യഥാര്‍ത്ഥത്തില്‍ ഉളള ഓടയാണെന്നും അതിലേക്ക് എടുത്ത് ഇടുവാണെന്നും പറഞ്ഞു;അമര്‍ അക്ബര്‍ അന്തോണിയിലെ ക്ലൈമാക്‌സ് ചിത്രീകരണ സമയത്ത് പൃഥിരാജ് ചെയ്തത് വെളിപ്പെടുത്തി മീനാക്ഷി…


ആല്‍ബത്തിലൂടെ വെള്ളിത്തിരയിലെത്തിയ കുഞ്ഞു താരമാണ് മീനാക്ഷി. അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തു ആയി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരം. അമര്‍ അക്ബര്‍ അന്തോണിയുടെ ഷൂട്ടിങ്ങിനിടെ സംഭവിച്ച ഒരു സംഭവത്തെക്കുറിച്ച്‌ താരം വെളിപ്പെടുത്തിയിരിക്കയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മീനാക്ഷി ഷൂട്ടിങ്ങിനിടെയുണ്ടായ അനുഭവത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയത്.

നാലിലോ അഞ്ചിലോ പഠിക്കുമ്പോഴായിരുന്നു അമര്‍ അക്ബര്‍ അന്തോണിയില്‍ അഭിനയിക്കുന്നത്. അന്ന് സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണ സമയത്ത് അത് യഥാര്‍ത്ഥത്തില്‍ ഉളള ഓടയാണെന്നും അതിലേക്ക് എടുത്ത് ഇടുവാണെന്നും പറഞ്ഞ് സെറ്റിലെ ചേട്ടന്മാര്‍ പറഞ്ഞെന്നും പറ്റിച്ചെന്നും അത് കേട്ട് തനിക്ക് പേടിയായെന്നും മീനാക്ഷി പറയുന്നു. ഓടയിലേയ്ക്ക് ഇടാന്‍ സമയത്ത് അക്കാര്യം പൃഥിരാജിനോട് പറഞ്ഞു വെന്നും എന്നാല്‍ അങ്ങനെയൊന്നും ഇല്ലെന്ന് പൃഥ്വിരാജ് പറഞ്ഞെന്നും മീനാക്ഷി പറയുന്നു.

എന്നിട്ടും പൊക്കിയെടുത്തപ്പോള്‍ താന്‍ കരഞ്ഞെന്നും കരച്ചില്‍ മാറ്റാനായി പൃഥ്വിരാജ് ഉള്‍പ്പെടെ ഉളള എല്ലാവരും ഓടയിലേയ്ക്ക് ഇറങ്ങി കാണിച്ചു തന്നെന്നും മീനാക്ഷി പറയുന്നു. ഓടയിലിറങ്ങി എല്ലാവരുടേയും ഡ്രസ്സ് ഇല്ലാതായതോടെ ഷൂട്ടിങ് അടുത്ത ദിവസത്തേക്ക് മാറ്റി വച്ചെന്നും അപ്പോഴെക്കും രാത്രിയായെന്നും മീനാക്ഷി പറയുന്നു. ആ സംഭവം ഇപ്പോള്‍ ഓർക്കുമ്പോൾ ചിരിയാണ് വരുന്നതെന്നും മീനാക്ഷി പറയുന്നു. കിടങ്ങൂര്‍ എന്‍എസ്‌എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസിലാണ് ഇപ്പോള്‍ മീനാക്ഷി പഠിക്കുന്നത്. സ്‌കൂളില്‍ എല്ലാവരും നല്ല സപ്പോര്‍ട്ടാണെന്നും താരം പറയുന്നു.

meenakshi about amar akbar anthoni shooting experience

HariPriya PB :