ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിൽ മറീന മൈക്കിൾ കുരിശിങ്കൽ!

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിൽ മറീന മൈക്കിൾ കുരിശിങ്കൽ

വിനീത് ശ്രീനിവാസന്‍ നായകനായി 2017ല്‍ പുറത്തിറങ്ങിയ എബി എന്ന ചിത്രത്തിലാണ് മറീന ആദ്യമായി നായികയാകുന്നത്. ചിത്രത്തിലെ താരത്തിൻ്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടിയാണ്. ഫോട്ടോഷൂട്ടുകളിലും ഇന്ന് ശ്രദ്ധേയയാകുകയാണ് താരം. പലതരം ഔട്ട്ഫിറ്റിലുള്ള ഫോട്ടോഷൂട്ടുകളാണ് താരം ഇപ്പോൾ പങ്കുവെയ്ക്കുന്നത്.

ഹരം അമര്‍ അക്ബര്‍ അന്തോണി, മുംബൈ ടാക്‌സി, ഹാപ്പി വെഡിങ്ങ്, ചങ്ക്സ്, ഇര, നാം, പെങ്ങളില, 21 ഗ്രാംസ്, വികൃതി, കുമ്പാരീസ് തുടങ്ങിയ ചിത്രങ്ങളില്‍ മറീന അഭിനയിച്ചു.
ചിത്രത്തിലെ താരത്തിന്റെ അനുമോള്‍ സേവ്യര്‍ എന്ന കഥാപാത്രം വലിയ കയ്യടി നേടിയിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ മുപ്പതിലധികം ചിത്രങ്ങളിലാണ് മറീന അഭിനയിച്ചത്.

ഒരു പ്രശസ്ത ജൂവലറിയുടെ ഫോട്ടോഷൂട്ട് എന്നു പറഞ്ഞ് ഈ നടിയെ കെണിയിൽ അകപ്പെടുത്താൻ ശ്രമിച്ച അനുഭവം നടി തന്നെ തുറന്ന് പറഞ്ഞതിലൂടെ വിവാദമായി. ജൂവലറിയിൽ നേരിട്ട് വിളിച്ച്‌ അന്വേഷിക്കാൻ തോന്നിയതിനാൽ അവസാന നിമിഷം കെണിയിൽ നിന്നും രക്ഷപ്പെട്ടെന്നും നടി പറഞ്ഞു.
2014-ൽ സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന സിനിമയിലൂടെയായിരുന്നു മറീന മലയാള സിനിമയിൽ തുടക്കം. പിന്നീട് ക്യാരക്ടർ റോളുകളിലും തിളങ്ങിയ താരം ഇന്നും മോഡലിംഗിൽ സജീവമാണ്.
മോഡലിംഗ് പലർക്കും സിനിമിലേയ്ക്കുളള പാതയാണെങ്കിലും ചിലരെങ്കിലും മോഡലിംഗിൽ പാഷണേറ്റാവും. അത്തരത്തിൽ മോഡലംഗിൽ ഏറെ ശ്രദ്ദ നേടിയ താരമാണ് മറീന.

മെറീനയുടെ ഐഡൻ്റിറ്റിയാണ് ആ ചുരുണ്ടമുടി. താരത്തിൻ്റെ ബോൾഡ് ലുക്കിന് വലിയപങ്കാണ് ആ മുടിയിഴകൾ. മോഡലിംഗിൽ നിന്നാണ് മെറീനയ്ക്ക് സിനിമയിലേയ്ക്ക് അവസരം ലഭിക്കുന്നത്. അങ്ങനെയാണ് ദുൽഖർ സൽമാൻ നായകനായ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെ താരം മലയാളത്തിൻ്റെ പ്രിയനടിയായി മാറുന്നത്.

Kavya Sree :