പ്രതീക്ഷിച്ചില്ല, പൃഥ്വിരാജിനെ ഞെട്ടിച്ച് മഞ്ജുവിന്റെ ആ കടുത്ത നീക്കം മഞ്ജുവിനൊപ്പം കൂടെ നിന്നത് മോഹൻലാലോ? ഞെട്ടലോടെ നടൻ

വിടുതലെ 2 ആണ് മഞ്ജു വാര്യരുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്യാനുള്ള സിനിമ. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. . മാർച്ച് 27 ന് ആണ് എമ്പുരാൻ റിലീസാകുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും.

അതേസമയം മഞ്ജു ഇപ്പോഴിതാ പ്രിയദര്‍ശിനിയുടെ ചിത്രവുമായെത്തിയിരിക്കുകയാണ്. ആരോടാണ് പ്രിയദര്‍ശിനി സംസാരിക്കുന്നതെന്ന് ഊഹിക്കാനാവുമോ എന്ന ക്യാപ്ഷനോടെയായിരുന്നു മഞ്ജു ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് എമ്പുരാന്റെ ഡബ്ബിംഗ് സമയത്തെ ഫോട്ടോയാണ്. എന്നാൽ ഈ ഫോട്ടോ പുറത്തുവിടാന്‍ രാജുവേട്ടന്‍ സമ്മതിച്ചോ എന്നാണ് ചിലർ ചോദിക്കുന്നത്. കാരണം എമ്പുരാനെക്കുറിച്ച് സംസാരിക്കുന്നതിനും, ചിത്രങ്ങള്‍ പുറത്തുവിടുന്നതിനും കൃത്യമായ മാര്‍ഗരേഖകള്‍ നല്‍കിയിരുന്നു പൃഥ്വിരാജ്.

പ്രിയദര്‍ശിനി സംസാരിക്കുന്നത് സഹോദരന്‍ ജതിനോടാണെന്നും മറുവശത്ത് അച്ഛന്‍ പികെ രാംദാസാണെന്ന് ചിലരുടെ കമന്റുകള്‍. ചിലർ സ്റ്റീഫന്‍ നെടുമ്പള്ളിയായിരിക്കും എന്ന് പറയുന്നുമുണ്ട്. ഇവർ ഒന്നും അല്ലെങ്കിൽ സംവിധായകന്‍ പൃഥ്വിരാജായിരിക്കും എന്നും പറയുന്നവർ ഉണ്ട്. മാര്‍ച്ച് 27നാണ് എമ്പുരാന്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിലെ ക്യാരക്ടറുകളെയെല്ലാം അണിയറപ്രവര്‍ത്തകര്‍ പരിചയപ്പെടുത്തി വരികയാണ്. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു പ്രിയദര്‍ശിനിയെ പരിചയപ്പെടുത്തിയത്.

Vismaya Venkitesh :