മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ ജൈത്രയാത്ര തുടരുകയാണ് നടി. രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യര്‍ 1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി മലയാള സിനിമയിലേയ്ക്ക് എത്തുന്നത്.
പിന്നീട് ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത് പോയ മഞ്ജു വാര്യരുടെ ശക്തമായ തിരിച്ച് വരവാണ് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. ലേഡീ സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ് നടിയിപ്പോള്‍. ഇതിനിടെ തമിഴ് സിനിമയിലേക്ക് കൂടി അരങ്ങേറ്റം നടത്തിയ മഞ്ജു വാര്യര്‍ അസുരന് എന്ന ചിത്രത്തിലൂടെ നൂറ് കോടി ക്ലബിലേയ്ക്ക് കടക്കുകയും ചെയ്തു.
രണ്ടാമതും തമിഴ് സിനിമയുമായി വരികയാണ് മഞ്ജു വാര്യര്‍. തല അജിത്ത് നായകനാവുന്ന തുനിവ് എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. പൊങ്കല്‍ റിലീസായി എത്തുന്ന സിനിമയുടെ പ്രൊമോഷന് പരിപാടികളില്‍ പങ്കെടുത്ത് വരികയാണ് മഞ്ജു വാര്യര്‍. മഞ്ജു വാര്യര്‍ ആദ്യമായി ആക്ഷന്‍ സിനിമയുടെ ഭാഗമാവുന്നു എന്ന പ്രത്യേകതയോടെയാണ് തുനിവ് റിലീസിനെത്തുന്നത്.
അതേസമയം സിനിമയിലേക്ക് തന്നെ ക്ഷണിച്ചതിലൂടെ റിസ്ക് എടുത്തത് സംവിധായകനും നടനുമൊക്കെയാണെന്നാണ് മഞ്ജു പറയുന്നത്. ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. മലയാള സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറായ മഞ്ജു വാര്യര്‍ ധനുഷിന്റെ അസൂരനിലൂടെയാണ് തമിഴിലേക്ക് എത്തുന്നത്. നൂറ് കോടി കളക്ഷന്‍ നേടിയ ചിത്രം വലിയ വിജയമായി. അടുത്ത സിനിമയും ഇതേ പ്രതീക്ഷകളോടെയാണ് എത്തിക്കുന്നത്. ഇതിനിടെ ട്രോളന്മാരെ കുറിച്ചും അതിനോടുള്ള തന്റെ കാഴ്ചപ്പാടിനെ പറ്റിയുമൊക്കെ അഭിമുഖത്തില്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി.
‘എന്നെ സിനിമയിലേക്ക് എടുത്തതിലൂടെ വിനോദ് സാറും അജിത്ത് സാറുമാണ് ശരിക്കും റിസ്ക് എടുത്തത്. കാരണം ആക്ഷന്‍ സിനിമകളൊന്നും ഞാന്‍ ചെയ്തിട്ടില്ല. ഇതുപോലെ സീരിയസ് ആക്ഷന്‍ പടം എനിക്ക് പുതുമയുള്ളതാണ്. എന്നെ പറ്റി വരുന്ന ട്രോളുകളെല്ലാം ഞാന്‍ ശരിക്കും ആസ്വദിക്കാറുണ്ട്. അവരുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിക്കേണ്ടത് തന്നെയാണ്. നമ്മളെ പറ്റി നമുക്ക് അറിയാത്ത ചില വിഷയങ്ങള്‍ അവര്‍ പറഞ്ഞ് തരും. അടുത്ത പ്രാവശ്യവും അതേ അബദ്ധം പറ്റാതിരിക്കാന്‍ നമ്മളും കുറച്ച് ശ്രദ്ധിക്കും.
അത് വളരെ സെന്‍സ് ഓഫ് ഹ്യൂമറിലാണ് പറയുന്നതും. അവരെ ശരിക്കും അഭിനന്ദിക്കേണ്ടതാണ്. എന്നാല്‍ ആരേയും വേദനിപ്പിക്കാന്‍ പാടില്ല. മറ്റൊരാളെ വേദനിപ്പിക്കാത്ത രീതിയില്‍ ട്രോളുകള്‍ എങ്ങനെ വേണമെങ്കിലും ചെയ്യാമെന്നും മഞ്ജു വാര്യര്‍ പറയുന്നു. മഞ്ജു വാര്യര്‍ രണ്ടാമതും വിവാഹം കഴിക്കുമോ എന്നത് ആരാധകരും കാത്തിരിക്കുന്ന കാര്യമാണ്. പലപ്പോഴും സമാനമായ രീതിയില്‍ വാര്‍ത്തകള്‍ വരാറുണ്ട്.
എന്നാല്‍ അഭിമുഖത്തില്‍ പ്രൊപ്പോസലുകളെ കുറിച്ചുള്ള ചോദ്യത്തിന് പറയാന്‍ പറ്റില്ലെന്നാണ് നടി പറഞ്ഞത്. പ്രൊപ്പോസ് ചെയ്യില്ലെന്നോ, പ്രൊപ്പോസല്‍ ഉണ്ടാവില്ലെന്നോ ഏതാണ് നോ പറഞ്ഞതെന്ന ചോദ്യത്തന് രണ്ടും സൊല്ലമുടിയാത് അതായത് പറയാന്‍ പറ്റില്ല എന്നാണ് മഞ്ജു പറഞ്ഞത്.
സിനിമയില്‍ ഇഷ്ടപ്പെട്ട നടനാരാണെന്നും സംവിധായകന് ആരാണെന്നുമൊക്കെയുള്ള ചോദ്യത്തിന് ഉത്തരം പറയാന്‍ പറ്റില്ലെന്ന നിലപാടിലായിരുന്നു നടി. കാരണം സിനിമയുടെ അകത്തുള്ള ഒരാള്‍ക്ക് ഇത്തരം ചോദ്യങ്ങളില്‍ മറുപടി പറയുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
പലരുടെയും കൂടെ ജോലി ചെയ്യുന്നതിനാല്‍ അവരില്‍ ഉള്ള നല്ലത് നമ്മള് കണ്ടിട്ടുണ്ടാവും. ചില കാര്യങ്ങളില്‍ ഒരാള്‍ കേമനാണെങ്കില്‍ വേറെ ചിലതില്‍ മറ്റെയാളും സൂപ്പറായിരിക്കും. ഇത്തരം ചോദ്യങ്ങളൊക്കെ സിനിമയ്ക്ക് പുറത്തുള്ളവരോട് ചോദിച്ചാലേ മറുപടി കിട്ടുകയുള്ളു. കാരണം തനിക്കത് ഒരാളെ മാത്രമായി പറയാന്‍ വലിയ ബുദ്ധിമുട്ടാണെന്ന് മഞ്ജു കൂട്ടിച്ചേര്‍ക്കുന്നു.
തുനിവിന് പുറമെ മഞ്ജുവിന്റേതായി നിരവധി സിനിമകള്‍ പുറത്തിറങ്ങാന്‍ ഉണ്ട്. മലയാളത്തില്‍ വെള്ളരി പട്ടണം, ആയിഷ തുടങ്ങിയവ ആണ് മഞ്ജുവിന്റെ വരാനിരിക്കുന്ന സിനിമകള്‍. മഞ്ജു വാര്യരുടെ ആദ്യത്തെ ഇന്‍ഡോഅറബിക് ചിത്രമായ ആയിഷ 2023 ജനുവരി 20ന് റിലീസ് ചെയ്യും. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് സംവിധാനം.
അറബിക്, മലയാളം ഭാഷകളില്‍ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. അറബ് രാജ്യങ്ങളില്‍ അറബിക് ഭാഷയില്‍ തന്നെയാകും സിനിമ റിലീസ് ആകുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു പ്രഭുദേവയുടെ കോറിയോഗ്രാഫിയില്‍ മഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. 44ല്‍ എത്തിയെങ്കിലും മഞ്ജു വാര്യര്‍ക്ക് ഇപ്പോഴും 24കാരിയുടെ ചുറുചുറുക്കും ചെറുപ്പവുമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആയിഷ എന്ന സിനിമയിലെ മഞ്ജുവിന്റെ ഈ ഡാന്‍സ് നമ്പര്‍ എന്നാണ് പലരും അഭിപ്രായപ്പെട്ടത്.