ആദിവാസികള്‍ക്ക് വീട് നിര്‍മിച്ച്‌ കൊടുക്കാമെന്ന് പറഞ്ഞ് വഞ്ചിച്ചു… മഞ്ജു വാര്യർക്ക് നോട്ടീസ്

വീട് നിര്‍മിച്ച്‌ കൊടുക്കാമെന്ന് പറഞ്ഞ് ആദിവാസികളെ വഞ്ചിച്ച കേസില്‍ മഞ്ജു വാര്യര്‍ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി നോട്ടീസ്. തിങ്കളാഴ്ച ഓഫീസില്‍ വെച്ച്‌ നടക്കുന്ന സിറ്റിങ്ങില്‍ നടി നേരിട്ട് ഹാജരാകണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2017ല്‍ ആണ് മഞ്ജു വാര്യര്‍ നേരിട്ട് നടത്തുന്ന ഫൗണ്ടേഷന്‍ പനമരം പഞ്ചായത്തിലെ പണിയാ വിഭാഗത്തിലെ 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച്‌ തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നത്. 2018ല്‍ പ്രളയം ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും നടിയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ നല്‍കിയ വാഗ്ദാനം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരും പഞ്ചായത്ത് അധികൃതരും സഹായം നിഷേധിക്കുകയായിരുന്നു.


എല്ലാം കുടുംബങ്ങള്‍ക്കും കൂടി 10 ലക്ഷം രൂപ തരാമെന്നും അല്ലെങ്കില്‍ കോളനിയിലെ വീടുകള്‍ അറ്റകുറ്റപണികള്‍ ചെയ്ത് തരാമെന്നും മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ അറിയിച്ചിരുന്നെങ്കിലും കോളനിക്കാര്‍ക്ക് ഇത് സമ്മതമല്ലായിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടിയോട് സിറ്റിങ്ങിന് നേരിട്ട് ഹാജരാകാന്‍ ലീഗല്‍ സര്‍വീസസ്‌ അതോറിറ്റി നോട്ടീസില്‍ അറിയിച്ചത്.

Manju Warrier

Sruthi S :