ആൾക്കൂട്ടത്തിനിടെ വെച്ച് നടി മഞ്ജു വാര്യരോട് മോശം പെരുമാറ്റം ; മഞ്ജുവിന് സംഭവിച്ചത് കണ്ടോ?

മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യർ 16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും തിരിച്ചു വരവ് നടത്തി. രണ്ടാം വരവ് താരത്തിന്റെ മൂല്യം കൂട്ടി. രണ്ടാം വരവിൽ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചു.

രണ്ടാം വരവിലെ മഞ്ജു രൂപഭാവങ്ങളിലും ഏറെ വ്യത്യസ്തയാണ്. സ്‌റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഓരോദിവസവും കൂടുതൽ ചെറുപ്പമായി കൊണ്ടിരിക്കുന്ന മഞ്ജുവിനെയാണ് സമീപകാലങ്ങളിലെ ചിത്രങ്ങളിലെല്ലാം കാണാൻ സാധിക്കുന്നത്.

മഞ്ജുവിന്റെ പുതിയ ലുക്കിന് സോഷ്യൽ മീഡിയയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇനിയും മലയാള സിനിമ മഞ്ജുവിനായി കരുതിവച്ചിരിക്കുന്നത് ഒട്ടേറെ ശക്തമായ കഥാപാത്രങ്ങളാണ് എന്ന കാര്യത്തിൽ സംശയമില്ല.

നേരത്തെ മഞ്ജുവിന്റെ പുതിയ ചില ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. ഒരു ഉദ്ഘാടന ചടങ്ങിന് എത്തിയ നടിയുടെ ചിത്രങ്ങൾ ചർച്ചയായിരുന്നു. നീല നിറത്തിലുള്ള കുര്‍ത്തിയും പാന്റും അതിന് ചേരുന്ന കമ്മലും ധരിച്ച നടിയുടെ ചിത്രങ്ങളാണ് വൈറലായത്. കൂടാതെ കൈനിറയെ ആന്റീക് വളകളും അണിഞ്ഞായിരുന്നു മഞ്ജുവിന്റെ വരവ്. അതുമാത്രമല്ല ഇത്തവണ തന്റെ മുടിയിലും വേറിട്ട സ്റ്റൈലായിരുന്നു പരീക്ഷിച്ചത്. ഈ ഉദ്ഘാടന ചടങ്ങിന് ശേഷം ആരാധകർക്കായി താരം കാറിനരികിൽ നിൽക്കുന്നതും കാണാം.

എന്നാൽ ഈ സമയത്ത് മഞ്ജുവിന് നേരിടേണ്ടി വന്ന ആരധകന്റെ മോശം പെരുമാറ്റമാണ് ചർച്ചയാകുന്നത്. പരിപാടിയ്ക്ക് ശേഷം ആരാധകരെ അഭിവാദ്യം ചെയ്ത് കാറിന്റെ ഡോറില്‍ കയറി നില്‍ക്കുന്ന സമയത്ത് മഞ്ജു വാര്യരുടെ ദേഹത്ത് സ്പര്‍ശിച്ച് കൊണ്ടുള്ള അതിക്രമത്തിന്റെ ചിത്രങ്ങളും വിഡിയോകളും വൈറലാകുന്നുണ്ട്.

അതേസമയം മഞ്ജു എല്ലാവരെയും കൈ വീശി കാണിക്കുന്നതിനിടെയാണ് ഒരു കൈ നടിയുടെ ശരീരത്തിലേക്ക് വരികയും വയറില്‍ നുള്ളുന്നതും. പിന്നാലെ വീഡിയോയില്‍ കാണുന്നത് പ്രകാരം നടിയുടെ ശരീരത്തിനെ വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തിയായിരുന്നു ആരാധകരില്‍ നിന്നുമുണ്ടായത്. പക്ഷേ ഇത്തരമൊരു ആക്രമണം സംഭവിച്ചിട്ടും യാതൊരു കുഴപ്പവും ഇല്ലാതെ, ചിരിച്ചു തന്നെയാണ് നടി നിന്നത്. നിരവധി പേരാണ് താരത്തിനെ പിന്തുണച്ച് രംഗത്തെത്തുന്നത്.

Vismaya Venkitesh :