാത്രമാണ് അവൾ അവളുടെ ഇമോഷൻസ് കാണിക്കാറുള്ളത്. മോള് ഒരുപാട് കാര്യങ്ങൾ ലൈഫിൽ ഫേസ് ചെയ്ത ആളാണ്. മീനാക്ഷിയെന്റെ സുഹൃത്താണ്. അവൾ ആഗ്രഹിക്കുന്നതെല്ലാം അവൾക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാൻ പറ്റില്ല. അവൾ ഡോക്ടർ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെയെന്നും ദിലീപ് പറഞ്ഞിരുന്നു.