മീനാക്ഷി വരുന്നു? ; വിവാഹം ഉടനില്ല പിന്നിൽ ഒറ്റക്കാരണം! താരപുത്രിയെക്കുറിച്ച് ആ വെളിപ്പെടുത്തൽ?

സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. റീലുകളും ഡാൻസ് വീഡിയോകളുമെല്ലാം താരം നിരന്തരം പങ്കുവെയ്ക്കാറുണ്ട്. മീനാക്ഷി ഏതൊരു പോസ്റ്റ് അപ്ലോഡ് ചെയ്താലും അത് പെട്ടെന്ന് തന്നെ വൈറലാവാറുമുണ്ട്. അടുത്തിടെ കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായും മീനാക്ഷി എത്തിയിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നിറയുന്നത് മീനാക്ഷിയുടെ പുത്തൻ ചിത്രങ്ങളാണ്. കുർത്തിയിൽ അതിസുന്ദരി ആയെത്തിയ മീനാക്ഷിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഏറെ ഫോളോവേഴ്‌സുള്ള മീനാക്ഷി ഇന്ന് ഇൻസ്റ്റയിലും മിന്നും താരമാണ്. നടിയായ നമിത പ്രമോദിനൊക്കെ ലഭിക്കുന്നതിനേക്കാൾ അൽപം കൂടുതൽ ആരാധന മീനാക്ഷിയോടാണ്. എന്നാൽ പ്രൊഫെഷൻ കൊണ്ട് ഡോക്ടർ ആണെങ്കിലും മീനാക്ഷിയുടെ സിനിമ പ്രവേശം ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ഇന്ന് ആരാധകരുള്ളത്. ഇരുപത്തി അഞ്ചുവയസ് കാരിയാണ് മീനാക്ഷി.

Vismaya Venkitesh :