വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള താരമാണ് മഞ്ജു വാര്യർ. നടിയുടെ വിവാഹവും വിവാഹമോചനവും സിനിമയിലേയ്ക്കുള്ള തിരിച്ചു വരവുമെല്ലാം ചർച്ചയായിരുന്നു. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മഞ്ജുവിന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ വിവാഹ സമയത്ത് മഞ്ജു വേണ്ടെന്ന് വെച്ച അവസരങ്ങളെ കുറിച്ചുളള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. 1999 ൽ പുറത്തിറങ്ങിയ ഫ്രണ്ട്സിലെ വേഷം മഞഅജു വാര്യര് വേണ്ടെന്ന് വെച്ച ചിത്രങ്ങളിൽ ഒന്നാണ്. ഇതേക്കുറിച്ച് സംവിധായകൻ സിദ്ദിഖ് മുമ്പ് സംസാരിച്ചിട്ടുണ്ട്.
മീനയുടെ കഥാപാത്രത്തിന് ആദ്യം തീരുമാനിച്ചിരുന്നത് മഞ്ജു വാര്യരെയാണ്. ഇപ്പുറത്ത് മുകേഷിന്റെ പെയറായി ദിവ്യ ഉണ്ണിയും. പക്ഷെ ആ സമയത്താണ് മഞ്ജു വാര്യർ വിവാഹം ചെയ്യുന്നതും വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയും ചെയ്തത്. മഞ്ജു വാര്യർ പോയപ്പോൾ ഞങ്ങൾക്ക് നായിക ഇല്ലാതെയായി. പ്രൊഡ്യൂസർമാരിൽ ഒരാളായ സരിതയാണ് മീനയെ പരിചയപ്പെടുത്തുന്നത്. അങ്ങനെ മീന ഫ്രണ്ട്സിൽ നായികയായെത്തിയെന്നും സിദ്ദിഖ് വ്യക്തമാക്കി.
അതുപോലെ മഞ്ജു വാര്യർക്ക് നഷ്ടപ്പെട്ട മറ്റൊരു സിനിമയാണ് 1997 ൽ പുറത്തിറങ്ങിയ ചന്ദ്രലേഖ. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്. ബോളിവുഡ് നടി പൂജ ബദ്രയാണ് മഞ്ജു വാര്യർ ചെയ്യേണ്ട വേഷം അന്ന് ചെയ്തത്. മഞ്ജു ചില കാരണങ്ങളാൽ സിനിമ നിരസിച്ചതോടെയാണ് പൂജ ബദ്രയിലേക്ക് ചന്ദ്രലേഖ എത്തുന്നത്.
കരിയറിൽ താര റാണിയായിക്കൊണ്ടിരിക്കെയാണ് മഞ്ജു വാര്യർ നടൻ ദിലീപിനെ വിവാഹം ചെയ്യുന്നത്. ഒരുപക്ഷെ നടി സിനിമാ രംഗത്ത് തുടർന്നിരുന്നെങ്കിൽ തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായിക നടിയായി മഞ്ജു മാറിയേനെ. ജ്യോതിക, സിമ്രാൻ, മീന, രംഭ, ദേവയാനി തുടങ്ങിയ നടിമാർ അക്കാലത്ത് തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരായിരുന്നു. ഇവരെ പോലെ മഞ്ജുവിനും അക്കാലത്ത് മികച്ച കഥാപാത്രങ്ങൾ ലഭിച്ചേനെയെന്ന് ആരാധകർ പറയുന്നു.
കണ്ട് കൊണ്ടെയ്ൻ കണ്ട് കൊണ്ടെയ്ൻ എന്ന ചിത്രത്തിൽ ഐശ്വര്യ റായ് ചെയ്ത വേഷത്തിന് ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെയാണ്.
എന്നാൽ തന്റെ ജീവിതത്തിലെ തീരുമാനങ്ങളിലൊന്നും നിരാശയില്ലെന്നാണ് മഞ്ജു പറയാറുള്ളത്. തിരിച്ച് വന്നപ്പോഴും മികച്ച കഥാപാത്രങ്ങൾ നടിക്ക് ലഭിച്ചു.
മൂന്ന് വർഷം മാത്രം അഭിനയിച്ച് ഒരു പതിറ്റാണ്ടിലേറെ സിനിമാ രംഗത്ത് നിന്നും മാറി നിന്ന ശേഷം തിരിച്ച് വരവിൽ ഇത്രയും സ്വീകാര്യത ലഭിച്ച മറ്റൊരു നടി ബോളിവുഡിൽ പോലും ഇല്ല. ഫൂട്ടേജ് ആണ് മഞ്ജു വാര്യരുടെ പുതിയ ചിത്രം. ആഗസ്റ്റ് രണ്ടിന് ചിത്രം റിലീസ് ചെയ്യും. വിടുതലൈ 2 ഉൾപ്പെടെ ഒന്നിലേറെ തമിഴ് സിനിമകളിലും മഞ്ജു അഭിനയിക്കുന്നുണ്ട്.
ഇപ്പോൾ കരിയറിലെ തിരക്കുകളിലും ആണ് നടി. തമിഴിൽ രജിനികാന്തിനൊപ്പമുള്ള സിനിമ അണിയറയിൽ ഒരുങ്ങുന്നു. മലയാളത്തിൽ ഫൂട്ടേജ് ഉൾപ്പെടെയുള്ള സിനിമകളും പുറത്തിറങ്ങാനുണ്ട്. മലയാളത്തോടൊപ്പം തമിഴിലും ഇന്ന് മഞ്ജുവിന് തിരക്കേറുകയാണ്. ഇതുവരെ പുറത്തിറങ്ങിയ അസുരൻ, തുനിവ് എന്നീ രണ്ട് സിനിമകളും ഹിറ്റായി. ഇതിനോടകം തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്.
‘മിസ്റ്റർ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യർ അഭിനയിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് വിവരം. ചിത്രത്തിൽ രജനികാന്തിന്റെ കൂടെ മുഴുനീള കഥാപാത്രമായി തന്നെ മഞ്ജു എത്തുന്നുണ്ട്. മാത്രമല്ല, ബോളിവുഡിലേയ്ക്കും നടി ചുവടുവെയ്ക്കുന്നതായി വാർത്തകൾ വന്നിരുന്നു. മഞ്ജുവിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.