പത്ത് ലക്ഷം രൂപ പ്രതിഫലമുള്ള പരിപാടിയിൽ മഞ്ജു വാര്യർ വന്നത് സരോജനി മാർക്കറ്റിൽ നിന്നും വാങ്ങിയ 400 രൂപയുടെ ടോപ്പും ഇട്ട് ; രമേശ് പിഷാരടി; ഇടുമ്പോൾ നന്നായാൽ പോരെ വിലയൊക്കെ ആരാണ് നോക്കുന്നത് എന്ന് മഞ്ജു വാര്യർ

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. ഏത് തരം കഥാപാത്രങ്ങളും തന്നിൽ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ ആണ്. മഞ്ജുവിന്റെ അഭിനയത്തിന് മുന്നിൽ അമ്പരന്ന് നിന്ന് പോയതിനെക്കുറിച്ച് സംവിധായകരെല്ലാം തുറന്നുപറഞ്ഞിട്ടുമുണ്ട്. സല്ലാപം എന്ന ചിത്രത്തിലൂടെയായാണ് താരം നായികയായി അരങ്ങേറിയത്.

സിനിമയിൽ തിളങ്ങി നിൽക്കവെയാണ് താരം വിവാഹിതയാകുന്നത്. അതോടെ അഭിനയത്തിൽ നിന്നും പിന്മാറിയ താരം പതിനഞ്ചു വർഷങ്ങൾക്ക് ശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. അതിനുശേഷം നായികയായി തിളങ്ങിയ മഞ്ജു വ്യത്യസ്തമാർന്ന നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്കായി സമ്മാനിച്ചു കഴിഞ്ഞു. മലയാളത്തിന്റെ ഈ പ്രിയനടിയെക്കുറിച്ചോർക്കുമ്പോൾ ചിലർ വരുമ്പോൾ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകം തന്നെ പറയേണ്ടി വരും.

ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.

മഞ്ജു ഞെട്ടിച്ചത് തന്റെ അഭിനയം കൊണ്ട് മാത്രമല്ല ലുക്ക് കൊണ്ടുകൂടിയാണ്. ഓരോ വർഷം കഴിയുന്തോറും മഞ്ജുവിന്റെ പ്രായം റിവേഴ്സ് ഗീയറിലാണോ എന്ന് സംശയിച്ചുപോകുമെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. അതുമാത്രമല്ല പൊതുപരിപാടികളിൽ മഞ്ജു ധരിക്കുന്ന വേഷങ്ങളും ഇതിനൊപ്പം ചർച്ചയാകാറുണ്ട്. സഹതാരങ്ങൾ ആഡംബരത്തിൽ മുങ്ങുമ്പോൾ തന്റെ സിമ്പിൾ ലുക്ക് കൊണ്ടാണ് മഞ്ജു ഞെട്ടിക്കാറുള്ളത്. ഇപ്പോഴിതാ മഞ്ജുവിന്റെ ഈ സിമ്പിൾ ലുക്കിനെ കുറിച്ചുളള സുഹൃത്തും നടനുമായ രമേഷ് പിഷാരടിയുടെ വാക്കുകളാണ് ചർച്ചയാകുന്നത്.

ഒരു ചാനൽ പരിപാടിയുടെ വിഷു സ്പെഷ്യൽ പ്രോ​ഗ്രാമിൽ സംസാരിക്കുകയായിരുന്നു രമേശ് പിഷാരടി. വേദിയിൽ മഞ്ജു വാര്യരും ഉണ്ട്. മഞ്ജു വാര്യർ ഇടക്ക് സിനിമക്ക് വരും. മാസ്കും ഇട്ട് ചുമ്മാ ഒരു ബനിയനുമിട്ടായിരിക്കും വരിക. തിരക്കിനിടയിൽ പെട്ടാൽ മഞ്ജുവിനെ ചിലപ്പോൾ കണ്ണിൽ പെടില്ല. നൂണ്ട് നൂണ്ട് കയറി പോകും. ഡൽഹിയിൽ വന്നപ്പോൾ അവിടെയുള്ള സരോജനി മാർക്കറ്റ് എന്ന സ്ഥലത്ത് പോയി.അവിടെ പോയി 400 രൂപയുള്ള ഒരു ടോപ്പ് മഞ്ജു വാങ്ങിച്ചു. ഒരെണ്ണം ഫ്രീയും കിട്ടിയെന്നാണ് തോന്നുന്നത്.

എന്നാൽ ഇതൊക്കെ നമ്മൾ രണ്ട് മൂന്ന് മാസം കഴിയുമ്പോൾ മറക്കുമല്ലോ, എന്നിട്ട് എന്റെയൊരു പരിപാടിക്ക് കുറഞ്ഞത് പത്ത് ലക്ഷം രൂപയെങ്കിലും പ്രതിഫലമുള്ള പരിപാടിയാണത് ആ 400 രൂപയുടെ ടോപ്പും ഇട്ട് വന്ന് ഒന്നും അറിയാത്ത പോലെ ഇരിക്കുകയാണ്’, ചിരിച്ചുകൊണ്ട് പിഷാരടി പറഞ്ഞു. എന്നാൽ അതിനെന്താണെന്നായിരുന്നു മഞ്ജു വാര്യരുടെ ചോദ്യം. ഇടുമ്പോൾ നന്നായാൽ പോരെ വിലയൊക്കെ ആരാണ് നോക്കുന്നത് എന്നും മഞ്ജു പറഞ്ഞു.

മഞ്ജു ഇന്ന് മലയാളത്തിന്റെ ശക്തമായ സ്ത്രീസാന്നിദ്ധ്യമായി അതിരുകൾക്കപ്പുറവും അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഹൗ ഓൾഡ് ആർ യു വിന് ശേഷം മഞ്ജുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴും കൈ നിറയെ ചിത്രങ്ങളുമായി അഭിനയ ജീവിതം ആസ്വദിക്കുകയാണ് മഞ്ജു. പ്രിയപ്പെട്ട അഭിനേത്രി, ജീവിതത്തിലെ വെല്ലുവിളികളെ സധൈര്യം നേരിട്ട വ്യക്തി, ജീവിതം ആസ്വദിക്കുന്ന സ്ത്രീ തുടങ്ങി പലരെയും പല തരത്തിൽ മഞ്ജു എന്ന നടി സ്വാധീനിക്കുന്നു. വിജയവും പരാജയവും ഒരുപോലെ വന്ന് പോവുന്നതാണ് മഞ്ജുവിന്റെ സിനിമാ കരിയർ. എന്നാൽ ഇതൊന്നും നടിയുടെ താരമൂല്യം കുറയ്ക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.

എമ്പുരാന്റെ ഐമാക്‌സ് ട്രെയിലർ ലോഞ്ചിന് പങ്കെടുത്ത മഞ്ജുവിന്റെ ചിത്രങ്ങളും മഞ്ജു ധരിച്ചിരിക്കുന്ന വസ്ത്രത്തിനും എല്ലാം നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചിരുന്നത്. വസ്ത്രങ്ങളുടെ കാര്യത്തിൽ അന്നും ഇന്നും ഏറെ ശ്രദ്ധ പുലർത്തുന്ന ആളുകൂടിയാണ് മഞ്ജു. പൊതുവെ മുംബൈയിൽ ഒരു സിനിമ പ്രമോഷനോ, പ്രസ്സ് മീറ്റോ നടക്കുമ്പോൾ, അതീവ ഗ്ലാമറസ്സായി നടന്നുവരുന്ന നായികമാരെയാണ് റെഡ് കാർപെറ്റിൽ കാണാറുള്ളത്.

എന്നാൽ മലയാളത്തിൽ നിന്നും വന്ന ഒരു നാൽപ്പത്തിയാറുകാരിയായ നടി ബോളിവുഡ് സിനിമാ സ്‌റ്റൈലും ലുക്കും കൈവിടാതെ ഗംഭീരമായി നടന്നുവന്നു, വസ്ത്രധാരണയിൽ ഒരു തരി പോലും അശ്ലീലതയില്ലാതെ, അതാണ് മഞ്ജു വാര്യർ എന്ന നടിയെ വ്യത്യസ്തയാക്കുന്നതെന്നും ആരാധകർ പറയുന്നു. മഞ്ജുവിന്റെ ആത്മധൈര്യത്തെയും വസ്ത്രധാരണത്തെയുമാണ് പലരും പ്രശംസിക്കുന്നത്. നടുക്ക് നിൽക്കുന്ന പെണ്ണിന്റെ മുഖത്തെ കോൺഫിഡൻസ് കണ്ടോ? വെറുതെ കിട്ടിയതല്ല.. ഇറങ്ങി പൊരുതി നേടിയതാണ്.. എന്ന ക്യാപ്ഷ്യനോടെയാണ് മഞ്ജുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നത്.

അതേസമയം, രമേശ് പിഷാരടിയും മഞ്ജുവാര്യരും അടുത്ത സുഹൃത്തുക്കളാണ്. സുഹൃത്ബന്ധങ്ങളെ കുറിച്ച് നടി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. സൗഹൃദങ്ങൾ സ്വാഭാവികമായി സംഭവിക്കുന്നതും നിലനിൽക്കേണ്ടതുമാണെന്നാണ് മഞ്ജു വാര്യർ അഭിപ്രായപ്പെടുന്നത്. ‘അങ്ങനെ എഫർട്ട് എടുത്ത് ഹോൾഡ് ചെയ്യേണ്ടി വന്നാൽ അത് ഫ്രണ്ട്ഷിപ്പല്ല എന്നാണ് എനിക്ക് തോന്നുന്നത്. അത് ഓർഗാനിക്കാണ്. നമ്മൾ ക്രിയേറ്റ് ചെയ്യുന്ന കുടുംബമാണല്ലോ സുഹൃത്തുക്കൾ.

എനിക്കുള്ള സുഹൃത്തുക്കൾ കുറേ നാൾ ചിലപ്പോൾ ഒന്നും സംസാരിക്കില്ല. മാസങ്ങൾ കഴിഞ്ഞ് സംസാരിക്കുമ്പോൾ ഇന്നലെ സംസാരിച്ച് പിരിഞ്ഞത് പോലെ തോന്നും. ഒരു സുഹൃദ്ബന്ധം നിലനിർത്താൻ നമ്മൾ ശ്രമം നടത്തണം എന്നുണ്ടെങ്കിൽ അതൊരു യഥാർത്ഥ സുഹൃദ്ബന്ധം അല്ലെന്നാണ് എനിക്ക് തോന്നുന്നത്,’ എന്നും മഞ്ജു വാര്യർ പറഞ്ഞു.

സിനിമാ ലോകത്ത് നിരവധി സുഹൃത്തുക്കൾ മഞ്ജു വാര്യർക്കുണ്ട്. കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി തുടങ്ങിയവരെല്ലാം മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കളാണ്. ഭാവന, ഗീതു മോഹൻദാസ്, സംയുക്ത വർമ തുടങ്ങിയവർ വർഷങ്ങളായി മഞ്ജുവിന്റെ ആത്മാർത്ഥ സുഹൃത്തുക്കളാണ്. പലപ്പോഴും ഇവർക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം നടി പങ്കുവെയ്ക്കാറുണ്ട്.

സ്ത്രീകൾക്കേറെ പ്രചോദനമാണ് മഞ്ജുവിന്റെ ഓരോ ചിത്രങ്ങളും. നാൽപതു കഴിഞ്ഞാൽ ജീവിതം ഏകദേശം കഴിഞ്ഞുവെന്ന് കരുതി എല്ലാത്തിൽ നിന്നും പിൻവലിയുന്ന ചില സ്ത്രീകൾക്ക് മഞ്ജു നൽകുന്ന പ്രചോദനം ചെറുതൊന്നുമല്ല. മുമ്പ് മഞ്ജുവിന്റെ ഒരു ഫോട്ടോ വൈറലായപ്പോൾ നിരവധി പേരാണ് ഈ വിഷയത്തെ കുറിച്ച് പറഞ്ഞ് രംഗത്തത്തെിയിരുന്നത്.

അടുത്തിടെ ഒരു ചടങ്ങിനെത്തിയപ്പോൾ മഞ്ജു നടത്തിയ പ്രസംഗവും ഏറെ വൈറലായിരുന്നു. സ്ത്രീകൾ ആഗ്രഹിക്കുന്ന സക്‌സസ് ഫുൾ ആയിട്ടൊരു ജീവിതം ഉണ്ടാകട്ടെ എന്ന് പറഞ്ഞാണ് മഞ്ജു തന്റെ പ്രസംഗം ആരംഭിച്ചത്. ഇപ്പോൾ ഈ ആൾക്കൂട്ടത്തിന്റെ ഇടയിൽ പോലും എനിക്ക് കൂടുതലും സ്ത്രീകളേയും പെൺകുഞ്ഞുങ്ങളേയും ഒക്കെയാണ് കാണുന്നത്. അതിലും എനിക്ക് ഒരുപാട് സന്തോഷമുണ്ട്.

പല കാരണങ്ങൾ കൊണ്ടും ജീവിതത്തിൽ എന്തെങ്കിലും ആഗ്രഹവും ആവേശവും ഉള്ള സ്ത്രീകൾ ഉണ്ട്. പല കാരണങ്ങൾ കൊണ്ട് പലതും നേടാൻ ജീവിതത്തിൽ സാധിക്കാറില്ല. അവസരം കിട്ടാതെ കാത്തിരിക്കുന്ന പല സ്ത്രീകളേയും എനിക്ക് അറിയാം. അങ്ങനെയുള്ള പല സംരഭകർക്കും ഒരു അവസരം തുറന്ന് കൊടുക്കുക എന്ന് പറയുന്നത് ഒരു ചെറിയ കാര്യമല്ല. അതിനാൽ ഈ സംരംഭം വളർന്ന് കൂടുതൽ അവസരം നൽകട്ടെ. അങ്ങനെ സ്ത്രീ പുരുഷൻ എന്ന ക്ലാസിഫിക്കേഷനിൽ പോലും കുറച്ച് നാളായി വിശ്വസിക്കാതായിട്ട്.

അതേ പോലെ വളരെ ശക്തരായി തുല്യരായി പരസ്പര ബഹുമാനത്തോടെ സ്ത്രീകളും പുരുഷൻമാരും എല്ലാവരും ഒന്നിച്ച് നിൽക്കട്ടെ. അങ്ങനെ നിന്ന് കൊണ്ട് വളരെ ഭംഗിയായിട്ട് സന്തോഷവും സമാധാനവും ഉള്ള ഒരു സമൂഹം ഉണ്ടാകട്ടെ എന്നാണ് എനിക്ക് ഏറ്റവും ആത്മാർത്ഥമായിട്ടുള്ള ആഗ്രഹം. ഇങ്ങനെയുള്ള സംരംഭം അതിലേക്കുള്ള ചവിട്ടുപടിയാണ് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം എന്ന് പറഞ്ഞാണ് മഞ്ജു വാര്യർ തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത്. പരിപാടിക്ക് ശേഷം ചുറ്റും കൂടിയ ആളുകൾക്കൊപ്പം സെൽഫി എടുത്താണ് മഞ്ജു വാര്യർ മടങ്ങിയത്.

അതേസമയം, തമിഴിൽ വിടുതലെ 2 ആണ് മഞ്ജു വാര്യരുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതി നായകനായ ചിത്രം സംവിധാനം ചെയ്തത് വെട്രിമാരനാണ്. മികച്ച വിജയം നേടിയ വിടുതലൈ 2 വിൽ പ്രധാന വേഷങ്ങളിലാെന്നാണ് മഞ്ജു വാര്യർ ചെയ്തത്. മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്ത സിനിമ.

മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം. വേട്ടയാനാണ് വിടുതലെെ 2 വിന് മുമ്പ് റിലീസ് ചെയ്ത തമിഴ് ചിത്രം. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ. മാർച്ച് 27 ന് ആണ് എമ്പുരാൻ റിലീസാകുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും. പ്രിയദർശിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു ഇതിൽ അവതരപ്പിക്കുന്നത്.

ദിലീപും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. വി കെയർടേക്കർ ആണ് അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമ. വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളികളെ നോൺ സ്‌റ്റോപ്പായി പൊട്ടിച്ചിരിപ്പിച്ച ഒരുപാട് ദിലീപ് സിനിമകളുടെ തുടർച്ചയാണ്’പവി കെയർടേക്കർ’ എന്ന് പലരും പറഞ്ഞിരുന്നു. അഞ്ച് പുതുമുഖ നായികമാരായിരുന്നു പവി കെയർ ടേക്കറിൽ എത്തിയിരുന്നത്.

പ്രിൻസ് ആൻഡ് ഫാമിലി ആണ് ദിലീപിന്റെ പുതിയ ചിത്രം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം ഏപ്രിലിൽ റിലീസിനെത്തും. അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്.

ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു. സിദ്ദിഖ്, ബിന്ദു പണിക്ക‍ർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിലെത്തുന്നു.

Vijayasree Vijayasree :