മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും നമ്മെ വിസ്മയിപ്പിച്ച മഞ്ജു വാര്യർക്ക് ഇന്ന് നാൽപ്പത്തിയാറാം പിറന്നാൾ ആണ്. അഭിനയത്തിന്റെ അമൂർത്തമായ ഭാവങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് കയറിയ മഞ്ജു വാര്യർ അന്നും ഇന്നും എന്നും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ്.
മലയാളത്തിൻ്റെ ഈ പ്രിയനടിയെ കുറിച്ചോർക്കുമ്പോൾ ചിലർ വരുമ്പോൾ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകമാണ് ആരാധകർ പറയാറുള്ളത്. രണ്ടാം വരവിൽ തമിഴിലേയ്ക്കും ചുവട് വെച്ച മഞ്ജുവിന്റേതായി ഒടുവിൽ പുറത്തെത്തിയത് രജനികാന്ത് നായകനായ തമിഴ് ചിത്രം വേട്ടയ്യനാണ്. തമിഴിൽ മാത്രമല്ല, മലയാളത്തിലും നിരവധി ചിത്രങ്ങൾ പുറത്തെത്താനുണ്ട്.
അഭിനയത്തിന് പുറമേ നിരവധി ഉദ്ഘാട പരിപാടികളിലും മറ്റും മഞ്ജു പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പരിപാടിയ്ക്കെത്തിയതാണ് മഞ്ജു. നിരവധി പേരാണ് നടിയുടെ ലുക്കിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. 40 ലും എങ്ങനെയാണ് ഇത്ര ചെറുപ്പം നിലനിർത്താൻ കഴിയുന്നതെന്നാണ് ആരാധകർക്ക് അറിയേണ്ടത്.
മമ്മൂട്ടിയ്ക്ക് പഠിക്കുകയാണോ, ലേഡി മമ്മൂട്ടി എന്നിങ്ങനെ നിരവധി പേരാണ് കമന്റുകളുമായി വന്നിരിക്കുന്നത്. നടിയെ വിമർശിച്ചും നിരവദി പേരാണ് രംഗത്തെത്തിയിരുന്നത്. തിരിച്ചുവരവിൽ പത്ത് വർഷത്തിനിടയിൽ ചെയ്ത രണ്ട് സിനിമ മാത്രമാണ് മഞ്ജുവിന്റെ വിജയിച്ച സിനിമകളെന്നും എന്നിട്ടും എന്തിനാണ് അവരെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നാണ് ഒരാൾ കുറിച്ചത്.
അഭിനേത്രി എന്ന നിലയിൽ സമാനതകളില്ലാത്ത പ്രതിഭ. പക്ഷേ നിലാടുകളുടെ കാര്യത്തിലെ വ്യതിചലനം അത് മാറ്റിയെടുത്താൽ, കേരള സമൂഹത്തിലെ വിവിധ മേഖലകളിൽ സംഭാവന നൽകാൻ കഴിയുന്ന ഉജ്വല വ്യക്തിത്വം എന്നാണ് മറ്റൊരു ആരാധകർ കുറിച്ചത്. ഒട്ടും യോജിക്കാത്ത വേഷവും സ്റ്റൈലും പക്ഷെ മാന്യമായ വസ്ത്രധാരണം. മഞ്ജു എത്രശ്രമിച്ചാലും മോഡേൺ ലുക്ക് ഇല്ല. ഇപ്പോൾ അഭിനയവും വട്ടപ്പൂജ്യം. പക്ഷെ അവഗണിക്കപ്പെട്ട, ചതിക്കപ്പെട്ട ഒരു സ്ത്രീയുടെ വിജയമെന്ന നിലയ്ക്ക് അഭിനന്ദനം എന്ന് മറ്റൊരു കമന്റിൽ പറയുന്നു.
ഹേമ കമ്മീഷൻ റിപ്പോർട്ടിൽ മറ്റ് നടിമാരെ പിന്തുണച്ചില്ലെന്നാണ് ചിലർ കുറിക്കുന്നത്. പണം മാത്രമാണ് അവരുടെ ലക്ഷ്യമെന്നും അതിന് വേണ്ടി രക്തബന്ധം പോലും വേണ്ടെന്ന് വെച്ചയാളാണെന്നുള്ള കമന്റും ഉണ്ട്. അതേസമയം ഇത്തരം കമന്റുകളെയെല്ലാം നടിയുടെ ആരാധകർ കൈകാര്യം ചെയ്യുന്നുണ്ട്.
മഞ്ജു ശരിക്കും ഒരു പ്രചോദനം തന്നെയാണെന്നാണ് അവരെ പിന്തുണച്ച് പലരും കുറിച്ചത്. നേരത്തെ തന്നെ മഞ്ജു തന്റെ വർക്ക്ഔട്ട് വീഡിയോകളും ഡയറ്റ് പ്ലാനുകളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ജിമ്മിലുള്ള വർക്ക് ഔട്ടും താരം മുടക്കാറില്ല. കഴിഞ്ഞ ദിവസം താരം ജിമ്മിൽ നിന്നുള്ള ഒരു വീഡിയോയും പങ്കിട്ടിരുന്നു.
അതേസമയം, വേട്ടയ്യൻ എന്ന രജനികാന്ത് ചിത്രമാണ് മഞ്ജുവിന്റേതായി പുറത്തെത്തിയത്. മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് വേട്ടയ്യൻ. ധനുഷ് നായകനായ അസുരൻ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലേക്കുള്ള അരങ്ങേറ്റം. ദേശീയ ശ്രദ്ധ നേടിയ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അത്രയധികം അഭിമാനമുണ്ട് എന്ന് മഞ്ജു പറഞ്ഞിരുന്നു.
ഫൂട്ടേജ് ആണ് നടിയുടെ ഒടുവിൽ മലയാളത്തിൽ പുറത്തിറങ്ങിയ സിനിമ. സെെജു ശ്രീധരനാണ് ചിത്രം സംവിധാനം ചെയ്തത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നപ്പോൾ തന്നെ ഏറെ ചർച്ചയായ സിനിമയാണ് മഞ്ജു വാര്യ്രുടെ ഫൂട്ടേജ്. വിശാഖ് നായരും ഗായത്രി അശോകും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള ടീസർ വലിയ ശ്രദ്ധ നേടിയിരുന്നു.