45 ദിവസത്തെ ഷൂട്ടിൽ 35 ദിവസത്തോളം ടോവിനോയ്ക്ക് സിഗരറ്റ് വലിച്ചു തീർക്കേണ്ടി വന്നു , കൂടെ റീടേക്കുകളും – മനു പിള്ള

45 ദിവസത്തെ ഷൂട്ടിൽ 35 ദിവസത്തോളം ടോവിനോയ്ക്ക് സിഗരറ്റ് വലിച്ചു തീർക്കേണ്ടി വന്നു , കൂടെ റീടേക്കുകളും – മനു പിള്ള

ടോവിനോയുടെ ഏറ്റവും പുതിയ ചിത്രമാണ് തീവണ്ടി. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് തീവണ്ടി കുതിച്ചു പായുകയാണ്. ടോവിനോയ്ക്കൊപ്പം തീവണ്ടിയിലഭിനയിച്ച അഭിനേതാക്കളും ശ്രേധേയരാകുകയാണ്. മനു പിള്ള അവതരിപ്പിച്ച ശ്വാനൻ എന്ന കഥാപാത്രം വളരെയധികം ശ്രേധിക്കപെട്ടു. ടോവിനോക്കൊപ്പം അഭിനയിച്ച അനുഭവവും ടോവിനോയുടെ പ്രയത്നവും ആരാധകരോട് പങ്കു വയ്ക്കുകയാണ് മനു പിള്ള.

“ഭയങ്കര സ്‌പേസ് തരുന്ന വ്യക്തിയാണ് ടോവിനോ . നമ്മുടെ കാര്യങ്ങളിലൊന്നും ഇടപെടില്ല. എന്നാല്‍ എല്ലാത്തിനും നിന്ന് തരികയും ചെയ്യും. ഭയങ്കര കംഫര്‍ട്ടബിള്‍ ആയിപ്പോകും ടൊവിയുടെ കൂടെ. ടെന്‍ഷന്‍ ഉണ്ടാകില്ല തീരെ. ”

“ടൊവി ഇതില്‍ നന്നായി പാടുപെട്ടിട്ടുണ്ട്. എല്ലാ ഷോട്ടിലും സിഗരറ്റ് വലിക്കുന്നത് തന്നെ വലിയ പാടാണ്. റീടേക്കിന് പോകുമ്പോള്‍ വീണ്ടും സിഗരറ്റ് വലിക്കണം. ലാസ്റ്റ് ഒരു പതിനഞ്ച് മിനിറ്റ് സീനില്‍ മാത്രമാണ് പുകവലിക്കാതെ ഉള്ളത്. രണ്ട് മണിക്കൂര്‍ ചിത്രത്തനകത്ത് പകുതിയിലേറെയും സിഗരറ്റ് വലിക്കുന്നുണ്ട്. അങ്ങനെ 45 ദിവസത്തെ ഷൂട്ടിൽ ഇങ്ങനെ വലിച്ചു കൂട്ടുകയാണ്. അതില്‍ പലവട്ടം റീടേക്ക് വേണ്ടി വന്നിട്ടുണ്ട്. മുപ്പത് മുപ്പത്തിയഞ്ചോളം ദിവസം ടൊവിക്ക് സിഗരറ്റ് വലിക്കേണ്ടി വന്നിട്ടുണ്ട്. അത് തന്നെ വലിയ കാര്യമല്ലേ. അതിനെല്ലാം ടൊവി നിന്നു തന്നു. പിന്നെ രണ്ട് കാലഘട്ടമുണ്ട് ചിത്രത്തില്‍, ഞങ്ങള്‍ മൂന്ന് പേര്‍ക്കും ഗെറ്റപ്പ് ചേഞ്ച് ഉണ്ടായിരുന്നു. അതിന് വേണ്ട ഡയറ്റ് ഒക്കെ ചെയ്ത് ഭയങ്കര രസമായി ചെയ്തിട്ടുണ്ട് ടൊവി. എന്നാലും സിഗരറ്റ് വലിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നും”- മനു പിള്ള പറയുന്നു.

manu pillai about tovino thomas

Sruthi S :