മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള മടങ്ങിവരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. ലേഡി സൂപ്പർസ്റ്റാറായി ആരാധകർ വാഴ്ത്തുന്ന മഞ്ജു ഓൺസ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഏവർക്കും പ്രിയങ്കരിയാണ്. ഇപ്പോൾ വളരെ സ്റ്റെെലിഷായി ചെറുപ്പമായ മഞ്ജുവിനെയാണ് പ്രേക്ഷകർ കാണുന്നത്.
ഏവർക്കും മഞ്ജു ഒരു പ്രചോദനമാണെന്നാണ് ആരാധകർ പറയുന്നത്. നൃത്തത്തിന് മഞ്ജുവിന്റെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. വിവാഹം ചെയ്ത ശേഷം അഭിനയത്തോടൊപ്പം നൃത്ത വേദികളിൽ നിന്നും മഞ്ജു വാര്യർ മാറി നിന്നിരുന്നു.
ഭർത്താവ് ദിലീപുമായി അകന്ന് തുടങ്ങിയ കാലത്താണ് മഞ്ജു വീണ്ടും നൃത്തം ചെയ്യുന്നത്. അന്ന് ദിലീപ് മഞ്ജു ഡാൻസ് ചെയ്യുന്നതിനെ എതിർത്തതിനെക്കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.