ആ രഹസ്യം പരസ്യമായി; മരയ്ക്കാറിലെ കടൽ രംഗങ്ങള്‍ ചിത്രീകരിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി കലാ സംവിധായകൻ!

മോഹൻലാലിൻറെ കരിയറിലെ ഏറ്റവും മികച്ച ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ പ്രഖ്യാപനം മുതല്‍ കേരളം വളരെയധികം ചര്‍ച്ച ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. കുഞ്ഞാലി മരക്കാരുടെ കഥ പറയുകയാണ് സിനിമ . ആന്റണി പെരുമ്പാവൂര്‍, സിജെ റോയ്, സന്തോഷ് ടി കുരുവിള തുടങ്ങിയവര്‍ ചേർന്ന് നിർമ്മിക്കുന്ന ചിത്രം പ്രിയദര്‍ശൻ ആണ് സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ഇതാ ചിത്രത്തിലെ കടല്‍ രംഗങ്ങളുടെ ചിത്രീകരണം ഇങ്ങനെ നടത്തിയെന്ന് വെളിപ്പെടുത്തി കലാ സംവിധായകൻ സാബു സിറിള്‍.

ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ആണ് ആ രഹസ്യം തുറന്നു പറഞ്ഞത്. കടല്‍ രംഗത്തിന് വേണ്ടി ചെയ്തതാകട്ടെ വലിയ ടാങ്കിനുള്ളില്‍ സെറ്റിട്ടാണെന്ന് സാബു സിറില്‍ പറയുന്നു.വലിയ ടാങ്കിനുള്ളില്‍ സെറ്റിട്ടാണ് തിരമാല ഒരുക്കിയത് ബജറ്റിന്റെ പരിമിതികള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് പല തരത്തിലുള്ള പുതിയ ആശയങ്ങളും പരീക്ഷിക്കേണ്ടി വന്നു. ബജറ്റ് കുറഞ്ഞ രീതിയാണെന്നും എന്നാൽ വളരെ ഫലപ്രദമായ രീതിയിലാണെന്നും സാബു സിറില്‍ പറയുന്നു. ബാഹുബലി,യന്തിരന്‍ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്ക് വേണ്ടി സെറ്റ് ഒരുക്കിയ വ്യക്തി കൂടിയാണ് . സാബു സിറിള്‍. ഇന്ത്യയിലെ തന്നെ മികച്ച ആര്‍ട്ട് ഡയറക്ടര്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാര്‍മാരുടെ കഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് . വമ്പന്‍ ക്യാന്‍വാസില്‍ ഒരുക്കിയിരിക്കുന്ന ചിത്രം പത്ത് ഭാഷകളില്‍ ഒന്നിച്ച് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . അങ്ങനെ റിലീസ് ചെയ്യുകയാണെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ അടുത്ത വിസ്മയമായി മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാറും. സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ് ചെയ്ത സമയത്ത് സംവിധായകന്‍ പ്രിയദര്‍ശനായിരുന്നു മുടക്ക് മുതലിനെ കുറിച്ച് വ്യക്തമാക്കിയത്.

ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും ടീസറുകളുമെല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.ചിത്രത്തില്‍ മോഹന്‍ലാലിന് ഒപ്പം പ്രണവ് മോഹന്‍ലാലും അഭിനയിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. മധു, മഞ്ജു വാര്യര്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍ , കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, തമിഴ് നടന്മാരായ അര്‍ജുന്‍, പ്രഭു, പൂജ കുമാര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.പ്രഖ്യാപനവേള മുതലേ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയായിരുന്നു ഇത്.100 കോടിയോളം നിർമ്മാണചിലവ് വന്ന ഏക മലയാളചിത്രം കൂടിയാണ് മരക്കാർ.അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

marakkar arabikkadalinte simham

Noora T Noora T :