താടിയ്ക്ക് കൈയ്യും കൊടുത്തിരുന്ന് മീനാക്ഷി, മഞ്ജുവിനെപ്പോലെയുണ്ടെന്ന് ആരാധകര്‍; സിനിമയിലേയ്‌ക്കെന്നെന്നും ചോദ്യം

മലയാളികള്‍ക്ക് പ്രത്യേക പരിചയപെടുത്തേണ്ട ആവശ്യമില്ലാത്ത താര പുത്രിയാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകള്‍ എന്ന രീതിയില്‍ എന്നെന്നും സ്‌പെഷ്യലാണ് മീനാക്ഷി. സോഷ്യല്‍ മീഡിയയില്‍ അധികം സജീവം അല്ലെങ്കിലും വിശേഷാല്‍ അവസരങ്ങളിലും മറ്റും പോസ്റ്റുകള്‍ പങ്കിട്ടുകൊണ്ട് മീനാക്ഷി എത്താറുണ്ട്. മീനാക്ഷിയെ വളരെ വിരളമായി മാത്രമാണ് പൊതുവേദികളില്‍ കാണാറുള്ളത്.

ഇപ്പോള്‍ ദിലീപിന്റെ പുത്തന്‍ സിനിമകളുടെ ഓഡിയോ ലോഞ്ച് ഫങ്ഷനുകള്‍ക്ക് അടക്കം പഠനത്തില്‍ നിന്നും ഇടവേളയെടുത്ത് മീനാക്ഷി എത്താറുണ്ട്. ദിലീപ് സ്വപ്നം കണ്ട പോലെ മീനാക്ഷി എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്ത് വരികയാണ്. തനിക്ക് ഒരു തിട്ടവുമില്ലാത്ത മേഖലയിലൂടെയാണ് മകള്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറിയതെന്ന് ദിലീപ് പലപ്പോഴും പറയാറുണ്ട്.

എന്നാല്‍ ആരാധകരെപ്പോഴും മീനാക്ഷി എപ്പോഴാണ് സിനിമയിലേയ്ക്ക് വരുന്നതെന്നുള്ള ചോദ്യമാണ് ദിലീപിനോടുള്‍പ്പെടെ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ കൂട്ടുകാരിയ്‌ക്കൊപ്പം ബീച്ചില്‍ സമയം ചെലവഴിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ ഒരു മനോഹരമായ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് മീനാക്ഷി. താടിയ്ക്ക് കൈയ്യും കൊടുത്തിരിക്കുന്ന ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

മീനാക്ഷി ഒരു ഫോട്ടോ പങ്കുവച്ചാല്‍ ദിലീപ് മഞ്ജു വാര്യര്‍ കാവ്യ മാധവന്‍ ഫാന്‍സ് പേജുകളിലൂടെ എല്ലാം ആ ഫോട്ടോ വൈറലായിരിക്കുകയാണ്. മീനാക്ഷി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങള്‍ക്ക് നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തുന്നത്. ഇതില്‍ ഭൂരിഭാഗം പേരും മീനൂട്ടി ഇനി എപ്പോഴാണ് സിനിമയിലേയ്ക്ക് വരുന്നതെന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്നാല്‍ താരപുത്രി ഇതേ കുറിച്ചൊന്നും സംസാരിക്കാറില്ല.

മുമ്പ് മീനാക്ഷി ഡാന്‍സ് വീഡിയോകളില്‍ പ്രത്യക്ഷ്യപ്പെട്ടപ്പോള്‍ മഞ്ജുവിന്റെ വഴിയേ തന്നെ എത്തുകയാണോ, മകളും അമ്മ മഞ്ജുവിനെ പോലെ നല്ലൊരു ഡാന്‍സര്‍ ആണെന്നും വൈകാതെ തന്നെ അഭിനയത്തിലേയ്ക്ക് എത്തുമെന്നുമാണ് എല്ലാവരും കരതിയിരുന്നത്. എന്നാല്‍ മീനാക്ഷിയുടെ വഴി ഇതേയല്ല. സിനിമയെന്ന വലിയ ലോകത്തേയ്ക്ക് എത്തപ്പെടണമെന്ന അതിയായ മോഹത്തോടെയെത്തിയ ദിലീപ് അവിടെ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു.

പിന്നാലെ നടന്റെ കുടുംബത്തില്‍ നിന്നും അനുജന്‍ അനൂപും സിനിമയിലേയ്ക്ക് എത്തി. ഭാര്യ കാവ്യ ഇപ്പോള്‍ സിനിമ ഉപേക്ഷിച്ചിരിക്കുകയാണെങ്കിലും സിനിമയിലേയ്ക്ക് വരാന്‍ സാധ്യതയുണ്ടെന്നും ആരാധകര്‍ പറയുന്നുണ്ട്. മീനാക്ഷി അഭിനയിക്കുന്നതിനോട് ചേട്ടന് താത്പര്യമില്ല എന്ന് ഒരിക്കല്‍ സഹോദരന്‍ അനൂപും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അച്ഛന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് മീനാക്ഷി അഭിനയത്തിലേക്ക് വരാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പറഞ്ഞത്.

അടുത്തിടെ നല്‍കിയൊരു അഭിമുഖത്തില്‍ മീനാക്ഷിയുടെ അഭിനയം മോഹത്തെക്കുറിച്ച് ദിലീപ് പറഞ്ഞതും വൈറലായിരുന്നു. അതെല്ലാം ഈശ്വര നിശ്ചയമെന്ന നിലപാടിലാണ് ദിലീപിന്റെ മറുപടി. മകളെ സിനിമയില്‍ കാണാമെന്നോ ഇല്ലെന്നോ ദിലീപ് പറയുന്നില്ല. പഠനത്തിന്റെ തിരക്ക് കഴിഞ്ഞശേഷം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ആണ് മീനാക്ഷി ശ്രദ്ധിക്കുന്നത്. മകള്‍ പഠിച്ചു ഡോക്ടറാവണമെന്ന് ദിലീപിന്റെ ആഗ്രഹം മീനാക്ഷി നടത്തി കൊടുത്തു കഴിഞ്ഞു.

തന്റെ ഡാന്‍സ് വീഡിയോകള്‍ പങ്കുവയ്ക്കാറുള്ള മീനാക്ഷി ഒരു പ്രൊഫഷണല്‍ ഡാന്‍സര്‍ അല്ല. എന്നാലും സ്വയം ചിട്ടപ്പെടുത്തി നൃത്തം ചെയ്യാന്‍ കഴിവുള്ള ആളാണ് മീനാക്ഷി. മകളുടെ വീഡിയോ കാണാറുണ്ടെന്നും അതിന് അഭിപ്രായം പറയാറുണ്ടെന്നും ദിലീപും പറഞ്ഞു. ചേച്ചിയ്‌ക്കൊപ്പം അനിയത്തിയായ മഹാലക്ഷ്മിയും കൂടെയുണ്ടാകും. അടുത്തിടെ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ വേളയില്‍ ആയിരുന്നു ദിലീപിനെയും കുടുംബത്തെയും ഒന്നിച്ച് കണ്ടത്. അന്നും മീനാക്ഷിയുടെ ലുക്ക് വൈറലായിരുന്നു.

Vijayasree Vijayasree :