അച്ഛനും മകനും ഒരേ പോസ്റ്ററിൽ; മരയ്ക്കാറിന്റെ പുതിയ പോസ്റ്റർ പുറത്ത്..

മോഹൻലാൽ പ്രിയദർശൻ കൂട്ട് കെട്ടിൽ പുറത്തിറങ്ങുന്ന ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം’. ചിത്രത്തിന്റെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടത്.

മോഹൻലാലും പ്രണവ് മോഹൻലാലും ഒരുമിച്ചുള്ള പോസ്റ്ററാണിത്. ആദ്യമായിട്ടാണ് മോഹന്‍ലാലും പ്രണവും പോസ്റ്ററിൽ ഒരുമിക്കുന്നത്

കുഞ്ഞാലിമരയ്ക്കാരുടെ ചെറുപ്പക്കാലവുമായിട്ടാണ് പ്രണവ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ചരിത്രത്തില്‍ ഏറെ ഇടം നേടിയ കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹന്‍ലാല്‍ എത്തുന്നത്

മധു, പ്രണവ് മോഹന്‍ലാല്‍, തെന്നിന്ത്യൻ താരം പ്രഭു, ബോളുവുഡ് നടൻ സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിക്കുന്നതാകട്ടെ പ്രണവ് മോഹൻലാൽ ആണ്. സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, ബാബുരാജ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും. മാര്‍ച്ച് 26 നാണ് ചിത്രം പുറത്തിറങ്ങുന്നത്.

Marakkar: Arabikadalinte Simham

Noora T Noora T :