വിധി കഴിയുമ്പോള്‍ വിചാരണ തുടങ്ങുന്നു; ‘മരട് 357’ന് തുടക്കം

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘മരട് 357 തുടക്കം . പട്ടാഭിരാമന്‍ എന്ന ചിത്രത്തിന് ശേഷമാണ് മരട് 357 സംവിധാനം ചെയ്യുന്നത്. അനൂപ് മേനോനും ധര്‍മ്മജൻ ബോള്‍ഗാട്ടിയുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

മരട് കള്ളത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ചിത്രത്തിന് തുടക്കമായി. താരങ്ങളായ അനൂപ് മേനോന്‍, ഷീലു എബ്രഹാം, കൈലേഷ്, നിര്‍മ്മാതാക്കളായ അബ്രഹാം മാത്യു, സുദര്‍ശന്‍ കാഞ്ഞിരക്കുളം, സംവിധായകന്‍ കണ്ണന്‍ താമരക്കുളം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തുകയായിരുന്നു . പ്രശസ്ത നിര്‍മ്മാതാവ് ആല്‍വിന്‍ ആന്‍റണി ഫസ്റ്റ് ക്ലാപ്പടിച്ചു.

‘വിധി കഴിയുമ്പോള്‍ വിചാരണ തുടങ്ങുന്നു’ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.കേരളം ഒന്നടങ്കം ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു മരട് .

തീരദേശ പരിപാലന നിയമം ലംഖിച്ച് മരടിൽ നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ച് നീക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ് . ഇത് പ്രകാരം നാല് ഫ്ലാറ്റുകളാണ് പൊളിച്ചു നീക്കിയത്

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. ദിനേശ് പള്ളത്താണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 4 അപ്പാര്‍ട്മെന്റുകളിലെ 357 കുടുംബങ്ങളെ ഒഴിപ്പിച്ചുള്ള പൊളിക്കലിന്റെ കഥ പറയുന്ന ‘മരട് 357’ എന്ന സിനിമയ്ക്കായി പൊളിക്കലിന്റെ ഒരുക്കങ്ങള്‍ ഫ്ലാറ്റുകള്‍ക്കുള്ളില്‍ നിന്നു ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു

marad

Noora T Noora T :