മഞ്ജുവിന്റെ വീട്ടിലും വെള്ളമെത്തി… അമ്മ ബന്ധു വീട്ടില്‍; ഈ സാഹചര്യത്തിലും ഒറ്റപ്പെട്ടുപോയ സ്വന്തം ഗ്രാമത്തെ രക്ഷിക്കാന്‍ മഞ്ജു എത്തി….ട്രക്കില്‍

മഞ്ജുവിന്റെ വീട്ടിലും വെള്ളമെത്തി… അമ്മ ബന്ധു വീട്ടില്‍; ഈ സാഹചര്യത്തിലും ഒറ്റപ്പെട്ടുപോയ സ്വന്തം ഗ്രാമത്തെ രക്ഷിക്കാന്‍ മഞ്ജു എത്തി….ട്രക്കില്‍

പ്രളയക്കെടുതിയില്‍ ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായെത്തിയ മഞ്ജുവും പ്രളയത്തില്‍ അകപെട്ടു. എറണാകുളത്തെ പല ക്യാംപുകളിലേക്കും മഞ്ജു സഹായമെത്തിച്ചിട്ടുണ്ട്. എന്നാല്‍ മഞ്ജു തിരുവനന്തപുരത്തു കുടുങ്ങിപ്പോയിരുന്നു. പ്രളയത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് മഞ്ജു വീട്ടിലെത്തിയത്. പുള്ള് ഗ്രാമം ഇപ്പോഴും ഒറ്റപ്പെട്ടു കിടക്കുകയാണ്. മഞ്ജുവിന്റെ സ്വന്തം നാടു കൂടിയാണ് പുള്ള്.

ദിവസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി പോയപ്പോള്‍ വെള്ളം കയറിയ വീടുകള്‍ കണ്ടു വല്ലാതെ വേദനിച്ചിരുന്നു. എന്നാന്‍ തന്റെ ഗ്രാമത്തിലേക്കും ഇതെത്തുമെന്ന് അന്ന് ആലോചിക്കാന്‍ പോലും ആകുമായിരുന്നില്ലെന്നും മഞ്ജു പറഞ്ഞു. തിരുവനന്തപുരത്ത് പെട്ടുപോയ താന്‍ ഓരോ ദിവസവും ഇവിടേക്കു വരാന്‍ നോക്കുകയായിരുന്നു. പുള്ളിലേക്കു കടക്കാനാകില്ലെന്നു പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ഇവിടെ എത്താനും പറ്റില്ലായിരുന്നു. ഇന്നു വന്നു വീടെല്ലാം തുറന്നു നോക്കി. ഞങ്ങളുടെ വീടുള്ള പ്രദേശത്തെ വീടുകളിലേക്കു വെള്ളമെത്തിയില്ല. വെള്ളം കയറാത്ത താമസക്കാരുണ്ടായിരുന്ന വീടുകളിലെല്ലാം നിറയെ ആളുകളുണ്ടെന്നും മഞ്ജു പറഞ്ഞു.

എന്നാല്‍ വീടുകളില്‍ ഇടം കിട്ടാത്തവര്‍ ക്യാംപുകളില്‍ താമസിക്കുകയാണ്. വെള്ളത്താല്‍ ചുറ്റപ്പെട്ട ഗ്രാമവുമായി ഫോണ്‍ബന്ധവും ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ ആരെല്ലാം എവിടെയാണെന്നു മനസിലാക്കാന്‍ പോലുമായില്ല. വെള്ളം കയറിയതിന്റെ പാടുകള്‍ മരങ്ങളിലും ചുമരുകളിലും കണ്ടാല്‍ പേടിയാകും. എന്നും കാണുന്നവരും സംസാരിക്കുന്നവരും വിശേഷം പങ്കിടുന്നവരും ദുരിതാശ്വാസ ക്യാംപില്‍ വന്നു സഹായങ്ങള്‍ വാങ്ങുന്നത് സഹിക്കാനും വിശ്വസിക്കാനുമായില്ല. സ്വന്തം ഗ്രാമമായ പുള്ളിലെ ക്യാംപില്‍ സഹായം എത്തിച്ചു മടങ്ങുമ്പോള്‍ മഞ്ജു പറഞ്ഞതാണിത്.


കോള്‍പാടത്തിനു കരയിലുള്ള മഞ്ജുവിന്റെ വീടിന്റെ മുറ്റം വരെ വെള്ളമെത്തി. ആളുകള്‍ മാറിത്തുടങ്ങിയപ്പോള്‍ മഞ്ജുവിന്റെ അമ്മ ഒല്ലൂരിലെ ബന്ധുവീട്ടിലേക്കു പോയിരുന്നു. ട്രക്കുകളിലും തോണികളിലും മാത്രമെ പുറത്തുപോകാനാകൂ. വെള്ളം കയറിയ റോഡിലൂടെ കാറിലും പോകാനാകില്ല. തുടര്‍ന്ന് സഹായവസ്തുക്കള്‍ നിറച്ച ട്രക്കിലാണ് മഞ്ജുവും പുള്ളിലെത്തിയത്. അങ്ങനെ പ്രളയത്തില്‍പ്പെട്ടവര്‍ക്കായി മഞ്ജു വാരിയര്‍ ഫൗണ്ടേഷന്‍ സമാഹരിച്ച ഒരു ട്രക്ക് വസ്തുക്കളുമായാണ് മഞ്ജു പുള്ളിലെത്തിയത്. എറണാകുളം കേന്ദ്രീകരിച്ചാണു മഞ്ജു വാരിയര്‍ ഫൗണ്ടേഷന്‍ വിഭവങ്ങള്‍ സമാഹരിക്കുന്നത്. ശേഷം അവ അവ ക്യാംപുകളിലെത്തിച്ചു കൊടുക്കും.

Manju Warrier visits her birth place

Farsana Jaleel :