എനിക്ക് തണ്ണീർ മത്തൻ ദിനങ്ങൾ പേഴ്സണലി അങ്ങനെ ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല, കാരണം; തുറന്ന് പറഞ്ഞ് മാത്യു തോമസ്

മാത്യു തോമസ് എന്ന പേരിനെക്കാൾ കുമ്പളങ്ങിയിലെ ഫ്രാങ്കി, തണ്ണീർമത്തനിലെ ജയ്‌സൻ, എന്നൊക്കെ അറിയപ്പെടുന്ന യുവനടൻ! സ്‌കൂൾ, ടീനേജ് സമയത്തെ പ്രേമവും സൗഹൃദവുമെല്ലാം സ്വാഭാവികമായി സ്‌ക്രീനിൽ പകർത്തുന്ന നടനാണ് മാത്യു. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മാത്യു തോമസ്.

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ മനസിലിടം പിടിച്ച താരം തമിഴിലുൾപ്പെടെ, കൈനിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ്. മലയാളികൾക്ക് അഭിമാനമായി ദളപതി വിജയുടെ ലിയോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ അദ്ദേഹത്തിന്റെ മകനായും അഭിനയിച്ചിരുന്നു.

നടന്റേതായി പുറത്തെത്തി 2019ൽ വലിയ ഹിറ്റടിച്ച ചിത്രമായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. അനശ്വര രാജനും വിനീത് ശ്രീനിവാസനും മാത്യു തോമസുമായിരുന്നു സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ തണ്ണീർ മത്തൻ ദിനങ്ങൾ തനിക്ക് വ്യക്തിപരമായി ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പറയുകയാണ് നടൻ.

എനിക്ക് തണ്ണീർ മത്തൻ ദിനങ്ങൾ പേഴ്സണലി അങ്ങനെ ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. കാരണം ഞാൻ ആ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതിന്റെ കോമഡിയൊക്കെ ഞാൻ ആദ്യമേ അറിഞ്ഞതല്ലേ അതുകൊണ്ടാണ്. പക്ഷെ സൂപ്പർ ശരണ്യ ആയാലും പ്രേമലു കാണുമ്പോഴും എനിക്ക് ഒരു പ്രേക്ഷകൻ എന്ന നിലയിൽ നല്ല രീതിയിൽ ആസ്വദിക്കാൻ പറ്റിയിട്ടുണ്ട്.

നസ്ലിന്റെ പരിപാടികളൊക്കെ കാണുമ്പൊൾ ഞാൻ ഭയങ്കര ഹാപ്പിയാണ്. ഖാലിദ് റഹ്‌മാന്റെ കൂടെ അവന്റെ പുതിയ പടം വരുന്നു എന്നൊക്കെ അറിഞ്ഞപ്പോൾ ഞാൻ എക്‌സൈറ്റഡ് ആണ്. അവൻ എങ്ങനെ ആയിരിക്കും അതിൽ, സിനിമ ഏത് രീതിയിലുള്ളതാണ് എന്നൊക്കെ അറിയാൻ ഞാൻ കാത്തിരിക്കുകയാണ് എന്നാണ് മാത്യു തോമസ് പറയുന്നത്.

Vijayasree Vijayasree :