നിരവധി ആരാധകരുള്ള താരപുത്രിമാരിൽ ഒരാളാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി. ദിലീപിനും ഭാര്യ കാവ്യാമാധവനുമൊപ്പം മീനാക്ഷിയും വാർത്തകളിൽ നിറയാറുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് മീനാക്ഷി ദിലീപ്. അഭിനയത്തോട് താൽപര്യമില്ലെങ്കിലും മീനാക്ഷിയ്ക്ക് ഡാന്‍സിനോടും റീല്‍സ് ചെയ്യുന്നതിനോടും ഇഷ്ട്ടം ഏറെയാണ്. താരപുത്രിയുടെ ഡാന്‍സ് വീഡിയോ പലതും ഇതിന് മുന്‍പ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അതേസമയം സിനിമയില്‍ നിന്നെല്ലാം അകലം പാലിച്ച് കഴിയുകയാണെങ്കിലും അച്ഛന്റെ സിനിമാ സുഹൃത്തുക്കളുടെ മക്കളുമായൊക്കെ മീനാക്ഷിയ്ക്ക് നല്ല ബന്ധമാണ്. ഇന്റസ്ട്രിയില്‍ ഒരുപാട് സുഹൃത്തുക്കളുള്ള താരപുത്രി കൂടെയാണ് മീനാക്ഷി. നമിത പ്രമോദ്, കുഞ്ഞാറ്റ, മാളവിക ജയറാം തുടങ്ങിയവരെല്ലാമായി നല്ല സൗഹൃദം സൂക്ഷിക്കുന്ന മീനാക്ഷിയെ കുറിച്ച് പല അഭിമുഖങ്ങളിലും ഇവരെല്ലാം തുറന്ന് സംസാരിച്ചിട്ടുണ്ട്.
മാത്രമല്ല മീനാക്ഷി കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവുമുള്ള ഒരു ഫോട്ടോയും വീഡിയോയും ആരാധകര്‍ വിട്ടുകളയാറില്ല. അക്കൂട്ടത്തിലേക്കിതാ ഇപ്പോൾ ഒരു വീഡിയോ കൂടെ എത്തിയിരിക്കുകയാണ്.
നിലവിൽ സുഹൃത്തായ കൃഷ്ണയ്‌ക്കൊപ്പമുള്ള വീഡിയോയാണ് വൈറലാവുന്നത്.
ബീച്ചില്‍ ആടിപ്പാടി ആഘോഷിക്കുന്ന താരപുത്രിയ്‌ക്കൊപ്പമുള്ള വീഡിയോ ആര്‍ക്കിടെക്ട് ആയ കൃഷ്ണ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. കൂടാതെ മീനാക്ഷിയെ കൊളാബ് ചെയ്തിട്ടുമുണ്ട്. ഷോര്‍ട്ട് ട്രൗസറും ടി ഷര്‍ട്ടുമാണ് മീനാക്ഷിയുടെ വേഷം. ലൂസ് ഹെയറില്‍, സിംപിള്‍ ലുക്കിലുള്ള താരപുത്രി അതീവ സുന്ദരിയായിരിക്കുകയാണ്. ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കൂട്ടുകാര്‍ക്കിടയില്‍ മീനാക്ഷി ഇത്ര ഫ്രീ ആയിരുന്നോയെന്നും മാധ്യമങ്ങളെ കാണുമ്പോള്‍ മാത്രമാണ് ഗൗരവ ഭാവം എന്നും ചിലര്‍ ചോദിയ്ക്കുന്നുണ്ട്.