കുറ്റം സമ്മതിച്ചതായ് വിവരം; ശ്രീകുമാർ മേനോനെ പൊലീസ് അറസ്റ്റ് ചെയ്തുവിട്ടയച്ചു!

കുറച്ചു ദിവസങ്ങളായി മലയാള സിനിമയിൽ വിവാധങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്.മഞ്ജു വാര്യർ ശ്രീകുമാർ മേനോൻ വിവാദത്തിന് പിന്നാലെ ഏറെ ചർച്ചയായത് ഷെയ്ൻ നിഗമായിരുന്നു.ഇപ്പോളിതാ മഞ്ജു വാര്യർ നൽകിയ പരാതി സത്യമായിരുന്നു എന്ന രീതിയിലാണ് വാർത്തകൾ വരുന്നത്.പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെ പൊലീസ് അറസ്റ്റ് ചെയ്തുവിട്ടയച്ചു എന്നാണ് പുതിയ റിപ്പോർട്ട്.ഇതിനുമുൻപ് ശ്രീയകുമാരമേനോന്റെ വീട്ടിൽ പോലീസ് റൈഡ് നടത്തിയിരുന്നു.ഇതിന് പിന്നാലെയാണ് പോലീസ് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപെടുത്തിയത്.

തൃശൂർ പോലീസ് ക്ലബിൽ വിളിച്ചു വരുത്തി ക്രൈം ബ്രാഞ്ച് എസിപി സിപി ശ്രീനിവാസിന്റെ നേതൃത്തിലുള്ള സംഘമാണ് ശ്രീകുമാർ മേനോനെ ചോദ്യം ചെയ്തത്.മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ ശ്രീകുമാർ മേനോനെ വിട്ടയച്ചു. പരാതിയിൽ മഞ്ജു ആരോപിച്ച കാര്യങ്ങൾ ചോദ്യം ചെയ്യലിൽ ശ്രീകുമാർ മേനോൻ സമ്മതിച്ചതായാണ് വിവരം.

തന്നെ അപായപ്പെടുത്താനും അപകീർത്തി പെടുത്താനും ശ്രമിക്കുന്നുവെന്ന മഞ്ജു വാര്യരുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. ഒടിയൻ സിനിമ ചിത്രീകരണ വേളയിൽ ഉണ്ടായ സംഭവങ്ങളാണ് പരാതിക്ക് ആധാരം.പരാതിയുടെ അടിസ്ഥാനത്തിൽ ആന്റണി പെരുമ്പാവൂർ അടക്കമുള്ള സാക്ഷികളുടെ മൊഴിയെടുക്കുകയും ശ്രീകുമാർ മേനോന്റെ വീട്ടിലും വസതിയിലും റെയ്ഡ് നടത്തിയിരുന്നു. വൈകിട്ട് നാലുമണി മുതലാണ് ശ്രീകുമാർ മേനോനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.

2017 മുതൽ തന്റെ കരിയറിനേയും സ്ത്രീത്വത്തേയും നിരന്തരം അപമാനിക്കുകയും സമൂഹമാധ്യമങ്ങളിലും ഒടിയൻ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലും നിരന്തരം തേജോവധം ചെയ്യുകയും ചെയ്തെന്നായിരുന്നു മഞ്ജുവിന്റെ പരാതി. ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. ശ്രീകുമാര്‍ മേനോനും സുഹൃത്തും തനിക്കെതിരേ ഗൂഢാലോചന നടത്തുന്നതായും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ ആരോപിച്ചിരുന്നു.

manju warrier sreekumar menon case

Vyshnavi Raj Raj :