മലയാളികളുടെ പ്രിയങ്കരിയാണ് മഞ്ജു വാര്യർ. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലെത്തിയപ്പോൾ നേടിയെടുക്കുന്ന എല്ലാ ചിത്രങ്ങളും ഹിറ്റായിരുന്നു. ഇപ്പോഴിതാ തൻ ചെയ്യുന്ന കഥാപാത്രങ്ങൾ തെരെഞ്ഞെടുക്കുന്നതിനെ കുറിച്ചും മോഹൻലാൽ ജയപരാജയങ്ങളെ കുറിച്ച് തന്നോട് പറഞ്ഞതിനെ കുറിച്ചും പറയുകയാണ് മഞ്ജു വാര്യർ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കുന്നതെന്നും ഏതൊക്കെ കാര്യങ്ങൾ ഓകെ ആയാലാണ് മഞ്ജു ഒരു സിനിമ ഏറ്റെടുക്കുന്നതെന്നുമായിരുന്നു അവതാരകന്റെ ചോദ്യം. അത് വളരെ സിംപിളാണെന്ന് പറഞ്ഞാണ് നടി ഉത്തരം നൽകിയത്.
കഥ കേള്‍ക്കുമ്പോള്‍ ഈ സിനിമ ഒരു പ്രേക്ഷകയായിരുന്ന് ഞാന്‍ തിയേറ്ററില്‍ പോയിരുന്ന് കാണുമോ എന്ന് ചിന്തിക്കുമെന്നും അങ്ങനെയാണെങ്കില്‍ തിരഞ്ഞെടുക്കുമെന്നും മഞ്ജു പറയുന്നു. മാത്രമല്ല തനിക്ക് അതിനെ കുറിച്ച് ആഴത്തില്‍ പഠിച്ച് പറയാനുള്ള അറിവും ബുദ്ധിയൊന്നും ഇല്ലെന്നും നടി പറയുന്നുണ്ട്.
സാധാരണ ഒരു സീൻ കഴിഞ്ഞാല്‍ ആ ഷോട്ട് ഓകെ എന്ന് പറഞ്ഞ് കേള്‍ക്കുന്ന സന്തോഷമാണ്. എന്നാൽ അത് മറ്റുള്ളവരെല്ലാവരും അംഗീകരിച്ചാലും കുറച്ച് കൂടെ നന്നാക്കാമായിരുന്നു എന്നാണ് എപ്പോഴും ചിന്തിക്കുന്നത്. മാത്രമല്ല ഇന്ന് ഷോട്ട് ഓകെയാണ് എന്ന് പറഞ്ഞു. ഗംഭീരം എന്ന മനസ്സമാധാനത്തോടെ കിടന്നുറങ്ങുന്ന രാത്രികള്‍ എനിക്കില്ലെന്നും പാക്കപ് എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷിക്കാറില്ല എന്നും മഞ്ജു പറയുന്നു.
അതേസമയം മോഹന്‍ലാല്‍ സിനിമയുടെ ജയപരാജയങ്ങളെ കുറിച്ച് പറയാറുള്ള ഒരു കാര്യവും മഞ്ജു കൂട്ടിച്ചേർത്തു. ”ഒരു വണ്ടിയില്‍ നമ്മള്‍ എല്ലാവരും യാത്ര ചെയ്യുകയാണ്. സിനിമയുടെ നിര്‍മാതാവും സംവിധായകനും ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍സുമെല്ലാമുള്ള ആ വണ്ടി തിയേറ്ററിലേക്കാണ് പോകുന്നത്. എന്നാൽ ആ യാത്രയ്ക്കിടയില്‍ ദൈവം വണ്ടിയില്‍ കയറും.
അങ്ങനെയാണെങ്കില്‍ തിയേറ്ററിലെത്തുമ്പോള്‍ ആ സിനിമ വിജയ്ക്കുമെന്നും ദൈവം കയറാതെ പോകുന്ന വണ്ടികളില്‍ പരാജയവും ഉണ്ടാകുമെന്നുമാണ് ലാലേട്ടൻ പറഞ്ഞത്.” അദ്ദേഹം പറഞ്ഞത് ആലോചിച്ചു നോക്കിയാല്‍ അത് ശരിയാണെന്നും ലാലേട്ടന്‍ പറഞ്ഞ ആ കാര്യത്തില്‍ താൻ വിശ്വസിക്കുന്നുണ്ടെന്നും മഞ്ജു വാര്യര്‍ പറയുന്നു.