ചിലകാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ തനിക്കറിയില്ല,​ സൈബര്‍ ആക്രമണത്തിന് കിടിലൻ മറുപടിയുമായി മഞ്ജു

ബിഗ് ബോസ് സീസണ്‍ 2 അമ്പത് ദിവസങ്ങള്‍ പിന്നിടുകയാണ്. 16 മത്സരാര്ഥികളുമായി തുടങ്ങിയ ബിഗ് ബോസിൽ എലിമിനേഷനിലൂടെ പല മത്സരാർത്ഥികളും പുറത്തു പോയിരിക്കുന്നു. മഞ്ജു പത്രോസായിരുന്നു അവസാനമായി ബിഗ് ബോസ്സ്ൽ നിന്നും പുറത്തായത്. നാല്പത്ത് ഒൻപത് ദിവസം പൂർത്തിയാക്കിയതിന്ശേഷമാണ് മഞ്ജു ബിഗ് ബോസ് നിന്നും പടിയിറങ്ങിയത്. മഞ്ജുവിന്‍റെ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായതും തര്‍ക്കങ്ങളുണ്ടായതും രജിത് കുമാറുമായിട്ടായിരുന്നു.

ഒരു രോഗത്തിന്റെ പേരു വിളിച്ച് രജിത് കുമാറിനെ അവഹേളിച്ച മഞ്ജു പത്രോസിനെതിരെ അവതാരകൻ മോഹൻലാൽ പൊട്ടിത്തെറിക്കുന്ന കാഴ്ചയാണ് ബിഗ് ബോസ്സിൽ കാണാൻ കഴിഞ്ഞത്. മഞ്ജുവിന്റെ ഭാഗത്ത് നിന്ന് മോശമായ വാക്ക് രജിത്തിന് നേരെ വന്നതായിരുന്നു പ്രശനത്തിന്റെ തുടക്കം.
അതെ സമയം തന്നെ മഞ്ജുവിനെതിരെ ചില വാർത്തകൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. മഞ്ജുവിൽ നിന്നും വിവാഹ മോചനം ഭർത്താവും കുടുംബവും ആവശ്യപ്പെട്ടുവെന്നുള്ള വാർത്തകളായിരുന്നു.റിയാലിറ്റി ഷോയിൽ മത്സരാര്‍ത്ഥിയായതിന്റെ പേരില്‍ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണവും, അപവാദ പ്രചരണവും നടന്നിരുന്നു

ഇപ്പോഴിതാ ഇതിനെല്ലാം മഞ്ജു ആദ്യമായി മറുപടി നല്‍കുകയാണ്. സുഹൃത്ത് സിമിയാണ് ഇക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്

എല്ലാവർക്കും നമസ്കാരം.
എൻറെ മഞ്ജു മോളിങ്ങെത്തി.. ഒരു കൂട്ടം ആൾക്കാർ ചേർന്ന് സോഷ്യൽമീഡിയയിൽ നടത്തിയ ആക്രമണങ്ങളും പേക്കൂത്തുകളും അവളെ തളർത്തികളയുമെന്ന് കരുതിയ ഞാൻ എന്തൊരു മണ്ടിയാണ്..

എലിമിനേഷനിൽ പുറത്തുവന്ന അവസാനനിമിഷത്തിൽ അവൾ ഇത്രയും സന്തോഷത്തോടെ ആ സമയങ്ങൾ കൈകാര്യം ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല..എൻറെ പഴയ മഞ്ജു തന്നെയാണ് അതിനകത്തുന്ന് ഇറങ്ങി വരുന്നതെന്ന് എനിക്ക് അപ്പോഴേ ഉറപ്പായിരുന്നു..

ദേ ഇപ്പോ അവളെ എത്തിയിട്ടുണ്ട് എൻറെ അടുത്തുണ്ട്.. ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോമിൽ 49 ദിവസം നിന്നതിന്റെ അഭിമാനത്തിൽ ആണ് അവൾ.. സോഷ്യൽ മീഡിയയിൽ നടന്ന അക്രമങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ അവൾ തിരിച്ചു പറഞ്ഞത് ഇതാണ്..

” എന്നെ എനിക്കറിയാം ,എന്‍റെ ഫാമിലിക്ക് അറിയാം, നിനക്കറിയാം,എൻറെ ഫ്രണ്ട്സിന് അറിയാം , അറിയാൻ പാടില്ലാത്തവർ വിലയിരുത്തുന്നതിന് വില കൽപ്പിക്കാൻ എനിക്ക് ഇപ്പോ സമയമില്ല”..

അപ്പോൾ അവളുടെ അടുത്ത സുഹൃത്ത് എന്ന രീതിയിൽ എനിക്ക് പറയാനുള്ളതും ഇതുതന്നെയാണ്.. അറിയാൻ പാടില്ലാത്ത ആൾക്കാരുടെ വിലയിരുത്തലുകൾ ഞങ്ങളെ ബാധിച്ചിട്ടില്ല… സ്നേഹിക്കുന്നവരെ സ്നേഹിക്കും അത്രമാത്രം.. എങ്ങും ഓടി ഒളിക്കുന്നില്ല പഴയതുപോലെ ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാകും..

16 മത്സരാര്ഥികളുമായി തുടങ്ങിയ ബിഗ് ബോസിൽ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി നാല് പേരാണ് ബിഗ് ബോസ്സിൽ എത്തിയത് ആദ്യം ദയ അശ്വതിയും ജസ്ല മാടശ്ശേരിയും, പിന്നീട് ആര്‍ജെ സൂരജും പവന്‍ ജിനോ തോമസുമാണ്

ഇപ്പോഴിതാ പുതിയൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രികൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ പല അഭ്യൂഹങ്ങളും ഉണ്ടായിരുന്നെങ്കിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയിരിക്കുകയാണ് മലയാളിയുടെ പ്രിയങ്കരിയായ ഗായിക അമൃത സുരേഷും അഭിരാമി സുരേഷും

big boss 2

Noora T Noora T :