കാഞ്ചിപുരം പട്ടിൽ തിളങ്ങി മഞ്ജു വാര്യർ !

മലയാള സിനിമയിൽ രണ്ടാം വരവിൽ തിളങ്ങി നിൽക്കുകയാണ് മഞ്ജു വാര്യർ . കൈനിറയെ ചിത്രങ്ങളാണ് ഇവർക്ക് ലാഭക്കുന്നത്. സജീവമായി തന്നെ മഞ്ജു സിനിമ ലോകത്തുണ്ട്. അന്യ ഭാഷകളിലും തിളങ്ങാൻ ഒരുങ്ങുകയാണ് മഞ്ജു വാര്യർ . കല്യാണ്‍ ജുവലേഴ്സിന്റെ പുതിയ പരസ്യത്തിലെ മഞ്ജുവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.

വളരെ ശക്തമായ കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളതിനാല്‍ മഞ്ജുവാര്യരോട് എന്നും ആരാധകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ് ഉളളത്.കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായിട്ടായിരുന്നു മഞ്ജുവാര്യരുടെ രണ്ടാം കടന്നുവരവ്. അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറവും കല്യാണിന്റെ പരസ്യങ്ങളില്‍ മഞ്ജുവാണ് സ്ഥിരം സാന്നിധ്യം. ഇപ്പോള്‍ താരത്തിന്റെ ഒരു ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കയാണ്. 40 വയസായിട്ടും 25 കാരിയുടെ സൗന്ദര്യവും ചുറുചുറുക്കുമായി നിലകൊള്ളുന്ന നടിയുടെ ചിത്രമാണ് ഇത്.

കാഞ്ചീപുരം സാരിയിലെ മഞ്ജുവിന്റെ മനോഹരമായ ചിത്രം മിലന്‍ ഡിസൈന്‍സ് ആണ് പങ്കുവച്ചിരിക്കുന്നത്. മിലന്‍ ഡിസൈനിന്റേതാണ് മനോഹരമായ സാരി. വലിയ ലോക്കറ്റുളള മാലയും കമ്മലും കയ്യില്‍ വളകളും മോതിരവുമൊക്കെ അണിഞ്ഞ് മനോഹരിയായിട്ടാണ് മഞ്ജു ചിത്രങ്ങളില്‍ ഉളളത്. പിങ്ക് കളറാണ് സാരി. മലയാള സിനിമയിലേ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ പേസ്റ്റല്‍ കാഞ്ചീപുരം സാരിയില്‍ എന്നു കുറിച്ചുകൊണ്ടാണ് ഡിസൈനേഴ്സ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെ മികച്ച തിരിച്ചുവരവാണ് മഞ്ജുവാര്യര്‍ നടത്തിയത്.

manju warrier’s new look

Sruthi S :