മലയാളത്തിൽ നിരവധി ആരാധകരുള്ള കുടുബമാണ് മനോജ് കെ ജയന്റെയും ഉർവശിയുടെയും. ഇരുവരും വേർപിരിഞ്ഞുവെങ്കിലും ഇവരുടെ മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയുടെയം വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. സിനിമയിൽ മുഖം കാണിച്ചിട്ടില്ലെങ്കിലും കുഞ്ഞാറ്റയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം.
തന്റെ വിശേഷങ്ങളും കുടുംബത്തിനൊപ്പമുള്ള നല്ല നിമിഷങ്ങളും താരപുത്രി നിരന്തരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അഭിമുഖങ്ങളിലും മറ്റും മനോജ് കെ ജയനും ഉർവശിയും കുഞ്ഞാറ്റയെ കുറിച്ച് പറയാറുമുണ്ട്. ഇപ്പോഴിതാ കുഞ്ഞാറ്റയെ കുറിച്ച് മനോജ് കെ ജയൻ പറയുന്ന ഒരു വീഡിയോയാണ് വൈറലായി മാറുന്നത്.
ഇപ്പോൾ സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കുഞ്ഞാറ്റ. എന്നിരുന്നാലും തന്റെ ജീവിതത്തിലേയ്ക്ക് വരുന്ന ആളിനെ കുറിച്ച് കുഞ്ഞാറ്റയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. പലപ്പോഴും കുഞ്ഞാറ്റ അതേ കുറിച്ച് പറഞ്ഞിട്ടുമുണ്ട്. തന്റെ അച്ഛനെപ്പോലെയുള്ള ഒരാൾ എന്നാണ് കുഞ്ഞാറ്റ പറഞ്ഞിട്ടുള്ളത്. മനോജ് കെ ജയനോട് അത്രയേറെ ഇഷ്ടമാണ് കുഞ്ഞാറ്റയ്ക്ക്.
എല്ലാം മകളുടെ ഇഷ്ടം പോലെയാണ്. അവളുടെ ഇഷ്ടം നടക്കട്ടെ. എന്റെ മകൾ ഉൾപ്പെടെയുള്ള തലമുറയ്ക്ക് വിവാഹം കുറച്ച് താമസിച്ച് മതിയെന്ന നിലപാടിലാണ്. അവരുടെ ഇഷ്ടങ്ങളെ അംഗീകരിക്കുന്നു. ലോകമൊക്കെ കണ്ട് എപ്പോൾ വിവാഹം കഴിക്കാൻ തോന്നുന്നുവോ അപ്പോൾ തന്നെ കഴിക്കട്ടെയെന്നാണ് മനോജ് കെ ജയനും പറഞ്ഞത്.
മനോജ് കെ ജയനും ഊർവശിയും വേർപിരിഞ്ഞതിന് ശേഷം കുഞ്ഞാറ്റ അച്ഛനൊപ്പം പോകാനായിരുന്നു തീരുമാനിച്ചത്. സമയം കിട്ടുമ്പോഴെല്ലാം അമ്മ ഊർവശിക്കൊപ്പവും ചെലവഴിക്കാറുണ്ട്. ഈയിടെ പല ചാനലുകളിലും കുഞ്ഞാറ്റയും ഊർവശിയും ചേർന്ന് അഭിമുഖങ്ങളിൽ ഒരുമിച്ച് എത്തിയിരുന്നു. അമ്മയുടെ ചിത്രമായ ‘ഉള്ളൊഴുക്ക്’ കാണാനും കുഞ്ഞാറ്റ ആദ്യ ദിവസം തന്നെ എത്തിയിരുന്നു. ഈ ഇൻസ്റ്റഗ്രാം സ്റ്റോറിയ്ക്ക് തൊട്ടുമുൻപ് കുഞ്ഞാറ്റ പങ്കുവച്ചത് അമ്മയ്‌ക്കൊപ്പം ക്ലോസ് ആയി നിൽക്കുന്ന ഒരു സെൽഫിയായിരുന്നു.
അതേസമയം, കുറച്ച് ദിവശങ്ങൾക്ക് മുമ്പ് അച്ഛനും ആശയ്ക്കും സഹോദരനുമൊപ്പം നല്ല നിമിഷങ്ങൾ ആഘോഷമാക്കുന്ന കുഞ്ഞാറ്റയുടെ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയായി ആണ് തേജാലക്ഷ്മി ഈ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. മനോജ് കെ ജയനും ആശയ്ക്കുമൊപ്പം ഇപ്പോൾ ബെംഗളൂരുവിലാണ് കുഞ്ഞാറ്റ.
മനോജ് കെ ജയൻ പകർത്തിയ ചിത്രത്തിന് ‘ബിഗ് സ്റ്റെപ്പർ’ എന്ന് ക്യാപ്ഷനോടെയാണ് കുഞ്ഞാറ്റ പങ്കുവെച്ചത്. ചിത്രത്തിൽ കൂളിംഗ് ഗ്ലാസ് വെച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരപുത്രി പ്രത്യക്ഷപ്പെട്ടത്. അവിടെ വച്ച് അച്ഛൻ പകർത്തിയ തന്റെ ചിത്രവും കുഞ്ഞാറ്റ പങ്കുവച്ചിരുന്നത്. നിമിഷങ്ങൾകൊണ്ടാണ് ചിത്രം വൈറലായതും.
ഉർവശിയുമായുള്ള വിവാഹമോചന ശേഷം തനിക്കും മകൾക്കും കൂട്ടായി 2011ൽ ആണ് മനോജ് കെ ജയൻ ആശയെ വിവാഹം കഴിക്കുന്നത്. ആശയുടെ ആദ്യ വിവാഹത്തിൽ ഒരു മകളും ആശയ്ക്കുണ്ട്. പിന്നീട് മനോജുമായുള്ള വിവാഹശേഷം അമൃത് എന്നൊരു ആൺകുഞ്ഞിന് കൂടി ആശ ജന്മം നൽകി. അമ്മയ്ക്ക് നൽകുന്ന അതേ സ്നേഹമാണ് കുഞ്ഞാറ്റ കഴിഞ്ഞ പതിമൂന്ന് വർഷമായി ആശയ്ക്ക് നൽകുന്നത്. ആശയുടെ മകളുടെ പേര് ശ്രേയ എന്നാണ്. ശ്രേയയ്ക്കൊപ്പം നിന്നാണ് കുഞ്ഞാറ്റ വിദേശത്ത് പഠിച്ചിരുന്നത്.
ഇടവേളകളിൽ അമ്മ ഉർവശിയോടൊപ്പം സമയം ചിലവിടാനും കുഞ്ഞാറ്റ ശ്രമിക്കാറുണ്ട്. കുഞ്ഞനുജൻ ഇഷാൻ പ്രജാപതിയുടെ പ്രിയപ്പെട്ട ചേച്ചിയാണ് കുഞ്ഞാറ്റ. ‘ഇപ്പോൾ എന്റെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുനത് ഭാര്യ ആശ തന്നെയാണ്.’
‘ആശ ജീവിതത്തിൽ വന്നതിന് ശേഷമാണ് ജീവിതം മാറിയത്. കൂടാതെ ഒരു കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിൽ ഒരു ഭാര്യക്കുള്ള സ്‌ഥാനം വലുതാണ്. ഒരു ഭാര്യയുടെ സ്നേഹം എന്താണെന്ന് അറിഞ്ഞത് ആശയെ വിവാഹം കഴിച്ചതിന് ശേഷമാണെന്നും മനോജ് കെ ജയനും അടുത്തിടെ ഒരു അഭമുഖത്തിൽ പറഞ്ഞിരുന്നു.