സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. മീനാക്ഷി ഏതൊരു പോസ്റ്റ് അപ്ലോഡ് ചെയ്താലും അത് പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്.
നിലവിൽ ഡോക്ടർ ആണ് മീനാക്ഷി. അടുത്തിടെയാണ് ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിൽ നിന്നാണ് മീനാക്ഷി മെഡിക്കൽ ബിരുദം പൂർത്തിയാക്കിയത്. ഇപ്പോൾ മകളെ കുറിച്ച് ദിലീപ് പറയുന്ന കാര്യങ്ങളാണ് വൈറലാകുന്നത്. മീനാക്ഷി എന്ത് ചെയ്യുന്നുവെന്ന ചോദ്യത്തിന് അവൾ ജോലി ചെയ്യുകയാണെന്നാണ് ദിലീപ് പറഞ്ഞത്.
പ്രിൻസ് ആന്റ് ദി ഫാമിലി സിനിമയുടെ പ്രമോഷൻ പരിപാടിയ്ക്കിടെയായിരുന്നു പ്രതികരണം. ‘മകൾ ജോലി ചെയ്യുന്നുവെന്നത് സന്തോഷമാണ്. ഒരു അഭിമാനം എന്നുള്ളത് ഞങ്ങളുടെ വീട്ടിൽ മാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, സ്ഥിരവരുമാനം എന്ന് ചിരിച്ചുകൊണ്ട് ദിലീപ് പറഞ്ഞു. അവൾ പഠിത്തവും ജോലിയുമൊക്കെയായി ഇങ്ങനെ പോകുകയാണെന്നും ദിലീപ് വ്യക്തമാക്കി.
അതേസമയം, മീനാക്ഷിയെ വിമർശിച്ച് കൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ രംഗത്തെത്തിയിരിക്കുന്നത്. മഞ്ജുവും ദിലീപും വേർപിരിയാൻ തീരുമാനിച്ചപ്പോൾ അച്ഛനൊപ്പം പോകാനായിരുന്നു മീനാക്ഷിയുടെ തീരുമാനം. ഈ തീരുമാനത്തെ വിമർശിച്ചുകൊണ്ടാണ് പലരും ഇപ്പോഴും രംഗത്തെത്തിയിരിക്കുന്നത്.
സ്വന്തം അമ്മയെ തള്ളിപ്പറഞ്ഞ മകൾ എന്നാണ് പലരും മീനാക്ഷിയെ കുറ്റപ്പെടുത്തുന്നത്. എന്നാൽ ഇതിന് ദിലീപിനെ പിന്തുണക്കുന്നവർ മറുപടി നൽകുന്നുണ്ട്. മാത്രമല്ല, മഞ്ജുവിന്റെ ഭാഗത്താണ് ഇക്കൂട്ടർ തെറ്റാരോപിക്കുന്നത്.
ഇത്രയും വർഷം കഴിഞ്ഞിട്ടും വിവാഹമോചനത്തിന്റെ പേരിൽ ദിലീപിനെ ക്രൂശിക്കുന്നതിനേയും ആരാധകർ വിമർശിക്കുന്നുണ്ട്. ആ കൊച്ചിനെ സിനിമയിൽ കയറ്റി അതിന്റെ ഭാവി നശിപ്പിക്കല്ലേയെന്നായിരുന്നു മറ്റൊരാളുടെ ഉപദേശവും ചിലർ നൽകുന്നുണ്ട്.