അവരുടെ അക്കൗണ്ട്സ് ഫൈനാൻസ് വെൽത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. അതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും ഞാൻ ഇടപെടുന്ന പ്രശ്നമേയില്ല; ചാറ്റേർഡ് അക്കൗണ്ടന്റ് എംബി സനിൽ കുമാർ

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും വിസ്മയിപ്പിച്ച മഞ്ജു വാര്യർ അന്നും ഇന്നും എന്നും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ്. മലയാളത്തിൻ്റെ ഈ പ്രിയനടിയെ കുറിച്ചോർക്കുമ്പോൾ ചിലർ വരുമ്പോൾ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകമാണ് ആരാധകർ പറയാറുള്ളത്. ഇന്ന് മലയാളത്തിൽ ഏറ്റവും മൂല്യമുള്ള നായികയാണ് മഞ്ജു വാര്യർ.

തൊണ്ണൂറുകളിൽ മഞ്ജു വാര്യർ പ്രേക്ഷകർക്കിടയിലുണ്ടാക്കിയ തരംഗം ചെറുതല്ല. സാക്ഷ്യം എന്ന സിനിമയിലൂടെയാണ് നടി തുടക്കം കുറിക്കുന്നത്. ദിലീപിനൊപ്പമുള്ള സല്ലാപമാണ് നടിയുടെ കരിയറിൽ തന്നെ വഴിത്തിരിവായത്. ആദ്യമായി അഭിനയിച്ച സിനിമ സാക്ഷ്യമാണെങ്കിലും നായികയായത് സല്ലാപത്തിലാണ്. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി മാറാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ തന്റെ യാത്രകളുടെ വിശേഷങ്ങളും തന്റെ സിനിമാ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ മഞ്ജു വാര്യരെ കുറിച്ചും മറ്റും മമ്മൂട്ടിയും മോഹൻലാലും തുടങ്ങി മലയാളത്തിലെ മുപ്പതിലേറെ താരങ്ങളുടെ സാമ്പത്തികപരമായ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ചാറ്റേർഡ് അക്കൗണ്ടന്റ് എംബി സനിൽ കുമാർ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലായി മാറുന്നത്. താരങ്ങളുമായി ബന്ധം ഉണ്ടെങ്കിൽ ഇപ്പോൾ മഞ്ജു വാര്യർ ഏത് സിനിമയിൽ അഭിനയിക്കുന്നു എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. ചാക്കോച്ചൻ എവിടെയാണെന്ന് ചോദിച്ചാലും ഉത്തരമില്ല.

എന്നാൽ അവരുടെ അക്കൗണ്ട്സ് ഫൈനാൻസ് വെൽത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. അതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും ഞാൻ ഇടപെടുന്ന പ്രശ്നമേയില്ല. എത്രപേർ എന്നോട് മഞ്ജുവാര്യറുടെ ഡേറ്റ് വാങ്ങിച്ച് തരുമോന്ന് ചോദിക്കുന്നുണ്ടാവും. എന്നാൽ എന്റെ ഒരു ജോലി അത് അല്ല. ഞാൻ ചെയ്യില്ല എന്നായിരിക്കും എന്റെ മറുപടി. അങ്ങനെ പറയുമ്പോൾ എന്താ രണ്ട് വിരോധികൾ കൂടും. എന്നാൽ അത് എനിക്കൊരു പ്രശ്നം അല്ല. അവർ വിരോധികൾ ആയിക്കൊള്ളട്ടെ അതിന് എനിക്ക് എന്താണ്. അവർക്ക് ഡേറ്റ് വാങ്ങിക്കൊടുത്ത് ആ സിനിമ മോശമായാൽ നാളെ മഞ്ജുവാര്യർ എന്റെ വിരോധിയായി മാറിയേക്കും. അതുകൊണ്ട് ഇത്തരം വിഷയങ്ങളിൽ ഞാൻ ഇടപെടാറില്ല.

ഇവിടെ നിന്നും ഇറങ്ങിയിട്ട് നിങ്ങൾ കുഞ്ചാക്കോ ബോബനെ വിളിച്ച് ഞാൻ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. അത് ശരിയോ തെറ്റോ എന്ന് ചോദിച്ചു നോക്ക്. തീർത്തും ശരിയാണ് എന്ന് അല്ലാതെ അദ്ദേഹം മറ്റൊരു വാക്ക് പറയില്ല. കുഞ്ചാക്കോ ബോബൻ ഇപ്പോൾ ചെയ്യുന്ന സിനിമ ഏതാണെന്ന് എനിക്ക് അറിയില്ല. ഒരു സിനിമക്ക് ഡേറ്റ് കൊടുക്കുമോ എന്ന് ചോദിച്ചിട്ടില്ല. ഇനി ചോദിക്കുകയും ഇല്ല.

മമ്മൂട്ടി വഴിയാണ് സിനിമ രംഗത്തേക്ക് കടന്ന് വരുന്നതെങ്കിലും ഇന്ന് മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് സനിൽ കുമാർ. മാത്രമല്ല, ഞാൻ അഭിനയിക്കാനായി ഇറങ്ങിയെന്ന അറിഞ്ഞാൽ മമ്മൂട്ടി സർ എന്നെ ചീത്ത പറയും. അദ്ദേഹത്തിന്റെ വീണ്ടും ജ്വാലയായി എന്ന് പറയുന്ന സീരിയലിൽ എന്നെ നായകനായിട്ട് അഭിനയിക്കാൻ അതിന്റെ സംവിധായകൻ എന്റെ ഇതേ റൂമിൽ വന്ന് ഇരുന്നിട്ടുണ്ട്. അന്ന് സോറി എന്ന് പറഞ്ഞയാളാണ് ഞാൻ. കാരണം നേരത്തെ പറഞ്ഞത് പോലെ എന്റെ ഒരു ലൈഫ് അത് അല്ല. എന്തിനാണ് എല്ലായിടത്തും കേറി ഇങ്ങനെയാകുന്നതെന്ന് ഞാൻ ആലോചിക്കും.

ലാലേട്ടന്റെ കൂടെയൊക്കെ എത്രയോ സിനിമ സെറ്റുകളിൽ പോകുമ്പോൾ അവസരങ്ങൾ ലഭിച്ചിരുന്നു.ചാർട്ടേർഡ് അക്കൗണ്ട് ആയിട്ട് തന്നെ അവസരം ലഭിച്ചു. ആദി എന്ന ചിത്രത്തിൽ ഒരു റസ്റ്ററന്റ് സീൻ ഉണ്ട്. അതിൽ മോഹൻലാലും അദ്ദേഹത്തിന്റെ എല്ലാ സുഹൃത്തുക്കളുമുണ്ട്. എന്നെ മാത്രം കാണില്ല. ഞാൻ അതിന് പോകില്ല. എന്നേയും കൂടി ആ സീനിലേക്ക് ഉൾപ്പെടുത്താൻ തീരുമാനച്ചിരുന്നു. എന്നാൽ അവന് ഇഷ്ടമല്ല, അവനെ വിട്ടേക്കു എന്ന് പറഞ്ഞത് ലാൽ സർ തന്നെയാണെന്നും സനിൽ കുമാർ പറയുന്നു.

ഒരു സിനിമ നിർമ്മിക്കുക എന്നുള്ളത് എന്നെ സംബന്ധിച്ച് ഏറ്റവും എളുപ്പമുള്ള കാര്യമാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. നാളെ രാവിലെ മമ്മൂട്ടി സാറിനേയോ മോഹൻലാൽ സാറിനെയോ വിളിച്ച് ഒരു സിനിമ ചെയ്താലോയെന്ന് ചോദിച്ചാൽ അവർ സമ്മതിക്കും. ഞാനായതുകൊണ്ട് അവർക്ക് ഒരു പൈസയും കൊടുക്കേണ്ടി വരില്ല. ചിലപ്പോൾ എന്റെ അഹങ്കാരമായിരിക്കും. എന്നാൽ ഇന്നുവരെ ഞാൻ അതേക്കുറിച്ച് ആലോചിച്ചിട്ടില്ല. ഇനി മരണം വരെ ചെയ്യുകയും ഇല്ല. ഞാൻ അത് ചെയ്യാൻ പാടില്ല എന്നുള്ളത് എന്റെ ഉത്തമ പ്രൊഫഷണൽ ബോധ്യമാണെന്നും സനിൽ കുമാർ പറയുന്നു.

മോഹൻലാലിനെ കുറിച്ചും സനിൽ കുമാർ സംസാരിച്ചിരുന്നു. എമ്പുരാൻ വിവാദങ്ങൾക്കൊടുവിൽ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ ക്ഷമാപണം നടത്തിയ ആ രാത്രി അദ്ദേഹം ഒരുപാട് വേദനിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. എമ്പുരാൻ വിവാദം മോഹൻലാലിനെ ആ രാത്രി വേദനിപ്പിച്ചിട്ടുണ്ട്. മനസ്സാ വാചാ കർമ്മണ നമ്മൾ അറിയാത്ത, അല്ലെങ്കിൽ ശ്രദ്ധിക്കാത്ത, ചിലപ്പോൾ അബദ്ധവും ആകാം. അതിൽ ബോധപൂർവ്വമായ ഒന്നും ഉണ്ടായിട്ടില്ല. താൻ അറിയാത്ത ഒരു കാര്യം തന്റെ തലയിൽ കൊണ്ട് വെയ്ക്കുന്നതിന്റെ ഒരു വിഷമം ഉണ്ടായിരുന്നു. ഭാഗ്യവശാലോ ദൗർഭാഗ്യവശാലോ ആ രാത്രി മുഴുവൻ താൻ ഒപ്പമുണ്ടായിരുന്നു. തങ്ങൾ ബോംബെയിൽ ഒരു ബ്രാൻഡ് ഷൂട്ടിന് പോയിരിക്കുകയായിരുന്നു. അപ്പോഴായിരുന്നു ഈ സംഭവം.

രാത്രി മുഴുവൻ ഇതിന്റെ ടെൻഷനിൽ ആയിരുന്നു. പിറ്റേ ദിവസം അദ്ദേഹം ഒരു പോസ്റ്റ് ഇട്ടു. അദ്ദേഹം സുഹൃത്തുക്കളെ വിളിച്ച് ചോദിക്കും. ഇത് എന്താണ് ചെയ്യേണ്ടത് എന്ന്. അവരുടെ അഭിപ്രായം സ്വീകരിക്കുകയും ചെയ്യും. അത് ഒരു രാത്രിയിലെ ടെൻഷൻ ആയിരുന്നു. പിന്നെ അദ്ദേഹം അത് മറന്നു. പ്രതിരോധ വകുപ്പിൽ നിന്ന് വിളി വന്നു എന്നതൊക്കെ തെറ്റായ കാര്യമാണ്. ഒരാളും വിളിച്ചിട്ടില്ല.

ഭരണതലത്തിൽ നിന്നോ പ്രതിരോധ വകുപ്പിൽ നിന്നോ രാഷ്ട്രീയ നേതാക്കളോ പോലീസോ ആരും വിളിച്ചിട്ടില്ല. ഒരു പത്രക്കാരും വിളിച്ചിട്ടില്ല. സ്‌നേഹിതരാണ് പറഞ്ഞത്. അങ്ങനെ അഭിപ്രായം സമന്വയിപ്പിച്ചു. തെറ്റാണെങ്കിൽ ക്ഷമ ചോദിക്കണം, തനിക്ക് ഈഗോ ഇല്ല എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ക്ഷമ ചോദിച്ചപ്പോൾ പിന്നെ എന്തിനാണ് മാപ്പ് പറഞ്ഞത്, മനപ്പൂർവ്വം ചെയ്തതല്ലേ എന്നായി. പലരും പലതും പറഞ്ഞ് കൊണ്ടിരിക്കും. അദ്ദേഹത്തിനത് ഒരു രാ്ത്രിയിലെ കാര്യമായിരുന്നു. പിന്നെ അദ്ദേഹത്തിന് അത് വിഷയമല്ല.

മോഹൻലാൽ എന്ന് പറയുന്ന വ്യക്തിക്ക് ഈ വിവാദങ്ങളിലൊന്നും ഒരു കാര്യവും ഇല്ല. ഓരോരുത്തരും അവരവരുടെ ഭാവനയിൽ ഓരോന്നും പറയുന്നു. സെൻസർ കട്ട് ചെയ്തത് ആരും പറഞ്ഞിട്ടില്ല. തെറ്റ് വന്നിട്ടുണ്ടെങ്കിൽ കട്ട് ചെയ്യണം എന്നുളള ഉത്തമ ബോധ്യം വന്നിട്ടാണ് അത് ചെയ്തത്. കട്ട് ചെയ്യണം എന്ന് മോഹൻലാൽ പറഞ്ഞതല്ല. അദ്ദേഹം കൂട്ടായ തീരുമാനത്തിന്റെ ഭാഗമാവുകയായിരുന്നുവെന്നാണ് സനിൽകുമാർ പറയുന്നത്.

മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈപ്പുമായി എത്തിയ എമ്പുരാൻ എന്ന ചിത്രം കളക്ഷൻ റെക്കോർഡുകൾ സ്വന്തമാക്കിയപ്പോൾ ഒരു വിഭാഗം ആളുകളുടെ തെറിവിളികളും വിമർശനങ്ങളും കടുത്ത സൈബർ ആക്രമണങ്ങളുമെല്ലാം മോഹൻലാലിന് കേൾക്കേണ്ടി വന്നിരുന്നു. ഗുജറാത്ത് കലാപത്തിന്റെ ഒരു വശം മാത്രം കാണിച്ചുവെന്നും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതുമടക്കമുളള ആരോപണങ്ങളാണ് എമ്പുരാന് എതിരെ ഉയർന്നത്. പിന്നാലെ ചിത്രത്തിലെ ചില രംഗങ്ങൾ കട്ട് ചെയ്ത് നീക്കുകയും ചെയ്തു. മാത്രമല്ല മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ ക്ഷമാപണവും നടത്തി.

അതേസമയം, എമ്പുരാൻ വലിയ വിവാദങ്ങൾക്കാണ് തിരിതെളിച്ചത്. ദേശീയ തലത്തിൽ വരെ ചിത്രം ചർച്ചയായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിച്ചതാണ് ചിത്രത്തിനെതിരെ വിമർശനം ഉയരാൻ കാരണമായത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ സംഘ്പരിവാർ അനുകൂലികൾ സിനിമയ്ക്കും അണിയറ പ്രവർത്തകർക്കുമെതിരെ രംഗത്തെത്തി. സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾക്ക് വിഷയത്തിൽ വീഴ്ചപ്പറ്റിയെന്നാണ് ബിജെപി ആരോപിച്ചത്.

തപസ്യ ജനറൽ സെക്രട്ടറി ജിഎം മഹേഷ് ഉൾപ്പെടെയുള്ള നാല് പേരാണ് സെൻസർ ബോർഡ് കമ്മിറ്റിയിലുണ്ടായിരുന്നത്. ഇവർക്ക് വീഴ്ച സംഭവിച്ചു എന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ആരോപിച്ചിരുന്നു. എന്നാൽ ചിത്രത്തിന് പിന്തുണ നൽകുമെന്നും അതിനുള്ള കാരണം സൗഹൃദം മാത്രമാണെന്നും അദ്ദേഹം കോർ കമ്മിറ്റിയിൽ പറഞ്ഞിരുന്നു. വിവാദങ്ങൾക്കൊടുവിൽ ചിത്രത്തിന്റെ 17 ഭാഗങ്ങൾ വെട്ടിമാറ്റിയാണ് തിയേറ്ററിലെത്തിച്ചത്.

നേരത്തെ പത്ത് സെക്കന്റ് മാത്രമായിരുന്നു സെൻസർ ബോർഡ് ചിത്രത്തിൽ നിന്നും ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നത്. സ്ത്രീകൾക്കെതിരായ അക്രമവും ദേശീയപതാകയുമായി ബന്ധപ്പെട്ട ഭാഗങ്ങളുമായിരുന്നു ഇത്. പിന്നാലെ ഗർഭിണിയെ ബ ലാത്സംഗം ചെയ്യുന്ന രംഗം ഒഴിവാക്കി. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് മാറ്റിയും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജൻസികളുടെ ബോർഡും വെട്ടിമാറ്റിയാണ് റീഎഡിറ്റിംഗ്. ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാനായിരുന്നു സെൻസർ ബോർഡിന്റെ നിർദേശമെന്നായിരുന്നു റിപ്പോർട്ട്.

എന്നാൽ പിന്നീടുള്ള ചർച്ചയിൽ ചില ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്താൽ മതിയെന്ന് തീരുമാനമാവുകയായിരുന്നു. എമ്പുരാൻ വിവാദത്തിൽ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പറഞ്ഞു. റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരമാണ്. അല്ലാതെ ആരുടെയും സമ്മർദ്ദം കാരണമല്ല. മോഹൻലാലിന് സിനിമ അറിയില്ല എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു.

വിവാദങ്ങൾ ബാധിച്ചുവെങ്കിലും 30 ദിവസം കൊണ്ട് 325 കോടി കളക്ഷൻ ചിത്രം നേടിയെന്നാണ് വിവരം. മലയാളത്തിൽ നിന്ന് 300 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമായിരിക്കുകയാണ് എമ്പുരാൻ എന്ന് മോഹൻലാൽ ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ചിത്രം മാർച്ച് 27നാണ് ലോകവ്യാപകമായി റിലീസ് ചെയ്തത്.

ഈ ചിത്രത്തിൽ നടി മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയിരുന്നു. പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രമായാണ് നടി എത്തിയിരുന്നത്. താൻ ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളിൽ ഏറ്റവും ശക്‌തമായ കഥാപാത്രമാണ് ‘എമ്പുരാനി’ലേതെന്നാണ് മഞ്ജു വാര്യർ പറയുന്നത്. പ്രിയദർശിനിയെ നിങ്ങൾക്ക് പുതിയതായി പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

ലൂസിഫറിൽ നിങ്ങളെല്ലാവരും കണ്ടതാണ്, സ്‌നേഹിച്ചതാണ്, പ്രിയദർശിനിയെ. പ്രിയദർശിനിയുടെ യാത്ര ലൂസിഫറിന് ശേഷം ഇപ്പോൾ എമ്പുരാനിലും തുടരുകയാണ് എന്നുള്ള വലിയ സന്തോഷം എനിക്കുണ്ട്. ഇതുവരെ ചെയ്‌തിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്‌തമായിട്ടുള്ളൊരു കഥാപാത്രമാണ് പ്രിയദർശിനി എന്നുള്ളത് നിസ്സംശയം എനിക്ക് പറയാൻ സാധിക്കുമെന്നുമാണ് മഞ്ജു വാര്യർ പറഞ്ഞിരുന്നത്.

Vijayasree Vijayasree :