ഡോക്ടർ മീനാക്ഷിയുടെ അമ്മ. എം ബി ബി എസ് കഴിഞ്ഞ ഒരു പെൺകുട്ടിയുടെ അമ്മ ആണിത്!!! എന്തൊരു നടി ആണ് നിങ്ങൾ മഞ്ജു ചേച്ചി; വൈറലായി മഞ്ജുവിന്റെ വീഡിയോ

മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷം, 2014 ൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തിരിച്ചെത്തിയത്.

ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് മഞ്ജു വാര്യരും ദിലീപും വിവാഹിതരാകുന്നത്. ഇരുവരും പ്രണയത്തിലായിരുന്നു. മഞ്ജു – ദിലീപ് കോമ്പോ സ്ക്രീൻ കണ്ട് ആരാധിച്ചിരുന്നവർക്കും ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ സന്തോഷമായി. എന്നാൽ അപ്രതീക്ഷിതമായിരുന്നു ഇരുവരുടെയും വിവാഹ മോചനം.

ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു.

വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്. വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം പൊതുവേദിയിൽ കണ്ടിട്ടില്ല. മുൻപ് മഞ്ജുവിന്റെ അച്ഛൻ മരിച്ച സമയത്ത് ദിലീപും മഞ്ജുവും വീട്ടിൽ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

അടുത്തിടെ മീനാക്ഷി എംബിബിഎസ് പാസായതിന്റെ ചടങ്ങുകൾ നടന്നിരുന്നു. അന്ന് ദിലീപും കാവ്യയുമായിരുന്നു മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്. ദിലീപ്- മഞ്ജു വാര്യർ ദമ്പതിമാരുടെ ഏകമകളാണ് മീനാക്ഷി. മാതാപിതാക്കൾ വേർപിരിയാൻ തീരുമാനിച്ചപ്പോൾ മീനൂട്ടി പിതാവിനൊപ്പം പോയത് മുതലാണ് താരപുത്രി വിമർശനങ്ങൾ കേട്ട് തുടങ്ങിയത്. അമ്മയുമായി യാതൊരു ബന്ധവുമില്ലാത്ത തലത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ മീനാക്ഷിയും കുറ്റപ്പെടുത്തലുകൾ കേൾക്കാൻ തുടങ്ങി. മഞ്ജു വാര്യരുടെ പിതാവ് മരിച്ചപ്പോൾ മാത്രമായിരുന്നു മീനാക്ഷി അമ്മയുടെ അടുത്തേയ്ക്ക് പോവുന്നത്.

ഇപ്പോഴിതാ മഞ്ജുവിന്റെ ഒരു വീഡിയോയും അതിന് താഴെ വരുന്ന കമന്റുകളുമാണ് ചർച്ചയാകുന്നത്. നടിയെയും മകൾ മീനാക്ഷിയെയും കണക്ട് ചെയ്തുള്ള കമന്റുകളാണ് ഏറെയും. മീനാക്ഷി യുടെ പേര് എന്തിന് ? മഞ്ജു അങ്ങനെ ഒരു പേര് എവിടെയും പറയാറില്ല.. ദിലീപിന്റെ മോളുടെ പേര് ചേർത്ത് പറയുന്നത് മഞ്ജുവിന് ഒരു കുറവ് ആയിരിക്കും….. മഞ്ജു ഒറ്റക്ക് വഴി വെട്ടി വന്നവൾ, ഇത് കാണുമ്പോൾ തീ പാറണം, ദിലീപിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട നടി… അതുകൊണ്ട് ഉയരങ്ങളിൽ എത്തി.

ദിലീപ് ഒരു ഇന്റർവ്യൂ പറഞ്ഞത് കേട്ടിട്ടുണ്ട്. മഞ്ജു അവൾ ഹാപ്പി ആണ് ഫുൾ കണക്ക് ഒക്കെ നോക്കുന്നത് അവളാണ് ആളു ബിസി ആണ് എന്ന്കേരളത്തിൽ ഡിവോഴ്സ് ആയി ഇത്രക്കും സെൽഫ് ആയി ഉയർന്ന് വന്നു വലിയൊരു പൊസിഷൻ കീപ് ചെയ്ത് ഏക വ്യക്തി സിനിമയിൽ മഞ്ജു ആയിരിക്കും, ഡോക്ടർ മീനാക്ഷിയുടെ അമ്മ. എം ബി ബി എസ് കഴിഞ്ഞ ഒരു പെൺകുട്ടിയുടെ അമ്മ ആണിത്!!! എന്തൊരു നടി ആണ് നിങ്ങൾ മഞ്ജു ചേച്ചി.

ഇതിനെക്കാൾ ഒരുപാട് സൗന്ദര്യമുള്ള മധ്യവയസ്കരായ തൻറെ മക്കളെ നോക്കാൻ വേണ്ടി അഹോരാത്രം കഷ്ടപ്പെട്ട് പണിയെടുക്കുന്നുണ്ട് പണിയെടുത്ത് വളർത്തി ഡോക്ടർ എൻജിനീയറോ ഒക്കെ ആക്കി മാറ്റുന്നുണ്ട് ഇതിനേക്കാൾ സൗന്ദര്യമുള്ള ഡിവോഴ്സ് ആയ നടികൾ ഉണ്ടെങ്കിലും അവരിൽ പലരും കഴിവില്ലാത്തവരൊന്നും ആയിട്ടല്ല അവർക്ക് സിനിമയിൽ ഗോഡ് ഫാദർ ഇല്ല.

ചില നടന്മാരൊപ്പം ചില നടിമാർ അഭിനയിച്ചാൽ സിനിമ ഹിറ്റാവും എന്നൊരു പ്രവചനത്തിൽ വിശ്വസിച്ചു നായികയെ തിരഞ്ഞെടുക്കുന്ന നാട്ടിൽ ആണ് നമ്മൾ ഉള്ളത്. അവരെ സംബന്ധിച്ചിടത്തോളം അവർക്കത് നേടാൻ പറ്റി എന്നുള്ളതാണ് മഞ്ജു ചേച്ചിയുടെ വിജയം . എല്ലാത്തിനും ഉപരി അവരൊരു ജീവിതത്തിൽ വിശ്വസിച്ച സിനിമ നഷ്ടപ്പെടുത്തിയതാണ് അതിനൊരു സത്യം ഉണ്ടായിരുന്നു സ്നേഹിച്ചവന് വേണ്ടി സ്വന്തം തൊഴിൽ തന്നെ നഷ്ടപ്പെടുത്തിയപ്പോൾ സ്നേഹിച്ചവർ തന്നെ വഞ്ചിച്ചാൽ അതിലൊരു വിജയം ഉറപ്പാണ്, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

മഞ്ജുവിന്റെ ആത്മധൈര്യത്തെയും വസ്ത്രധാരണത്തെയുമാണ് പലരും പ്രശംസിക്കുന്നത്. മുഖത്തെ കോൺഫിഡൻസ് കണ്ടോ? വെറുതെ കിട്ടിയതല്ല.. ഇറങ്ങി പൊരുതി നേടിയതാണ്.. എന്ന ക്യാപ്ഷ്യനോടെ മ‍ഞ്ജുവിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. നടിയുടെ എമ്പുരാൻ സിനിമയിലെ പ്രിയദർശിനി എന്ന കഥാപാത്രത്തെയും പലരും പ്രശംസിച്ചിരുന്നു.

എന്തൊരു പെർഫെക്ട് കഥാപാത്രമാണ്. നിങ്ങളെപ്പോലെ ഈ കഥാപാത്രത്തെ മനോഹരമാക്കാൻ സാധിക്കുന്ന മറ്റൊരാളില്ല. നിങ്ങൾ അസാധ്യമാം വിധം കരുത്തയായിരുന്നു. മലയാളത്തിലേക്കുള്ള നിങ്ങളുടെ തിരിച്ചുവരവ് സിനിമകളെല്ലാം നല്ലതായിരുന്നു. പക്ഷെ ഇത് പഴയ മഞ്ജു വാര്യർ കഥാപാത്രങ്ങളുടെ സത്ത തിരികെ കൊണ്ടു വന്നു. കണ്ണെഴുതി പൊട്ടും തൊട്ട് പോലെയായിരുന്നു. ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നുവെന്നാണ് ചിലർ പറഞ്ഞിരുന്നത്.

മലയാളം കണ്ട ഏറ്റവും വലിയ താരം നായകനായ പുതിയ സിനിമയിലും പ്രിയദർശിനി രാംദാസ് എന്ന വേഷത്തെ അത്യുജ്വലം ആക്കികൊണ്ട് ഒരിക്കൽ കൂടി അവർ കാഴ്ചകാരുടെ കയ്യടികൾ ഏറ്റു വാങ്ങുകയാണ്. കൂടെ നിൽക്കുന്നവർക്ക് വേണ്ടിയും, സ്നേഹിക്കുന്നവർക്കും വേണ്ടിയും വിട്ടു വീഴ്ചകളേറെ ചെയ്തു ഒടുവിൽ ആർക്കും വേണ്ടാതെ, എവിടെയും എത്താതെ, പുറംതള്ള പെട്ടു പോയി, ഭാവിയെകുറിച്ച് പ്രതീക്ഷകളേതുമില്ലാതെ ഭൂതകാലത്തിന്റെ നിറമുള്ള ഓർമകളെ തഴുകി കാലം കഴിക്കുന്ന ഒരുപാട് പേരേ അടുത്തറിഞ്ഞിട്ടുള്ളത് കൊണ്ടാകാം.

എല്ലാം അവസാനിച്ചു എന്നിടത്തു നിന്നും അവിശ്വസനീയമായി തിരികെ വന്നു മോളിവുഡ് കണ്ട ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്ന സിനിമയിൽ വിജയത്തിന്റെ മുഖ്യ കാരണങ്ങളിലൊന്നായി തന്റെ പേരിനെയും അടയാളപ്പെടുത്തുന്ന അവരെ കാണുമ്പോൾ ഒരുപാട് സന്തോഷം എന്നാണ് ഒരു ആരാധകൻ കുറിച്ചത്.

കഴിഞ്ഞ ദിവസവും മർ്ജുവിനെ കുറിച്ച് പറയുന്ന ദിലീപിന്റെ വീഡിയോ വൈറലായിരുന്നു. മഞ്ജു വാര്യർ തനിക്ക് നല്ലൊരു സുഹൃത്തായിരുന്നുവെന്നും ഞങ്ങൾ പിരിയാനുണ്ടായ കാവ്യ അല്ലെന്നും പറയുന്ന ദിലീപിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

വീഡിയോയിൽ ദിലീപ് പറയുന്നത് ഇങ്ങനെയാണ്- ‘ഞാനും എന്റെ ആദ്യ ഭാര്യയും തമ്മിലുള്ള സൗഹൃദം എന്ന് പറയുന്നത് അതൊരു ഭാര്യഭർതൃ ബന്ധം മാത്രമായിരുന്നില്ല, ശക്തരായ കൂട്ടുകാരായിരുന്നു. എന്തും സംസാരിക്കാൻ പറ്റുന്ന ആൾക്കാരായിരുന്നു. അതുപോലൊരു സൗഹൃദത്തിലാണ് ഇങ്ങനെയൊരു സങ്കടകരമായ അവസ്ഥ ഉണ്ടായത്. അതിൽ വിഷമം ഉണ്ട്, ഇല്ലെന്ന് പറയുന്നില്ല.

പക്ഷെ അത് കഴിഞ്ഞ വിഷയമാണ്. അതിലേക്ക് കാവ്യയെ പിടിച്ചിട്ടാണ് പലരും പല വർത്താനങ്ങളും പറയുന്നത്. ഞാൻ ന്യായീകരിക്കുകയല്ല, ഞാൻ എന്ത് പറഞ്ഞാലും വിശ്വസിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നത്. കാവ്യയെ വെള്ളപൂശി റെഡിയാക്കി വെക്കാനൊന്നുമല്ല ഇതൊന്നും പറയുന്നത്. സന്ധ്യസന്ധമായ കാര്യം കാവ്യയല്ല ഇതിന് കാരണം എന്നായിരുന്നു ദിലീപ് പറഞ്ഞത്.

മഞ്ജു പൊസസീവ് ആയ ഭാര്യയാണോ എന്നായിരുന്നു അടുത്ത ചോദ്യം. അത് സ്വാഭാവികമായിരുന്നു എന്നാണ് ദിലീപ് നൽകിയ ഇത്തരം. ഏത് ഭാര്യയാലും പൊസസീവാകും. പ്രേമിച്ച് നടക്കുമ്പോഴുള്ള സ്‌നേഹം വിവാഹം കഴിച്ചാൽ കാണില്ലെന്നുള്ളത് മിക്ക ഭാര്യമാരുടേയും പരാതിയാണ്. എന്ത് തോന്നുന്നു? എന്നായി അവതാരകന്റെ അടുത്ത ചോദ്യം.

പ്രേമിക്കുന്നതിന് ഇടയിൽ നമ്മൾ സമയം കണ്ടെത്തി കാമുകിയെ കാണാൻ പോകും. എന്നാൽ കല്യാണം കഴിച്ച് കഴിഞ്ഞാൽ അവർ തൊട്ടടുത്തുണ്ടാകും. കല്യാണത്തിന് ശേഷം വീട്ടിൽ എത്താൻ അരമണിക്കുറോ, ഒരു മണിക്കൂറോ വൈകും. കുറച്ചൊക്കെ ഉഴപ്പും. അതുകാണുമ്പോൾ ഭാര്യ വിചാരിക്കും അന്ന് അങ്ങനെ ആയിരുന്നില്ലല്ലോയെന്ന്. എന്റെ കാര്യത്തിൽ പഴയതിനേക്കാൾ വലിയ തിരക്കുണ്ട്. അതുകൊണ്ട് തന്നെ കൃത്യസമയത്ത് വീട്ടിൽ എത്താൻ കഴിയില്ലെന്നും ദിലീപ് പറയുന്നു.

മഞ്ജുവും ദിലീപും വേർപിരിഞ്ഞ സമയം, മീനാക്ഷിയ്ക്ക് വേണ്ടി മഞ്ജു പിടിവാശി കൂടിയില്ല. അച്ഛനൊപ്പം പോകാനായിരുന്നു മീനാക്ഷിയുടെ തീരുമാനം. അതിനെ അങ്ങനെ തന്നെ മഞ്ജു സമ്മതം മൂളുകയായിരുന്നു. എപ്പോൾ വേണമെങ്കിലും മീനാക്ഷിയ്ക്ക് തിരിച്ച് വരാമെന്നും ഒരു വിളിപ്പാടകലെ അമ്മയുണ്ടാകുമെന്നുമാണ് മഞ്ജു അന്ന് ഒരു കുറിപ്പിൽ പങ്കുവെച്ചിരുന്നത്. അന്നായിരുന്നു മീനാക്ഷിയെ കുറിച്ച് മഞ്ജു അവസാനമായി പറഞ്ഞതും. മഞ്ജുവുമായുള്ള വിവാഹശേഷം കാവ്യയെ വിവാഹം കഴിക്കാൻ ദിലീപിനെ നിർബന്ധിച്ചും മീനാക്ഷിയാണെന്നാണ് ദിലീപ് തന്നെ പറഞ്ഞിരുന്നത്.

മഞ്ജുവുമായി വേർപിരിഞ്ഞ ശേഷം കാവ്യയെ വിവാഹം കഴിച്ചതായിരുന്നു ദിലീപിനോട് പലർക്കും ദേഷ്യം തോന്നാൻ കാരണം. 2016 നവംബർ 25 ന് ആയിരുന്നു ദിലീപിന്റെയും കാവ്യയുടെയും വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ. മഞ്ജുവിന്റെയും ദിലീപിന്റെയും മകൾ മീനാക്ഷി രണ്ടാം വിവാഹത്തിനുണ്ടായിരുന്നു.

Vijayasree Vijayasree :