ആ ഫങ്ങ്ഷന് ഇരുവരും വന്നത് തനിച്ച്! ലക്ഷ്യയുടെ ഫോട്ടോഷൂട്ടിനും ഇല്ല; മോഡലിങ് നന്നായി മീനാക്ഷി ചെയ്തുവെന്ന് ജിക്സണും; ചർച്ചകൾ

മലയാളികളുടെ ഇഷ്ട്ടപ്പെട്ട താരപുത്രിമാരിൽ ഒരാളാണ് മീനാക്ഷി ദിലീപ്. ദിലീപിനും കാവ്യയ്ക്കുമൊപ്പം എല്ലാ പൊതു ചടങ്ങുകളിലും മീനാക്ഷി എത്താറുണ്ട്. നേരത്തെ മാളവിക ജയറാമിന്റെയും ഭാഗ്യ സുരേഷിന്റെയും ഒക്കെ വിവാഹത്തിന് അച്ഛനും അമ്മയ്ക്കും ഒപ്പം മീനാക്ഷി എത്തിയിരുന്നു.

എന്നാൽ അടുത്തിടെ തനിച്ചാണ് മീനാക്ഷിയെ കാണുന്നത് എന്നാണ് ആരാധകരുടെ പരാതി. നേരത്തെ കീർത്തി സുരേഷിന്റെ വിവാഹത്തിന് താരപുത്രി സുഹൃത്തുക്കൾക്കും സിനിമയിലെ മുൻ നിര താരങ്ങൾക്കുമൊപ്പമാണ് എത്തിയത്.

അതിനും കാവ്യ ദിലീപ് ജോഡികൾക്ക് ഒപ്പമല്ല മീനാക്ഷി എത്തിയത്. ഇതോടെയാണ് സംശയങ്ങൾക്ക് കാരണമായത്.

അതേസമയം സാധാരണ ലക്ഷ്യയുടെ മോഡൽ ഗേൾ ആയി എത്തിയ മീനാക്ഷി കാവ്യയുടെ പുത്തൻ ഫോട്ടോഷൂട്ടിന്റെയും ഭാഗമായില്ലെന്ന് മാത്രമല്ല അടുത്തിടെക്ക് ഉണ്ണി മേക്കപ്പ് ആർട്ടിസ്റ്റ് ആയി എത്തിയ ജിക്സന്റെ പുത്തൻ ഫോട്ടോഷൂട്ടിന്റെ ഭാഗമായിരുന്നു മീനാക്ഷി.

ഇതോടെയാണ് സമൂഹ മാധ്യമങ്ങളിൽ ഇവർ ഒരുമിച്ച് എത്താത്തത് എന്ന ചോദ്യവുമായി ചിലർ എത്തിയത്. ഒരു ഫ്ലാറ്റിന്റെ ഉള്ളിൽ വച്ചും ഔട്ട് ഡോറും വെച്ചായിരുന്നു മീനാക്ഷിയുടെ പുത്തൻ ഫോട്ടോഷൂട്ട്.

ഇതേതുടർന്ന് മീനാക്ഷി കൊച്ചിയിൽ സ്ഥിരതാമസം ആയോയെന്നും പുതിയ ഫ്ലാറ്റിലേക്ക് മാറിയോയെന്നും ആരാധകർ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. എന്നാൽ മീനാക്ഷി അച്ഛന്റെ ഒപ്പം എക്കാലവും നിന്ന മകളായതിനാൽ ഇരുവരെയും പിരിക്കാൻ ആർക്കും സാധ്യമല്ലയെന്നും ചിലർ പറയുന്നു.

Vismaya Venkitesh :